Image

ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന്‌

Published on 27 May, 2016
ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന്‌
കൊച്ചി: ആടുപുലിയാട്ടം ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു നല്‍കും. വീടുപണിയിലേക്കുള്ള ഫണ്ടിലേക്കാകും ഇത് കൈമാറുക എന്ന് നടന്‍ ജയറാം അറിയിച്ചു. എറണാകുളത്തു സവിത തീയറ്ററില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടികള്‍ക്കിടയിലാണ് ജയറാം ഇത് പ്രഖ്യാപിച്ചത്.

ചിത്രം കാണാനെത്തിയ ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കിയാണ് അണിയറപ്രവര്‍ത്തകര്‍വിജയം ആഘോഷിച്ചത്. ഡയറക്ടര്‍ കണ്ണന്‍ താമരക്കുളം , നായിക ഷീലു എബ്രഹാം,ബേബി അക്ഷര ,രമേഷ് പിഷാരടി ,നിര്‍മാതാക്കളായ ഹസീബ് ഹനീഫ് , നൗഷാദ് ആലത്തൂര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ചിത്രം കണ്ടു.

മെയ് ഇരുപതിനാണ് ചിത്രംപുറത്തിറങ്ങിയത്. ആദ്യ ദിനം മുതല്‍ ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണത്തിന് ജയറാം നന്ദി പറഞ്ഞു. ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ ചിത്രീകരണത്തിനൊപ്പം തന്നെ സാമൂഹികപ്രതിബദ്ധതയുള്ള കാര്യങ്ങളിലും നിര്‍മാതാക്കള്‍ പങ്കുകൊണ്ടിരുന്നു. കോഴിക്കോട് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഓടയില്‍ വീണു മരിച്ച നൗഷാദിന്റെ കുടുംബത്തിനും ഇവര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക