Image

കടല്‍ക്കൊല: നാവികനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടതായി ഇറ്റലി

Published on 02 May, 2016
കടല്‍ക്കൊല: നാവികനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടതായി ഇറ്റലി
റോം: കടല്‍ക്കൊലക്കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആര്‍ബിട്രേഷന്‍ കോടതി പ്രാഥമിക ഉത്തരവ് നല്‍കിയതായി ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം. കേസിലെ പ്രതിയായ സാല്‍വത്തോറെ ജിറോണ്‍ എന്ന നാവികനെ മോചിപ്പിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കോടതി പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.

ജിറോണിനൊപ്പം കേസില്‍ പ്രതിയായ മാസിമിലാനോ ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഇറ്റലിയില്‍ കഴിയുകയാണ്.
2012ലാണ് കൊല്ലം തീരത്തിനടുത്ത് മത്സ്യബന്ധന ബോട്ടിനു നേരെയുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഡല്‍ഹിയില്‍ നടന്നു വരവെ അന്താരാഷ്ട്ര ആര്‍ബിട്രേഷന് ഇറ്റലി ശ്രമിക്കുകയായിരുന്നു. 

അന്താരാഷ്ട്ര കടല്‍നിയമങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളില്‍ ഒപ്പുവെച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇറ്റലിയും എന്നതിനാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരാകാനുള്ള ബാധ്യത ഇന്ത്യയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇറ്റലി പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ നിറുത്തി വച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക