Image

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബറോട് കൂടി ആരംഭിക്കുമെന്ന്സുബ്രഹ്മണ്യന്‍ സ്വാമി

Published on 28 May, 2016
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബറോട് കൂടി  ആരംഭിക്കുമെന്ന്സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂദല്‍ഹി:അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഈ വര്‍ഷം ഡിസംബറോട് കൂടി അയോധ്യയില്‍ ക്ഷേത്രം പണിയുമെന്ന് സുബ്രഹ്മണ്യസ്വാമി വ്യക്തമാക്കിയത്.


'ഭാരതീയ കിസാന്‍ അഭിയ' ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഏറെ നാളായി ജനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളില്‍ ഒന്നാണെന്നും അതുകൊണ്ട് തന്നെ ക്ഷേത്രത്തിന്റെ നിര്‍മാണം ഒട്ടും വൈകാതെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കൊല്ലത്തെ തന്റെ പ്രധാന ദൗത്യത്തിലൊന്നാണ് ക്ഷേത്രനിര്‍മ്മാണം ആണെന്നും സ്വാമി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക