Image

കളരിപ്പയറ്റു വഴി പരിനീതിക്ക് പുതിയ ലുക്ക്

Published on 02 May, 2016
കളരിപ്പയറ്റു വഴി പരിനീതിക്ക് പുതിയ ലുക്ക്
ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ബിഗ്‌സക്രീനില്‍ സ്‌പോര്‍ട്ടി ലുക്കുമായി തിരിച്ചെത്തുകയാണ് പരിനീതി . പുതിയ ലുക്കിനു പരിനീതി നന്ദി പറയുന്നത് ജിംനേഷ്യത്തിലെയും ഫിറ്റ്‌നെസ്സ് സെന്ററിലെയും ട്രെയിനര്‍മാരോടല്ല. മറിച്ച് കേരളത്തിന്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റിനോടാണ്.
അമിതഭാരം താരത്തെ അലട്ടാന്‍ തുടങ്ങിയതു മുതല്‍ എങ്ങനെയും ഫിഗര്‍ വീണ്ടെടുക്കാനുളള ശ്രമത്തിലായിരുന്നു പരിനീതി. അതിനായി ജിംനേഷ്യത്തില്‍ പോയി കറേയേറെ മെനക്കെടുകയും ചെയ്തു. എന്നാല്‍ അവിടെ മാത്രം

വിയര്‍പ്പൊഴുക്കിയിട്ടു വലിയ കാര്യമില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് പരിനീതി കളരിപ്പയറ്റില്‍ ഒരു കൈ നോക്കാമെന്നു തീരുമാനിച്ചത്. ഭക്ഷണ നിയന്ത്രണത്തിലും ശ്രദ്ധ പതിപ്പിച്ചതോടെ അമിതവണ്ണം മെല്ലെ സലാം പറഞ്ഞു. ശരീരത്തിലെ ഓരോ ഇഞ്ചും സൂപ്പര്‍ ടോണ്‍ഡ് ആയതോടെ പരിനീതിയുടെ ഗ്‌ളാം ലുക്ക് വൈറലാവുകയും ചെയ്തു. ഏതായാലും ഫിഗര്‍ വീണ്ടെടുത്തതോടെ കളരിപ്പയറ്റിന്റെ വലിയ ആരാധികയായി മാറിയിരിക്കുകയാണ് ഇടവേളയ്ക്കു ശേഷം കിടിലന്‍ ഫിഗറുമായി വീണ്ടും ബിഗ്‌സ്ക്രീനില്‍ മിന്നിത്തിളങ്ങാന്‍ ഒരുങ്ങുകയാണ് പരിനീതിയിപ്പോള്‍.
കളരിപ്പയറ്റു വഴി പരിനീതിക്ക് പുതിയ ലുക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക