Image

ലോക­ത്തില്‍ ഏറ്റവും അധികം എയര്‍പൊല്യൂ­ഷന്‍ ഇന്‍ഡ്യന്‍ നഗ­ര­ങ്ങ­ളില്‍ (കോര ചെറിയാന്‍)

Published on 26 May, 2016
ലോക­ത്തില്‍ ഏറ്റവും അധികം എയര്‍പൊല്യൂ­ഷന്‍ ഇന്‍ഡ്യന്‍ നഗ­ര­ങ്ങ­ളില്‍ (കോര ചെറിയാന്‍)
ഫിലാ­ഡല്‍ഫിയ: അടുത്ത നാളില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗ­നൈ­സേ­ഷന്‍ പ്രസി­ദ്ധീ­ക­രിച്ച സ്റ്റാറ്റി­സ്റ്റി­ക്കില്‍ ഇന്‍ഡ്യന്‍ നഗ­ര­ങ്ങ­ളിലെ അന്ത­രീക്ഷ വായു ഏറ്റവും അധികം അശു­ദ്ധ­മാ­ണെന്നു അറി­യി­ച്ചു. ക്രമാ­തീ­ത­മായി പൊല്യൂ­ട്ടഡ് വായു നിറഞ്ഞ ലോക­ത്തി­ലുള്ള 50 പട്ട­ണ­ങ്ങ­ളില്‍ 22 ഉം ഇന്‍ഡ്യ­യില്‍. തല­സ്ഥാ­ന­മായ ന്യൂ ഡെല്‍ഹി 14­-ാം അശു­ദ്ധ­വായു പദവി നിര്‍ഭാ­ഗ്യ­വ­ശാല്‍ നില­നിര്‍ത്തി. സന്ദര്‍ശ­ന­ത്തി­നായി ഇന്‍ഡ്യ­യില്‍ എത്തി­ച്ചേ­രുന്ന മിക്ക വിദേ­ശി­കളും ശ്വസി­ക്കുന്ന വായു­വിന്റെ ഗുണ­നി­ല­വാരം മോശ­മാ­ണെന്നു മുന്‍ അറി­വു­ള്ള­വ­രാ­ണ്. ഇന്‍ഡ്യന്‍ പര്യ­ട­ന­ത്തിനു മുന്‍പായി അവ­രുടെ മാതൃ­രാ­ജ്യ­ങ്ങള്‍ ഇന്‍ഡ്യ­യില്‍ ശ്വസി­ക്കുന്ന വായു അപ­ക­ട­കാരി എന്ന അറി­യിപ്പ് നല്‍കു­ന്നു. ലോക­ത്തിലെ മാലിന്യ നഗ­ര­ങ്ങ­ളില്‍ രണ്ടാം സ്ഥാനം മഹാ­ഭാ­ര­ത­ത്തിന്റെ മദ്ധ്യ­ത്തി­ലു­ള്ള ഗ്വാളി­യാ­റിനും, ഒന്നാം സ്ഥാനം ഇറാ­നിലെ സെബോള്‍ പട്ട­ണ­ത്തി­നു­മാ­ണ്.

ശുദ്ധ­വായു നിരീ­ക്ഷണം രേഖ­പ്പെ­ടു­ത്തു­ന്നത് രണ്ടര മൈക്രോമീറ്റ­റി­ലും താണ വലി­പ്പ­മുള്ള വിഷ­ബി­ന്ദു­ക്ക­ളുടെ അന്ത­രീ­ക്ഷ­ത്തി­ലേ­ക്കുള്ള അനു­ദിന ആഗ­മനം ചിട്ട­യോടെ കണ­ക്കാക്കിയാണ്. വലി­പ്പം­കു­റഞ്ഞ വിഷ­ബി­ന്ദു­ക്കള്‍ ശ്വാസ­കോ­ശ­ത്തിന്റെ അടി­ഭാ­ഗ­ത്തേയ്ക്കു അനാ­യാസം എത്തി ആസ്മ, നിമോ­ണി­യ, എംഫ­സീ­മ, ക്യാന്‍സര്‍, ബ്രോകൈ­റ്റി­സ് തുടങ്ങി മാര­ക­രോ­ഗ­ങ്ങള്‍ സൃഷ്ടി­ക്കുവാന്‍ കാര­ണ­മാ­കു­ന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി അന്തരീക്ഷ മലിനീകരണം ഉയരുവാന്‍ മുഖ്യകാരണം കല്‍ക്കരി, ഡീസല്‍, പെട്രോള്‍, കുക്കിംഗ് ഓയില്‍, യാതൊരുവിധ ശുദ്ധീകരണവും നടത്താതെ ഫാക്ടറികളില്‍നിന്നും പുറത്തേയ്ക്കുവിടുന്ന വിഷ വെള്ളവും പുകയും, കാര്യക്ഷമമല്ലാത്ത അന്തരീക്ഷ ശുചീകരണ നിബന്ധനകളും ആണ്. കോണ്‍ക്രീറ്റിംങ്ങോ, ടാറിംങ്ങോ നടത്താതെ കുഴിയും തടങ്ങളും നിറഞ്ഞ മണ്‍റോഡിലൂടെയുള്ള മോട്ടോര്‍ വാഹന ഗതാഗതംമൂലം അന്തരീക്ഷത്തില്‍ കലരുന്ന പൊടിപടലങ്ങളും പുകയും അമിതമായി അന്തരീക്ഷത്തെ മലിനമാക്കുന്നു.

ജിയോഫിസിക്കല്‍ റിസേര്‍ച്ച് ജേണല്‍ ഈ മാസം പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ഒരു വര്‍ഷം 5 ലക്ഷത്തിലധികം ജനങ്ങള്‍ അശുദ്ധ വായു ശ്വസിച്ചു മരിക്കുന്നതായി പ്രഖ്യാപിച്ചു. 2014­ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ച പഠനത്തില്‍ ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണം ഏറ്റവും മോശമാണെന്ന് അറിയിക്കുന്നു.

ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വായു ശുദ്ധീകരണത്തിനുവേണ്ടി പല പദ്ധതികളും കര്‍ശനമായി നിലവില്‍ വരുത്തിയിട്ടുണ്ട്. ഡീസല്‍ ടാക്‌സികള്‍ നിരോധിച്ചു. െ്രെപവറ്റ് ഡീസല്‍ മോട്ടോര്‍ വാഹനങ്ങളുടെ നികുതി മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചു. മലിനീകരണമുണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങള്‍ നഗരാതിര്‍ത്തിയില്‍നിന്നും ദൂരത്തില്‍ സ്ഥാപിച്ചു. െ്രെപവറ്റ് വാഹനങ്ങള്‍ തെരുവില്‍ ഇറക്കുവാനുള്ള അനുമതി ഒറ്റ­ഇരട്ട രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രകാരം ഒന്നിടവിട്ട ദിവസങ്ങളാക്കി. പുതിയ കെട്ടിട നിര്‍മ്മാണ നിബന്ധനകള്‍ ശക്തമാക്കി. ലക്ഷക്കണക്കിനു ചെടികളും വൃക്ഷങ്ങളും നട്ടു പിടിപ്പിക്കുവാന്‍ ആരംഭിച്ചു. ഇന്ത്യയിലെ എല്ലാ നഗരങ്ങളും മലിനീകരണ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ വളരെ വേഗം ആരംഭിക്കുകയാണെങ്കില്‍ ലക്ഷക്കണക്കിനു മനുഷ്യ ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കും.

പട്ടണങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഫെയ്‌സ് മാസ്ക് ധരിക്കുനനതടക്കമുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതു ഉചിതമായിരിക്കും.
ലോക­ത്തില്‍ ഏറ്റവും അധികം എയര്‍പൊല്യൂ­ഷന്‍ ഇന്‍ഡ്യന്‍ നഗ­ര­ങ്ങ­ളില്‍ (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക