Image

ഓസ്‌ട്രേലിയയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ വാഹനാപകടത്തില്‍ മരിച്ചു

ജോസ്.എം. ജോര്‍ജ് Published on 24 May, 2016
ഓസ്‌ട്രേലിയയില്‍ രണ്ട്  വിദ്യാര്‍ത്ഥിനികള്‍ വാഹനാപകടത്തില്‍ മരിച്ചു

ബ്രിസ്ബയിന്‍:  ബ്രിസ്ബയിനില്‍ ഇന്നലെ രാവിലെ ബ്യൂ ഡിസേര്‍ട്ടില്‍ നിന്നും ടുവുംബയ്ക്ക് കാറും എതിര്‍ദിശയില്‍ വന്ന ട്രക്കും കൂട്ടിയിടിച്ച് രണ്ടു മരണം. കോട്ടയം പട്ടത്താനം സ്വദേശിനികളായ അന്‍ജു മോള്‍ മാത്യൂവും ആശ മാത്യൂവുമാണ് മരിച്ചത്.

നാലു പെണ്‍കുട്ടികള്‍ അടങ്ങിയ കുടുംബത്തിലെ ഇളയവരാണ് മരിച്ചത്. അന്‍ജു മൂന്ന് മാസത്തെ അഡാപ്‌റ്റേഷന്‍ കോഴ്‌സ് കഴിഞ്ഞ് രണ്ട് വര്‍ഷമായി ടുവും ബ ലൂര്‍ദ് ഹോമില്‍ നേഴ്‌സായി ജോലി നോക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ക്യൂന്‍സ് ലാന്‍ഡിലെ വിദ്യാര്‍ത്ഥിനിയായ ആശ ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ.

മാതാപിതാക്കള്‍ നാട്ടിലാണുള്ളത്. നിയമപരമായ തുടര്‍ നടപടികള്‍ ധൃതഗതിയില്‍ നടന്നു വരുന്നതായി അവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ ദാരുണ മരണം  സമൂഹത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയയില്‍ രണ്ട്  വിദ്യാര്‍ത്ഥിനികള്‍ വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക