Image

കണ്ണൂരില്‍ അഞ്ചു കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

Published on 28 May, 2016
കണ്ണൂരില്‍ അഞ്ചു കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു. ചമതച്ചാലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. മരിച്ചവരില്‍ സഹോദരങ്ങളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. 

സെബാല്‍ സെല്‍ജന്‍, ഒരിജ സെല്‍ജന്‍, മാണിക് ബിനോയ്, അഖില്‍, ആയല്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം.

13 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവിടെ ഒരുവീട്ടില്‍ ഡല്‍ഹിയില്‍നിന്നും വിരുന്നെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. 

ഡല്‍ഹിയില്‍നിന്നും എത്തിയ മൂന്നു കുട്ടികളും സ്വദേശവാസികളായ അഞ്ചു കുട്ടികളുമാണ് കുളിക്കാനായി പുഴയിലേക്കുപോയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക