Image

കേരളത്തിനു വേണ്ടത് പ്രായോഗിക മദ്യ നയം: ബി ജോണ്‍ കുന്തറ റ്റെക്‌സസ്‌

Published on 28 May, 2016
കേരളത്തിനു വേണ്ടത് പ്രായോഗിക മദ്യ നയം: ബി ജോണ്‍ കുന്തറ റ്റെക്‌സസ്‌

മനുഷ്യാവകാശം ഉറപ്പു വരുത്തിയുട്ടുള്ള ഒരു രാജ്യത്തും മദ്യ നിരോധനം  വിജയിച്ചിട്ടില്ല,  വിജയിക്കുകയും ഇല്ല. ചരിത്രം നോക്കിയാല്‍ അത് മനസിലാവും.

മനുഷ്യസ്വാതന്ത്യ്രം നിയന്ത്രിതമാക്കിയിട്ടുള്ള കുറച്ചു രാജ്യങ്ങളില്‍ മദ്യം പരിപൂര്‍നമായും നിരോധിച്ചിട്ടുണ്ട് പഷെ അത് ഒരു മതത്തെ ആസ്പധമാക്കി മാത്രം അല്ലാതെ ഒരു ആരോഗ്യ പ്രശ്‌നം അല്ല കാരണം.

മദ്യം, പുകവലി ഇതെല്ലാം മനുഷ്യ പരമ്പരയുടെ തുടക്കം മുതലേ അവനുള്ള സ്വഭാവങ്ങള്‍ ആണ്. അടിച്ചേല്‍പ്പിക്കപെട്ടിട്ടുള്ള ഒരു നിയമവും എങ്ങും വിജയിച്ചിട്ടില്ല. ഒരു ജനാധിപത്യ സംവിധാനത്തിനു ചെയ്യുവാന്‍ പറ്റുന്നത് പൊതു ജെനത്തെ അറിവുള്ളവര്‍ ആക്കുക. അനാരോഗ്യ പ്രവര്‍ത്തികളില്‍ നിന്നും പഠിപ്പിക്കല്‍ വഴി പിന്തിരിപ്പിക്കുക . പുകവലി അമേരിക്ക പോലുള്ള രാജ്യഗളില്‍ ഇന്നു ഒരുപാടു കുറഞ്ഞിരിക്കുന്നു കാരണം ബോധവല്‍ക്കരണം .

ലഹരി പധാര്‍ഥങ്ങല്‍ ഇന്നോ ഇന്നലയോ പൊട്ടി വിരിഞ്ഞവ അല്ല. യുഗാന്തരങ്ങള്‍ ആയി നമ്മോടൊപ്പം ഉള്ളതാണ്.. ഒരു സുപ്രഭാതത്തില്‍ ഇതെല്ലാം ഒരു നിയമം കൊണ്ട് തുടച്ചു മാറ്റുവാന്‍ പറ്റുമോ? പുരാണങ്ങള്‍  മുതല്‍ ബൈബിള്‍ വരെ ലഹരി പദാര്‍ത്ഥങ്ങളെക്കുറിച്ചു  പ്രതിബാധിക്കുന്നുണ്ട് . ക്രിസ്ത്യന്‍ മതത്തില്‍ വീഞ്ഞ് ആരാധനാ ക്രമത്തിന്റെ ഒരു പ്രധാന ഭാഗം ആണ് . പലേ അമ്പലങ്ങളിലും തെങ്ങിന്‍ കള്ളു ഉത്സവാഘോഷങ്ങളില്‍  നിന്നും മാറ്റി നിര്‍ത്തുവാന്‍ പറ്റുമോ

വിദേശീയം മാത്രം അല്ല ഏതാണ്ട് ബഹു ഭൂരിപഷം രാജ്യങ്ങളിലും എല്ലാ വിരുന്നു സല്‍ക്കാരങ്ങളുടെയും ഒരു ഇനം ആണ് ആല്‍ക്കഹോള്‍ .

ഈ യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിച്ചു കൊണ്ടു വേണം നിയമങ്ങള്‍ കൊണ്ടുവരുവാന്‍. അല്ലാതെ പൊതു ജെനതയുടെ തലയില്‍, ഓരോ സങ്കുചിത ചിന്തകളെ പ്രീതിപ്പെടുത്തുന്നതിന് നിയമം സൃഷ്ട്ടിച്ചാല്‍ അവ
ഒരിക്കലും വിജയിക്കുക ഇല്ല .

ഇന്ന് കേരളത്തിനു വേണ്ടത് മനുഷ്യന് കൂടുതല്‍ ദ്രോഹം വരുത്തി വൈക്കാത്ത നിയമങ്ങള്‍ കൊണ്ടു വരുക എന്നതാണ് . മധ്യ കച്ചവടം ഭരണാധികാരികള്‍ ഒരു വരുമാനമാര്‍ഗം അയി കാണരുത് .

ബാറുകള്‍ക്കും, കള്ളു ഷാപ്പുകള്‍ക്കും അമിത ലൈസന്‍സ്  ഫീ ഈടാക്കുന്നത് ഇതിന്റ്‌റെ നടത്തിപ്പുകാരെ വ്യാജ മദ്യം വില്‍ക്കുന്നതിനു പ്രോത്സാഹിപ്പിക്കും . ഇതുകൊണ്ട് പണം ഉണ്ടാകുന്നത് സ്പിരിറ്റ്  മാഫിയക്ക് കൂടാതെ ഇതു കുടിക്കുന്നവന്റ്‌റെ ആരോഗ്യവും പോയിക്കിട്ടും.

മദ്യം ദുരുപയോഗം നടത്തുന്നവര്‍ എല്ലാ രാജ്യങ്ങളിലും ഉണ്ട് . അമേരിക്കയില്‍ഒരുപാടു ചികിത്സ കേന്ദ്രങ്ങള്‍ ഇതില്‍ പ്രത്യേകത കൊടുക്കുന്നവ ഉണ്ട് . ഇതിനെ ഒരു രോഗം ആയി കാണുന്നു. ഒരുപാടുപേര്‍ ചികിത്സ വഴി മദ്യം ഉപേഷിക്കുന്നവരും ഉണ്ട്

മദ്യം പതിവായി ഉപയോഗിക്കുന്നവരെ രണ്ടായി തിരിക്കാം. ഒന്ന് സാധാരണ കുടിക്കാര്‍ ഇവര്‍ എന്നും ഒന്നോ  രണ്ടോ ഡ്രിങ്ക്‌സ് എടുക്കും അതുകൊണ്ടു തീര്‍ന്നു.  ഈ കൂട്ടരുടെ പട്ടികയില്‍ എല്ലാ തരക്കാരും ഉണ്ട് കൂലി പണിക്കാരന്‍ മുതല്‍ പുരോഹിതര്‍ വരെ. ഇവരെക്കൊണ്ട് സമൂഹത്തിനു പ്രശ്‌നം ഒന്നും ഇല്ല

ഇവരെ ആണ് ഉത്തരവാദിത്ത ഡ്രിന്‍കെര്‍സ് എന്ന് വിളിക്കുക. രണ്ടാമത്തെ വിഭാഗം ഇവരുടെ എണ്ണം കുറവാണെങ്ങിലും ഇവര്‍ വരുത്തി വൈക്കുന്ന നാശ നഷ്ട്ടങ്ങള്‍ വലുതാണ് . വാഹന അപകടങ്ങല്‍ , ആക്രമങ്ങള്‍ , പിന്നെ കുടുംബ സമാധാന തകര്‍ച്ച . കര്‍ശന നിയമ നടത്തിപ്പ് ആദ്യ രണ്ടു പെരുമാറ്റങ്ങള്‍ക്കു ഒരുപാടു കുറവു വരുത്തുന്നതിനു കാരണഭൂതമാകും .ഇതു പലേ രാജ്യങ്ങളിലും നല്ല ഫലം നല്‍കുന്നതായ് കാണുന്നുണ്ട്

ഇനി കേരളത്തിന്റ്‌റെ മദ്യ നയം എന്തായിരുന്നാല്‍ കൊള്ളാം എന്നു നോക്കാം .   മദ്യം പൂര്‍ണമായും നിഷേധിക്കുന്ന നിയമങ്ങള്‍ വെറും ഭോഷത്തരം എന്ന് നമുക്കറിയാം. പറയാന്‍ സുഖം ഒണ്ടു നടപ്പാക്കല്‍ അസാദ്ധ്യവും .ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമേ ഇതു വരുത്തി വൈക്കൂ. അനുഭവങ്ങള്‍ നമ്മെ പല വട്ടം
പഠിപ്പിച്ചിരിക്കുന്നു

കേരളത്തില്‍ മദ്യ പാനികളുടെ എണ്ണം കൂടുന്നു എന്നു പറയുന്നതില്‍ അല്‍പം തിരുത്തല്‍ വരുത്തണം .ബെവരേജ് ഷോപ്പുകളുടെ മുന്നില്‍ കാണുന്ന ആള്‍ക്കൂട്ടത്തില്‍ ഒരു നല്ല ശതമാനം മലയാളികള്‍ അല്ല. പുറം സംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടി വന്നിട്ടുള്ളവര്‍ ആണ് . ഇവര്‍ വാങ്ങുന്ന കള്ളും മൊത്ത മധ്യ വില്പനയുടെ കണക്കില്‍ വരുന്നുണ്ട് .

നല്ല മദ്യം മിതമായ വിലക്ക് പോതുജെനത്തിനു കിട്ടുന്നതിനുള്ള സാഹചര്യം സൃഷ്ട്ടിക്കുക . ഭരണകൂടം കള്ളു വില്പന ഒരു നല്ല വരുമാന മാര്‍ഗം ആയി കാണരുത് .എത്രയോ മനുഷ്യര്‍ ഓരോ വര്‍ഷവും കേരളത്തില്‍ മരിക്കുന്നു, തീരാരോഗികള്‍ അയി മാറുന്നു മോശം മദ്യം സേവിച്ച് .പാവപ്പെട്ടവന്‍ മാത്രമേ ഇതെല്ലാം അനുഭവിക്കുന്നുള്ളൂ . പണക്കാര്‍ക്ക് നല്ല കള്ള് എപ്പോഴും കിട്ടും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക . പൊതു ബോധവല്‍ക്കരണത്തിന് സ്‌കൂള്‍ പഠനം മുതല്‍ പ്രാധാന്യം നല്‍കുക. കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ കൊണ്ടുവരുക..

ആല്‍ക്കഹോളിസം ഒരു രോഗം ആയി കാണുക.

ഈ അടുത്ത സമയത്തു നടപ്പാക്കിയ മദ്യ നയം പഞ്ചനഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസെന്‍സ് അനുവദിച്ചു. ഇതു കൊണ്ട്, കുറെ ചെറുകിട ഹോട്ടലുകള്‍ പൂട്ടിച്ചതല്ലാതെ സാധാരണക്കാരെന്റ്‌റെ കുടിക്കു ഒരു കുറവും വന്നിട്ടില്ല .

മറ്റൊരു പ്രധാന വിഷയം ശ്രെദ്ധിക്കുക , മുഖ്യമായും, ആണുങ്ങള്‍ , അതും വരുമാനം കുറവുള്ളവര്‍ ആണ് അമിതമായി മദ്യം സേവിക്കുന്നത് . ഇതില്‍ നല്ലൊരു പങ്ക് മറ്റു പ്രശ്‌നങ്ങളില്‍ നിന്നും ഒരു ഒളി ആയിട്ടാണ് മദ്യത്തെ നോക്കുന്നത്. ഇവര്‍ക്ക് സഹായം ആവശ്യമുണ്ട് ഇതു കിട്ടേണ്ടത്  വീട്ടില്‍ നിന്നും വേണം.

ഇവരുടെ ഭാര്യമാര്‍ അല്ല എങ്കില്‍ അമ്മമാര്‍ ഒരു കാര്യം ശ്രദ്ധിക്കണം എപ്പോഴും കുറ്റം പറയുകയും, പരിഹസിക്കുകഉം , മധ്യപാനം പാപം ആണ് എന്നൊക്കെ  വിളിച്ചു പറയുകഉം ഒക്കെ ചെയ്തു കൊണ്ടിരുന്നാല്‍ ഈ ആണ്‍ വര്‍ഗം ഒളിച്ചു പിന്നെ ബാറുകളിലും മാത്രമേ കുടിക്കൂ . ഇവരെ ശത്രുക്കള്‍ അയി ഒരിക്കലും കാണരുത്

വീട്ടുകാര്‍ ഇവരെ കുടിക്കുവാന്‍ പ്രൊല്‍സാഹിപ്പിക്കണം എന്നല്ല പറയുന്നത് ഒരു സഹിഷ്ണുത കാട്ടുക. ഇതു കൊണ്ട് ഒരുപാടു .നല്ല വശങ്ങള്‍ ഉണ്ട് . ഒന്ന് ബാറുകളില്‍ കൊടുക്കുന്ന അമിത വില ഒഴിവാക്കാം. രണ്ട് ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ ജോലി കഴിഞ്ഞാല്‍ ഉടെന്‍ തിരുകെ എത്തും . കൂട്ടുകാര്‍ കൂടെ ഉള്ളപ്പോള്‍ ആണ് കൂടുതല്‍ കുടിക്കുകയും മറ്റു അനാവശ്യ പ്രവര്‍ത്തികളിലും ചെന്നു ചാടുന്നത് .

മുകളില്‍ എഴുതി 
മദ്യം ഒരുപാടു സൊസൈറ്റികളില്‍  വിരുന്നു സല്‍കാരങ്ങളുടെ ഒരു ഭാഗം ആണെന്ന് . എന്നാല്‍ കേരളത്തില്‍ പലേ സമുധായങ്ങളിലും മദ്യം 
സല്‍ക്കാര വിരുന്നുകളില്‍ ഒരു വിലക്കപ്പെട്ട പദാര്‍ത്ഥം ആണ് . സല്‍ക്കാരങ്ങളില്‍ പങ്കുകൊള്ളുന്ന പലരും രഹസ്യമായി 
മദ്യം സേവിക്കുകുയും ചെയ്യം .

ഇവിടെ ആണ് മനശാസ്ത്രം ഉപയോഗിക്കേണ്ടത് . എന്തുകൊണ്ട് നമുക്കും 
മദ്യത്തെ അല്‍പ്പം മയപ്പെട്ട വീഷണത്തില്‍ കൊണ്ടുവന്നു കൂട ? എന്തായാലും നാം കഴിക്കുന്ന പലേ ഭഷണ പദാര്‍ത്ഥങ്ങളും ആരോഗ്യത്തിനു ഹാനി വരുത്തുന്നവ 
ആണ്  എന്ന് സമ്മധിക്കാതിരിക്കാന്‍ പറ്റില്ല . പിന്നെ മദ്യം മാത്രം മാറ്റി നിര്‍ത്തേണ്ട ആവശ്യമം ഉണ്ടോ ? വീഞ്ഞ് ഒരു ദേവാലയത്തിലെ ബലി പീടത്തില്‍ ഇരുന്നാല്‍ ദിവ്യ പാനീയം എന്നാല്‍ ഇതു ഒരു ഊണു മേശഇല്‍ എത്തിയാല്‍ വിലക്കപ്പെട്ടതായി മാറും . ഇതെന്ധൊരു വിരോധാഭാസം നിങ്ങള്‍ അല്‍പ്പം വീട്ടില്‍, കുടിക്കുന്നതില്‍ എനിക്കു എത്രിപ്പില്ല കൂടുതല്‍ ആകരുത് ഈ രീതിഇല്‍ ഒന്നു സമീപിച്ചു നോക്കു . സ്‌നേഹം, ക്ഷമ ഇവ എപ്പോഴും നല്ല ഭലങ്ങളെ മാത്രമേ തരുകയുള്ളൂ. എന്റ്‌റെ എളിയ  അഭിപ്രായത്തില്‍ ഈ മാര്‍ഗല്‍ ആയിരിക്കും ഉത്തമം, അമിത മദ്യ പാനത്തിനു  കേരളത്തില്‍ ഒരു. നല്ലമാറ്റം ഉണ്ടാകണം എങ്കില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക