Image

'അന്യര്‍ക്ക് പ്രവേശനമില്ല' ആദ്യ ഗാനം റിലീസ് ചെയ്തു

Published on 27 May, 2016
'അന്യര്‍ക്ക് പ്രവേശനമില്ല' ആദ്യ ഗാനം റിലീസ് ചെയ്തു
ടിനി ടോം നായകനാകുന്ന 'അന്യര്‍ക്ക് പ്രവേശനമില്ല' എന്ന സിനിമയിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ദേഖോ മേന്‍' എന്ന ഈ ഹിന്ദി ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വി.എസ്. ജയകൃഷ്ണയാണ്.

ടിനി ടോമും, ഷീന്‍ഷയുമാണ് മേജര്‍ രവി രചിച്ച വരികള്‍ ആലപിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ ങൗ്വശസ247 (മ്യൂസിക്247) ആണ് ഗാനം റില്ലീസ് ചെയ്തിരിക്കുന്നത്. വി.എസ്. ജയകൃഷ്ണ സംവിധാനം നിര്‍വഹിക്കുന്ന 'അന്യര്‍ക്ക് പ്രവേശനമില്ല', പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.


ടിനി ടോം, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം അതിഥി റായിയാണ് നായിക. ശ്രീജിത്ത് രവി, ഇടവേള ബാബു, ബിജുക്കുട്ടന്‍, സുനില്‍ സുഗദ, കലാഭവന്‍ റഹ്മാന്‍, പൊന്നമ്മ ബാബു, ജീന, ശ്രുതി തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു.

കഥയും തിരകഥയും ഒരുക്കിയിരിക്കുന്നത് ജയരാജ് മടായിയും ഹരി മടായിയും ചേര്‍ന്നാണ്. ഛായാഗ്രഹണം ഷാജി ജേക്കബും രാജേഷ് നാരായണും ചിത്രസംയോജനം കപില്‍ ഗോപാലകൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക