Image

മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി

Published on 28 May, 2016
മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി. 

കേരളത്തിന്റെ മുന്നോട്ടു പോക്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സഹകരണം അതിപ്രധാനമാണെന്ന് പിണറായി സ്വന്തം ഫേസ്ബുക്‌പോസ്റ്റില്‍ വ്യക്തമാക്കി. ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന ബന്ധം യാഥാര്‍ത്ഥ്യമാകണം. 

ഫെഡറല്‍ സമ്പ്രദായത്തിന്റെ അന്തഃസത്ത കാത്തു സൂക്ഷിക്കലും  കടമയാണ്. അതിലേക്കുള്ള മുതല്‍ക്കൂട്ടായാണ് ഈ കൂടിക്കാഴ്ചയെ കാണുന്നതെന്ന് പിണറായി  ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേര?െത്ത ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദും അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


രാവിലെ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകരും മലയാളി സംഘടനാ നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. കേരളഹൗസിലെത്തിയ പിണറായിക്ക് ഡല്‍ഹി മലയാളികളും ജീവനക്കാരും ഊഷ്മള വരവേല്‍പ്പും നല്‍കി. 

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


രണ്ട് ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിലും പിണറായി പങ്കെടുക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക