Image

കേരളത്തില്‍ ഹിന്ദു വിദ്യാഭ്യാസ മന്ത്രിയും ഹിന്ദു പ്രതിപക്ഷ നേതാവും ബി.ജെ.പിയുടെ നേട്ടമെന്ന് രാഹുല്‍ ഈശ്വര്‍

Published on 28 May, 2016
കേരളത്തില്‍  ഹിന്ദു വിദ്യാഭ്യാസ മന്ത്രിയും ഹിന്ദു പ്രതിപക്ഷ നേതാവും ബി.ജെ.പിയുടെ നേട്ടമെന്ന് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ക്ക് ശേഷം കേരളത്തില്‍ ഹിന്ദു വിദ്യാഭ്യാസ മന്ത്രിയെയും ഹിന്ദു പ്രതിപക്ഷ നേതാവിനെയും ലഭിച്ചത്ബി.ജെ.പിയുടെ നേട്ടമെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍.

സി. രവീന്ദ്രനാഥ് വിദ്യാഭ്യസ മന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ആയത് സംസ്ഥാനത്ത് ബി.ജെ.പി നേടിയ വളര്‍ച്ചയുടെ ഫലമാണെന്ന് രാഹുല്‍ അവകാശപ്പെട്ടു. 

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തിന് ഒരു ഹിന്ദു വിദ്യാഭ്യാസ മന്ത്രിയെ ലഭിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യുവജന കമ്മീഷന്‍ അംഗമായിരുന്ന രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. 

രാഹുലിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക