Image

ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വരെ(ലേഖനം- 10: ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 23 May, 2016
ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വരെ(ലേഖനം- 10: ബ്‌ളസന്‍ ഹൂസ്റ്റന്‍)
പ്രശ്‌നങ്ങളും പ്രതിസന്ധികളും നിറഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട അച്യുതാനന്ദന്‍ മന്ത്രി സഭ കാലാവധി തികച്ചുയെന്നു മാത്രമേ എടുത്തുപറയാനുള്ളു. മറ്റ് പറയത്തക്ക നേട്ടങ്ങളൊന്നും അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചെ യ്തില്ലെന്നു മാത്രമല്ല തിരഞ്ഞെ ടുപ്പിന് മുന്‍പ് പല വാഗ്ദാനങ്ങളും മറ്റും നല്‍കിയത് കാറ്റില്‍ പറത്തുകകൂടി ചെയ്തുവെന്നും പറയാം. അച്യുതാനന്ദന്‍ മന്ത്രി സഭയുടെ കാലാവധി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നട ത്തുകയുണ്ടായി. ആ തിരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യമുന്നണിയും ഐക്യജനാധിപത്യമുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. ബി.ജെ.പി. ശക്തമല്ലെങ്കിലും സാന്നിദ്ധ്യമായുണ്ടായിരുന്നു. വാശിയേറിയ തിര ഞ്ഞെടുപ്പെന്നു പറയാമെങ്കിലും പല മുതിര്‍ന്ന നേതാക്കളുടേയും അഭാവം വളരെയേറെ വിടവുണ്ടാക്കിയെന്നു പറയാം. എല്ലാ തിരഞ്ഞെടുപ്പുകളിലും നിറസാ ന്നിദ്ധ്യമായിരുന്ന കെ. കരുണാ കരന്‍, ഇ.കെ. നയനാര്‍, ബേബി ജോണ്‍, പി.കെ.വി.യുമൊക്കെയുള്ള തിരഞ്ഞെടുപ്പുകള്‍ ജന ങ്ങള്‍ക്ക് ആവേശവും ആഹ്ലാദവുമായിരുന്നു. രാഷ്ട്രീയ മര്യാ ദകള്‍വച്ചുള്ള അവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എത്തിയിരുന്നവരില്‍ കൂടുതല്‍പേരും എതിര്‍പാര്‍ട്ടിയിലുള്ളവരായിരുന്നു എന്നതാണ് സത്യം.

വാശിയേറിയ ആ നി യമസഭാ തിരഞ്ഞെടുപ്പ് മുന്നണികളുടെ ശക്തി തെളിയിക്കുകയെന്നതു കൂടിയുണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ഐക്യജ നാധിപത്യമുന്നണി കേവല ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരിക്കല്‍കൂടി ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ കയറി. തുടക്കത്തില്‍ തന്നെ മന്ത്രി സഭയില്‍ കല്ലുകടിയുണ്ടായി. മുസ്ലീംലീഗ് അഞ്ചാം മന്ത്രിസഭയ്ക്കുവേണ്ടി വിലപേശിയതാണ് അതിനുകാരണം. മുന്നണിയി ലെ രണ്ടാമത്തെ പാര്‍ട്ടിയായ മു സ്ലീംലീഗിന് നാല് മന്ത്രിമാരെയാ യിരുന്നു നല്‍കിയത്. നിയമസഭ യിലെ തങ്ങളുടെ അംഗബലത്തിനനുസരിച്ച് അഞ്ച് മന്ത്രിമാരെ നല്‍കണമെന്ന് മുസ്ലീംലീഗ് ആ വശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസും അത് ചെവികൊണ്ടില്ല. എന്നാല്‍ ലീഗ് നേതൃത്വം സമര്‍ദ്ദതന്ത്രം പ്രയോഗിക്കുകയുണ്ടായി. ഒടുവില്‍ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ആ സമ്മര്‍ദ്ദതന്ത്രം അംഗീകരിക്കേണ്ടിവന്നു. കാരണം കേവല ഭൂരിപക്ഷമെന്നതു തന്നെ. ഒരംഗം മാത്രമുള്ള പിള്ളയും ജേക്കബും പോലും പിന്തുണ പിന്‍വലിച്ചാല്‍ തകരുന്ന രീതിയില്‍ പോയ ഉമ്മന്‍ചാണ്ടിക്ക് ആ ഭീഷണി വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചു എന്നതാണ് സത്യം.ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയപ്പോള്‍ മുന്നണിയിലെ മൂന്നാമത്തെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സും മറ്റൊരു മന്ത്രിയെ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നു. ഇത് മറ്റൊരു പ്രതിസന്ധിക്ക് കാര ണമായി.

മൂന്നാം മന്ത്രിവാദം സത്യത്തില്‍ കേരള കോണ്‍ഗ്രസ്സിനകത്തെ ആഭ്യന്തര പ്രശ്‌നത്തില്‍ നിന്നുടലെടുത്തതായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. മ ന്ത്രിമോഹമുണ്ടായിരുന്ന പി.സി. ജോര്‍ജ്ജായിരുന്നു ഈ ആവശ്യത്തിനു പിന്നില്‍. മൂന്നാമതൊരു മന്ത്രിയെ മാണി പിന്തുണച്ചില്ല. അതിനു കാരണം മകന്റെ കേന്ദ്ര മന്ത്രിപദവിക്ക് തടയാകുമെന്ന ഭ യം തന്നെയായിരുന്നു. കേരളത്തില്‍ മൂന്നാമതൊരു മന്ത്രിയെ പാര്‍ട്ടിക്ക് നല്‍കിയാല്‍ കേന്ദ്രത്തില്‍ തന്റെ മകന്റെ മന്ത്രിസ്ഥാനത്തിനുവേണ്ടി വാദിച്ചാല്‍ അത് വിലപോകില്ലെന്ന് മാണിക്കറി യാമായിരുന്നു. അതുകൊണ്ടുതന്നെ പി.സി.ജോര്‍ജ്ജും കൂട്ടരും ആവശ്യപ്പെട്ടപ്പോള്‍ മാണി മൗനം പാലിക്കുകയാണുണ്ടായത്. എന്നാല്‍ ജോര്‍ജ്ജ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് രംഗത്തുവന്നതോടെ മാണി ത ന്റെ നിലപാട് മാറ്റുകയും മൂന്നാ മതൊരു മന്ത്രിയെ തങ്ങള്‍ക്ക് ന ല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിലെ സഹമന്ത്രിസ്ഥാനം കാണിച്ചുകൊണ്ട് മാണിയുടെ വായ് അടപ്പിച്ചു. ജോര്‍ജ്ജിന് ചീ ഫ് വിപ്പ് സ്ഥാനം എന്ന എല്ലിന്‍ കഷണം കൊടുത്തപ്പോള്‍ അത് ചായകോപ്പയിലെ കൊടുങ്കാറ്റു പോലെയായി.

അങ്ങനെ മന്ത്രിസഭയുടെ രണ്ടാമത്തെ പ്രതിസന്ധി യും തരണം ചെയ്ത് മുന്നോട്ടു പോയെങ്കിലും അതും അധിക കാലം നീണ്ടുനിന്നില്ല. മന്ത്രിസഭയിലെ ചില അംഗങ്ങളുടെ പേരില്‍ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയു ണ്ടായത് വീണ്ടും പ്രതിസന്ധി ക്കു കാരണമായി. ശക്തമായ തെളിവുകളുമായി നടത്തിയ ആരോ പണം പ്രതിരോധിക്കുവാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ഈ അവസരത്തിലാണ് മന്ത്രിസഭയിലെ ഒരംഗമായ ടി. എം. ജേക്കബിന്റെ മരണം.

ടി.എം. ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന പിറവം മണ്ഡലത്തില്‍ ഉപതിര ഞ്ഞെടുപ്പിന് വിജ്ഞാപനം നട ത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഉപതിരഞ്ഞെടുപ്പ് മന്ത്രിസഭയുടെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്ത ലായി പ്രതിപക്ഷവും ഭരണക ക്ഷികളും രംഗത്തുവന്നതോടെ പിറവം കേരളത്തിന്റെ ശ്രദ്ധാകേ ന്ദ്രവും ഭരണത്തിന്റെ വിധിയെഴുത്തുമായി. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് യു.ഡി. എഫ്. സ്ഥാനാര്‍ത്ഥിയായും സി. പി.എം. നേതാവ് ജേക്കബ് എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി രംഗത്തുവന്നതോടെ കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ആ തിരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് വന്‍ഭൂരിപക്ഷത്തോടെ വിജയി ച്ചത് സര്‍ക്കാരിനുള്ള ജനപിന്തു ണയായി മാറുകയും പ്രതിപക്ഷത്തിന്റെ വായടപ്പിക്കുകയും ചെയ്തു. അനൂപിന്റെ ഭൂരിപക്ഷം ഇടതുമുന്നണിയെപ്പോലും അ ത്ഭുതപ്പെടുത്തി.

സി.പി.എം. നേതാ വും നെയ്യാറ്റിന്‍കര എം.എല്‍. എ.യുമായ സെവല്‍രാജ് സി.പി. എം. അംഗത്വവും എം.എല്‍.എ. സ്ഥാനവും രാജിവച്ച് കോണ്‍ഗ്രസ്സിലേക്ക് ചേര്‍ന്നത് ഉമ്മന്‍ചാ ണ്ടിക്കും കൂട്ടര്‍ക്കും ധൈര്യം വര്‍ദ്ധിക്കാന്‍ ഇടവരുത്തി. അങ്ങനെ നെയ്യാറ്റിന്‍കരയില്‍ കൂടി ഉപതിരഞ്ഞെടുപ്പ് നടന്നു. സെല്‍വരാജ് തന്നെയായിരുന്നു യു. ഡി.എഫ്. സ്ഥാനാര്‍ത്ഥി. ആ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ കഴിഞ്ഞു. ഇതും ഭരണത്തിനുള്ള ജനപിന്തുണയായി തന്നെ വിലയിരുത്തപ്പെട്ടതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൂടുത ല്‍ ശക്തരായി.

ഈ രണ്ട് ഉപതിരഞ്ഞെടുപ്പിലെ വിജയം മന്ത്രിസഭ യുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. ഈ പ്രതിച്ഛായയുടെ ആത്മവി ശ്വാസത്തില്‍ വികസന പ്രവര്‍ ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പി ക്കുന്നതിനായി എമര്‍ജിംഗ് കേരള പദ്ധതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കമിട്ടു. ജനകീയാസൂ ത്രണത്തിന്റെ പോലെ അതും തുടക്കത്തില്‍ മാത്രമെ ആവേശ വും പ്രതീക്ഷയുമുണ്ടായുള്ളു. അതും അഴിമതിയില്‍ കുളിക്കുകയാണുണ്ടായത്. സ്വജനപക്ഷ പാദവും സ്വാര്‍ത്ഥതയുമെല്ലാം അതിലും വന്നുപെട്ടതോടെ എമര്‍ജിംഗ് കേരള അന്ത്യശ്വാസം വലിച്ചു. മന്ത്രിസഭയിലെ ചില അംഗങ്ങളും സ്വാര്‍ത്ഥതാല്‍പര്യ മാണ് എമര്‍ജിംഗ് കേരളയെന്ന ആരോപണം മന്ത്രിസഭയെ പ്ര തികൂട്ടിലാക്കി. ഇപ്പോള്‍ കേരളത്തില്‍ വിവാദമുണ്ടായിക്കൊ ണ്ടിരിക്കുന്ന സോളാര്‍ അതിന്റെ ചാപിള്ളയാണെന്നു തന്നെ പ റാം. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാറിന്റെ വളം എ മര്‍ജിംഗ് കേരളയായിരുന്നു. എ ന്തായാലും എമര്‍ജിംഗ് കേരള ഗുണത്തേക്കാളേറെ ദോഷം വ രുത്തിയെന്നു തന്നെ.

മന്ത്രിസഭയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി ബഹുദൂരം പദ്ധതിയുമായി രംഗത്തുവന്നു. ജനങ്ങളുടെ പരാതിയും നിവേദനങ്ങളും നേരിട്ട് വാങ്ങി അതിന് തല്‍സമയം ത ന്നെ പരിഹാരം നല്‍കുകയെന്ന തായിരുന്നു അതിന്റെ ഉദ്ദേശം. സത്യത്തില്‍ അത് വളരെയധികം വിജയമായിരുന്നു എന്ന് പറയുകതന്നെ ചെയ്യാം. ഒട്ടേറെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും അത് പരിഹാരം കണ്ടെത്തുകയും അനേകര്‍ക്ക് അത് ആശ്വാസം നല്‍കുകയും ചെയ്തു എന്നത് തുറന്ന് തന്നെ പറയാം.

ഇങ്ങനെ തട്ടിയും മുട്ടിയും മന്ത്രിസഭ മുന്നോട്ടുപോകുമ്പോഴാണ് മന്ത്രിസഭാംഗമായ ഗണേഷ്കുമാറിനെതിരെ ഗുരുതരമായ സ്വഭാവദൂഷ്യം ഭരണ മു ന്നണിയിലെ ഒരു ഘടകക്ഷിയുടെ പ്രമുഖ നേതാവും ജനപ്രതിനിധിയുമായ ഒരംഗം ആരോപിക്കുന്നത്. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയില്‍ ഗണേഷ്കുമാറിന്റെ ഭാര്യ തന്നെ രംഗത്തുവ ന്നതോടെ മന്ത്രിയായി തുടരാന്‍ ഗണേഷ്കുമാറിന് അര്‍ഹതയി ല്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം രംഗത്തു വന്നു. അ തിനു വഴങ്ങാന്‍ മുഖ്യമന്ത്രിയോ, ഗണേഷ്കുമാറോ തയ്യാറാകാത്തത് കൂടുതല്‍ പ്രതിസന്ധിക്ക് വഴി തെളിച്ചു. മന്ത്രിമന്ദിരത്തില്‍ കയ റി ഒരാള്‍ തന്റെ ഭാര്യയെ കടന്നു പിടിച്ചതിന് മന്ത്രിയെ തല്ലിയ സംഭവം അതിനുമുന്‍പ് ഉണ്ടാ യിരുന്നുവെന്നും ഇതെല്ലാം ഇ തിന്റെ തുടര്‍ച്ചയാണെന്നായിരുന്നു ആരോപണം. പ്രതിപക്ഷവും ഒപ്പം കോണ്‍ഗ്രസ്സും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് വന്നതോടെ മുഖ്യമന്ത്രിക്ക് ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെടേണ്ടിവന്നു. അങ്ങനെ ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചു. ഇത്തരത്തില്‍ കേരള ത്തില്‍ രാജിവയ്ക്കുന്ന മൂന്നാമ ത്തെ മന്ത്രിയാണ് ഗണേഷ്കുമാ ര്‍.

ഗണേഷ്കുമാറിന്റെ രാജിയോടെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് കെ.പി.സി.സി. പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്ത ലയുടെ മന്ത്രിപ്രശ്‌നം മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ഉലച്ചത്. അദ്ദേഹത്തെ മന്ത്രിസഭയി ലേക്ക് എടുക്കണമെന്ന് ചില ഭാഗത്തുനിന്ന് അഭിപ്രായമുണ്ടായി. മന്ത്രിസഭയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍വേണ്ടിയെന്നായിരുന്നു ഭാഷ്യം.

എന്നാല്‍ മുഖ്യമന്ത്രി യും അദ്ദേഹത്തെ അനുകൂലി ക്കുന്ന കോണ്‍ഗ്രസ്സിലെ ഒരു വി ഭാഗവും മൗനം പാലിക്കുകയാ ണുണ്ടായത്. ഇത് കോണ്‍ഗ്രസ്സി ല്‍ മറ്റൊരു ചേരിതിരിവിന് കാ രണമായി. ഒടുവില്‍ ഹൈക്കമാ ന്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹത്തെ മന്ത്രിസഭയിലെ ടുത്ത് ആഭ്യന്തര വകുപ്പ് നല്‍കി പ്രശ്‌നം പരിഹരിച്ചുകൊണ്ട് മു ന്നോട്ടു പോകുമ്പോഴാണ് സോ ളാര്‍ സംഭവം മന്ത്രിസഭയെ പിടി ച്ചു കുലുക്കിയത്. അത് യു.ഡി.എഫിനെ മൊത്തത്തില്‍ പിടിച്ചുകുലുക്കിയെന്ന് പറയേണ്ടിയിരിക്കുന്നു. പിന്നീട് നടന്ന വിവാദങ്ങള്‍ എന്തെന്ന് മലയാളിയോട് വിവരിക്കേണ്ടതില്ലല്ലോ.

ഇത്രയൊക്കെയാണെങ്കിലും സ്മാര്‍ട്ട്‌സിറ്റിയും, കൊച്ചി മെട്രോയും, കണ്ണൂര്‍ വിമാനത്താവ ളവും പൂര്‍ത്തീകരിക്കാന്‍ ഈ മ ന്ത്രിസഭയുടെ കാലത്തുതന്നെ കഴിഞ്ഞു. മലയാളഭാഷയെ പരി പോഷിപ്പിക്കാന്‍ മലയാളം സര്‍ വ്വകലാശാല തുടങ്ങികൊണ്ട് ഒ രു മുന്നേറ്റം നടത്തിയത് എടു ത്തുപറയേണ്ടതാണ്. മന്ത്രിസഭ യില്‍ അഴിമതിയാരോപണത്തി ന്റെ നിഴല്‍പാടുകള്‍ ഉണ്ടായി രുന്നെങ്കിലും ജനങ്ങള്‍ക്ക് കുറ ച്ചൊക്കെ നീതി ലഭിക്കുന്ന രീതി യില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചു എന്നത് എടുത്തു പറയേണ്ടതുതന്നെ. വിവാദങ്ങളുടേയും വാദകോലാഹലങ്ങളുടേയും നടുവില്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടുത്ത തിര ഞ്ഞെടുപ്പിന് കളമൊരുക്കിയിരി ക്കുകയാണ്. ഇപ്പോള്‍ കേരളം ആ തിരഞ്ഞെടുപ്പിന്റെ തീചൂളയിലാണ്. അടുത്തതാരെന്ന് മെയ് അവസാനത്തോടെ അറിയാം.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക