Image

മോദിയുടെ ജനന തിയതി സംബന്ധിച്ച് തര്‍ക്കം

Published on 02 May, 2016
മോദിയുടെ  ജനന തിയതി സംബന്ധിച്ച് തര്‍ക്കം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ജനന തിയതി സംബന്ധിച്ച് തര്‍ക്കം. 

മോദി പ്രീഡിഗ്രി പഠിച്ച വിസ്‌നഗര്‍ എം.എന്‍ കോളേജിലെ രജിസ്റ്ററില്‍ 1949 ആഗസ്ത് രണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ മോദിയുടെ ജനന തിയതിയായി അറിയപ്പെടുന്നത് 1950 സപ്തംബര്‍ 17 ആണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ജനന തിയതിക്ക് പകരം പ്രായം മാത്രമാണ് നല്‍കിയിരിക്കുന്നത്- കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് ഗോലി പറഞ്ഞു.

വ്യത്യസ്ത ജനന തിയതി  സംബന്ധിച്ച കാരണം വ്യക്തമാക്കണമെന്നും മോദിയുടെ പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളിലെ ജനന തിയതി ഏതാണെന്ന് വെളിപ്പെടുത്തണമെന്നും ഗോലി ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക