Image

കുറിപ്പ് വിവാദം: യെച്ചൂരി പറഞ്ഞത് എന്തെന്ന് പരിശോധിക്കട്ടെയെന്ന് വി.എസ്‌

Published on 27 May, 2016
കുറിപ്പ് വിവാദം: യെച്ചൂരി പറഞ്ഞത് എന്തെന്ന് പരിശോധിക്കട്ടെയെന്ന് വി.എസ്‌
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനിടെ പദവി ആവശ്യപ്പെട്ട് തനിക്ക് കുറിപ്പ് കൈമാറിയത് വി.എസ് അച്യുതാനന്ദനാണെന്ന സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണത്തിന് മറുപടിയുമായി വി.എസ്. സീതാറാം യെച്ചൂരി പറഞ്ഞത് എന്താണെന്ന് ആദ്യം പരിശോധിക്കട്ടെ എന്ന് പറഞ്ഞ വി.എസ് വിഷയത്തില്‍ ആവര്‍ത്തിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കുക, എല്‍.ഡി.എഫ് ചെയര്‍മാന്‍ ആയി നിയമിക്കുക, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കുക എന്നീ ആവശ്യങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് വായിച്ചുനോക്കിയ ശേഷം വി.എസ് തനിക്ക് കൈമാറുകയായിരുന്നെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. അതേസമയം വിഎസിസിന്റെ പദവികള്‍ സംബന്ധിച്ച് ഇന്നും നാളെയും നടക്കുന്ന പി.ബി യോഗം ചര്‍ച്ചചെയ്യും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സംസ്ഥാന മന്ത്രിസഭയാണെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക