Image

കരുണാ സാഗരത്തെ ഹൃദയത്തിലേക്ക് ആചമിച്ച ആചാര്യന്‍ -സണ്ണി മാമ്പിള്ളി

സണ്ണി മാമ്പിള്ളി Published on 21 May, 2016
കരുണാ സാഗരത്തെ ഹൃദയത്തിലേക്ക് ആചമിച്ച ആചാര്യന്‍ -സണ്ണി മാമ്പിള്ളി
അധിപ താപശ ശക്തി സ്വായത്തമാക്കിയ മുനിവര്യനാണ് അഗസ്ത്യ മഹര്‍ഷി. ഒരിക്കല്‍ അദ്ദേഹം തന്റെ താപശക്തി തെളിയിക്കുവാന്‍ സമുദ്രജലത്തെ മുഴുവനും തന്റെ കൈക്കുള്ളില്‍ ആചമിച്ചു എന്ന് പുരാണത്തില്‍ വായിക്കുന്നു.

കാരുണ്യ സാഗരത്തെ സ്വന്തം ഹൃദയത്തില്‍ നിറച്ച് അതാവശ്യമുള്ള സകലര്‍ക്കും സംലഭ്യമാക്കുന്ന ഫാ.മാത്യു.കുന്നത്ത്, അശരണര്‍ക്കും, ആലംബഹീനര്‍ക്കും, ആശ്വാസമായ് ആനന്ദമായ്, അനുഗ്രഹമായി നിലകൊള്ളുന്നു.

ക്രൈസ്തവ സഭകളില്‍ ആത്മീയ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ പ്രത്യേകം പരിശീലനം നല്‍കിയ അഭിഷിക്തരെ പുരോഹിതന്മാര്‍ എന്ന് വിളിക്കുന്നു. 'പുരോ,' എന്ന രണ്ടു വാക്കുകള്‍ ചേര്‍ന്നതാണ് പുരോഹിതന്‍ എന്നത്. 'പുരോ' എന്നതിന് 'മുന്നില്‍' (infront of), മദ്ധ്യേ എന്നെല്ലാം അര്‍ത്ഥമുണ്ട്. ഹിതന്‍ എന്നതിന് 'ഇഷ്ടപ്പെട്ടവന്‍'. സ്വീകാര്യനായവന്‍,' ബഹുമാനിക്കപ്പെടുന്നവര്‍' എന്നെല്ലാം അര്‍ത്ഥമുണ്ട് പുരോഹിതന്‍ എന്നതിന്. 'ദൈവത്തിന്റേയും മനുഷ്യന്റെയും മുന്നില്‍ സ്വീകാര്യനായവന്‍, അംഗീകരിക്കപ്പെട്ടവന്‍' എന്നെല്ലാം അര്‍ത്ഥമുണ്ട്. സമൂഹത്തില്‍ ഒരു വ്യക്തിയെ മാനിക്കപ്പെടുന്നത്, ആ വ്യക്തിയില്‍ നിന്നും സമൂഹത്തിന് ലഭിക്കുന്ന സ്‌നേഹസേവനങ്ങളുടെ തോതനുസരിച്ചാണ്.

പാപികളിലേക്കും പരിത്യജിക്കപ്പെട്ടവരിലേക്കും, ദുഃഖദുരിതങ്ങളനുഭവിക്കുന്നവരിലേക്കും ഇറങ്ങിച്ചെന്ന് അവരെ സമുദ്ധരിക്കുകയും സഹായിക്കുകയും ചെയ്ത യേശുനാഥനെ അക്ഷരശ്ശ അനുകരിക്കുന്ന മാത്യു അച്ചന്‍, 700 ഓളം കുടുംബങ്ങളെ യാതൊരു പ്രതിഫലവും വാങ്ങിക്കാതെ അമേരിക്കയിലേക്ക് കൊണ്ടുവരികയും അവരുടെ സര്‍വ്വതോന്മുഖമായ ഉയര്‍ച്ചക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മെയ് 18ന് മാത്യു അച്ചന് 86 വയസ്സ് പൂര്‍ത്തിയാകുന്നു.

മാത്യു അച്ചനില്‍ നിന്നും സഹായം സാവികരിച്ചവരും അഭ്യുത്കാംക്ഷികളും ചേര്‍ന്ന് ഫാ.മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന് രൂപം നല്‍കി. എല്ലാ വര്‍ഷവും അച്ചന്റെ ജന്മദിനവും ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ വാര്‍ഷീകവും മെയ് മാസത്തില്‍ നടത്തുന്നു. മെയ് 15ന് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. വൈകുന്നേരം 4 മണിക്ക് നട്‌ലിയിലുള്ള സെന്റ് മേരീസ് പള്ളിയില്‍ വി.കുര്‍ബാനയോടെയാണ് ആഘോഷങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡിന്നറും കലാപരിപാടികലും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.മാത്യു കുന്നത്ത്. 973-715-9505. അവശതയനുഭവിക്കുന്ന അനേകരെ സഹായിക്കാനായി അഞ്ച് ലക്ഷത്തോളം ഡോളര്‍ ട്രസ്റ്റ് ചെലവഴിച്ചു കഴിഞ്ഞു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനും സഹകരിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ സിസ്റ്റം തുടങ്ങിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക