Image

സുല്‍ത്താന്‍ ട്രൈലര്‍ സൂപ്പര്‍ ഹിറ്റ്‌

Published on 27 May, 2016
സുല്‍ത്താന്‍ ട്രൈലര്‍ സൂപ്പര്‍ ഹിറ്റ്‌
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍ നായകനാവുന്ന 'സുല്‍ത്താന്‍' ട്രൈലര്‍ യൂട്യൂബില്‍ വന്‍ ഹിറ്റ്. ട്രൈലര്‍ വിഡിയോ 24 മണിക്കൂറിനകം 50 ലക്ഷത്തിലധികം പേരാണ് കണ്ടത്. കരിയറില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ട് ഒടുവില്‍ ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്ന ഹരിയാന റെസ്‌ലര്‍ സുല്‍ത്താന്‍ അലിഖാനായാണ് ചിത്രത്തില്‍ സല്‍മാനെത്തുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ അനുഷ്‌ക ഷര്‍മയാണ് നായികാ വേഷത്തില്‍. രണ്‍ദീപ് ഹൂഡ, അമിത് സാത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈദ് ചിത്രമായാണ് സുല്‍ത്താന്‍ റിലീസിനെത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക