Image

സുജ ചന്ദ്രശേഖരന്‍ കിംബര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ സി.എഫ്.ഒ.

പി.പി.ചെറിയാന്‍ Published on 27 May, 2016
സുജ ചന്ദ്രശേഖരന്‍ കിംബര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ സി.എഫ്.ഒ.
ഡാളസ് : സുജ ചന്ദ്രശേഖരനെ ടെക്‌സസ് ആസ്ഥാനമായി ഇര്‍വിംഗ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ കമ്പനി കിംമ്പര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിച്ചതായി സീനിയര്‍ വൈസ് പ്രസിഡന്റ് മറിയ ഹെന്‍ട്രി അറിയിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ട് ഇന്‍ കോര്‍പറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്ലോബല്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍, ചീഫ് ഡാറ്റാ ഓഫീസര്‍ തുടങ്ങിയ തസ്തികളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇന്ത്യന്‍ വംശജയായ സുജ ചന്ദ്രശേഖരന്‍. സുജയുടെ ഇരുപത്തിയഞ്ചു വര്‍ഷത്തെ ടെക്‌നോളജിയിലുള്ള പരിചയ സമ്പത്തു കമ്പനിക്കു വളരെ പ്രയോജനകരമായിരിക്കുമെന്ന് മറിയ പറഞ്ഞു. ക്ലിനക്‌സ് തുടങ്ങിയ പേപ്പര്‍ ഉല്‍പാദക കമ്പനിയാണ് കിംബര്‍ളി-ക്ലാര്‍ക്ക് കോര്‍പ്പറേഷന്‍. ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍, റ്റോപ് 10 വുമന്‍, റ്റോപ് 10 ലീഡര്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ സുജയെ തേടിയെത്തിയിരുന്നു.

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും, ലണ്ടന്‍ ബിസിനസ് സ്‌ക്കൂളില്‍ നിന്ന് ബിസിനസ്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പുതിയ സ്ഥാന ലബ്ധിയില്‍ സുജ ചന്ദ്രശേഖരന്‍ സംതൃപ്തി പ്രകടിപ്പിച്ചു. സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് തന്റെ പരിമിതമായ കഴിവുകള്‍ പരാമവധി ഉപയോഗിക്കുമെന്ന് സുജ പറഞ്ഞു.

സുജ ചന്ദ്രശേഖരന്‍ കിംബര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ സി.എഫ്.ഒ.സുജ ചന്ദ്രശേഖരന്‍ കിംബര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ സി.എഫ്.ഒ.
Join WhatsApp News
Ponmelil Abraham 2016-05-28 06:48:01
Congratulations and best wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക