Image

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനില്‍ ആന്‍ഡ്രിയ നായിക

Published on 02 May, 2016
മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനില്‍ ആന്‍ഡ്രിയ നായിക
ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. നേരത്തേ തീരുമാനിച്ചിരുന്ന അമലാ പോളിനു പകരം ആന്‍ഡ്രിയ നായികയാകും. മറ്റൊരു നായികയായി നീന ഫെയിം ദീപ്തി സതിയുമുണ്ട്. ആന്‍ഡ്രിയ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഉടന്‍ തന്നെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ലോഹത്തില്‍ മോഹന്‍ലാല്‍, അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം നായികയായി ഇതിനു മുമ്പും ആന്‍ഡ്രിയ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായിക കൂടിയാണ് ആന്‍ഡ്രിയ. കൊച്ചിയില്‍ പത്തു ദിവസത്തെ ഷൂട്ടിംഗിനു ശേഷം തൊടുപുഴയില്‍ അടുത്ത ഷെഡ്യൂള്‍ തുടങ്ങും.
മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനില്‍ ആന്‍ഡ്രിയ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക