Image

വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു

Published on 02 May, 2016
വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയിലധികം കടം എടുത്ത ശേഷം രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യ രാജ്യ സഭാംഗത്വം രാജിവച്ചു. രാജ്യസഭാധ്യക്ഷന് മല്യ തന്റെ രാജിക്കത്ത് കൈമാറിയതായാണ് വിവരം.

നേരത്തെ മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം ഏകദേശം 9000 കോടി രൂപ വായ്പ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ മല്യ വിസമ്മതിച്ചിരുന്നു.

തുടര്‍ന്ന് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്നാണ് മല്യയുടെ രാജ്യസഭാഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടത്. മല്യയുടെ വാദം കേള്‍ക്കാന്‍ സമിതി ഒരാഴ്ച്ചത്തെ സമയം അനുവദിച്ചിരുന്നു. അതിനിടെയാണ് മല്യ രാജിവച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക