Image

കോണ്‍ഗ്രസ് രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published on 28 May, 2016
കോണ്‍ഗ്രസ്   രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളെ  പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പി. ചിദംബരം, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ജയറാം രമേശ്, അംബിക സോണി, പ്രദീപ് തംത, കപില്‍ സിബല്‍, ഛായ വര്‍മ എന്നിങ്ങനെ ഏഴു പേരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയത്.

ഇവരില്‍ പി. ചിദംബരം മഹാരാഷ്ട്രയില്‍ നിന്നും കപില്‍ സിബല്‍ യു.പിയില്‍ നിന്നും അംബികാ സോണി പഞ്ചാബില്‍ നിന്നുമാണ് മത്സരിക്കുക. ഓസ്‌കര്‍ ഫെര്‍ണാണ്ടസും ജയറാം രമേശും കര്‍ണാടകയിലും പ്രദീപ് തംത ഉത്തരാഖണ്ഡിലും സ്ഥാനാര്‍ഥിയാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക