Image

ചിക്കന്‍ ടിക്കാ മസാലയില്‍ കടലപ്പൊടി:ഒരാള്‍ മരിച്ച സംഭവത്തില്‍ ഹോട്ടലുടമക്ക് ശിക്ഷ

Published on 24 May, 2016
ചിക്കന്‍ ടിക്കാ മസാലയില്‍ കടലപ്പൊടി:ഒരാള്‍   മരിച്ച സംഭവത്തില്‍ ഹോട്ടലുടമക്ക് ശിക്ഷ
ലണ്ടന്‍: ചിക്കന്‍ ടിക്കാ മസാലയില്‍ ബദാം പൊടിക്കു പകരം കടലപ്പൊടി ഉപയോഗിച്ചതിനാല്‍ ഒരാള്‍    മരിച്ച സംഭവത്തില്‍ ഹോട്ടലുടമക്ക് ആറു വര്‍ഷം ജയില്‍ ശിക്ഷ.

യോര്‍ക്കിലും നോര്‍ത്ത് യോര്‍ക്ക്ഷയറിലും ആറു ഹോട്ടലുള്ള ബംഗ്ലദേശി മുഹമ്മദ് സമാനാണു (52) ശിക്ഷിക്കപ്പെട്ടത്.

കടലയോട് അലര്‍ജിയുള്ള പോള്‍ വിത്സന്‍ (38) രണ്ടു വര്‍ഷം മുന്‍പ് ചിക്കന്‍ ടിക്കാ മസാല ഓര്‍ഡര്‍ ചെയ്തിരുന്നു. നട്ട്‌സ് ഒന്നും പാടില്ല എന്നു വ്യക്തമായി പറഞ്ഞിരുന്നു. കടലയോട് കടുത്ത അലര്‍ജിയുള്ള വ്യക്തിയായിരുന്നു പോള്‍. കടല ചേര്‍ന്ന ഭക്ഷണം കഴിച്ച അയാള്‍ കുഴഞ്ഞു വീണു മരിക്കുകയായിരിന്നു. കടല ഉണ്ടെന്നു മനസിലായപ്പോള്‍ ചര്‍ദിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല.

(സമാനമായ സംഭവം പ്രശസ്തമായ ഡാവിഞ്ചി കോഡ് എന്ന പുസ്തകത്തില്‍ ഉള്ളത ഓര്‍ക്കുക. ബിഷപ്പ്, തന്റെ ഡ്രൈവറെ കൊല്ലാന്‍ കടലപ്പൊടി കലര്‍ത്തിയ ബ്രാണ്ടിയാണു കൊടുക്കുന്നത്)

ഹോട്ടലുകള്‍ സാമ്പത്തികമായി പിന്നോക്ക്കം പോയതോടെയാണു ബദാമിനു (ആല്‍മണ്ട്) പകരം പീനട്ട് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഭക്ഷണത്തിലെ ഘടകങ്ങള്‍ താനല്ല തീരുമാനിക്കുന്നതെന്നും ഇക്കാര്യത്തില്‍ തനിക്കു ഉത്തരവാദിത്വമില്ലെന്നും സമാന്‍ വാദിച്ചുവെങ്കിലും കോടതി അതംഗീകരിച്ചില്ല.

A restaurant owner in North Yorkshire, England was found guilty of manslaughter May 23 and sentenced to six years in jail for serving a chicken tikka masala laced with peanuts to a customer who had severe nut allergies and died from eating the meal.

Mohammed Zaman, 52, owner of six restaurants in York and North Yorkshire, had substituted peanut powder for the traditional almond powder generally used in chicken tikka masala.  Peanuts can cause fatal anaphylactic shock in people who are allergic to the common nut.

Paul Wilson, 38 at the time of his death in January, 2014, had specified “no nuts” when he placed his takeaway order. His mother, Margaret Wilson said her son was meticulous about avoiding peanuts, after he had a severe reaction at the age of seven while eating a chocolate bar.

When he discovered he was ingesting peanuts in his chicken tikka masala, Paul Wilson tried to make himself throw up, according to court testimony. But it was too late.

Zaman — once worth $2.5 million —began to cut back and used cheaper ingredients after accruing debts of approximately $450,000. During the trial, jurors heard that the restaurateur continued to use peanut powder after another customer just three weeks earlier had complained of getting sick and had to be hospitalized after eating his chicken tikka masala.

In his testimony, Zaman claimed he was not responsible and had allowed his managers at the restaurants to make decisions about the ingredients they used. The father of four — who came to England from Bangladesh at the age of 15 and worked at his uncle’s restaurants before building his own chain — was found guilty of manslaughter by gross negligence and six food safety offenses. He was cleared of a charge of perverting the course of justice. North Yorkshire police claimed that Zaman had lied throughout his interviews with police, and sought to distance himself from Wilson’s death, showing no remorse for the tragedy.

"I feel robbed that I won't share the rest of my life with Paul"," Keith Wilson — Paul’s father — told the BBC. 

ചിക്കന്‍ ടിക്കാ മസാലയില്‍ കടലപ്പൊടി:ഒരാള്‍   മരിച്ച സംഭവത്തില്‍ ഹോട്ടലുടമക്ക് ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക