Image

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ ഊഷ്മള സ്വീകരണം

Published on 28 May, 2016
 കേരള മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ ഊഷ്മള സ്വീകരണം
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഡല്‍ഹിയിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പിണറായി വിജയനെ സ്വീകരിച്ചത്.

കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പിണറായിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം എം.എ ബേബി എന്നിവരും പിണറായിക്കൊപ്പമുണ്ട്.

വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം പിണറായിയും മറ്റു നേതാക്കളും കേരള ഹൗസിലേക്ക് പോയി. കേരള ഹൗസില്‍ പിണറായിക്ക് പൗരസ്വീകരണ
മുണ്ട്.

 രാഷ്ട്രപതി, പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിക്കു പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്ര മന്ത്രിമാര്‍ എന്നിവരെയും കാണുന്നുണ്ട്.

വൈകിട്ട് നാലു മണിക്ക് റെയ്‌സ്‌കോഴ്‌സ് റോഡിലെ വസതിയില്‍ വച്ചാണ് നരേന്ദ്ര മോദിപിണറായി കൂടിക്കാഴ്ച. വൈകിട്ട് ആറുമണിക്കാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച.











Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക