Image

ചരിത്രം ഉറങ്ങുന്ന മനുഷ്യസംസ്കൃതിയുടെ ഗര്‍ഭഗ്രഹത്തിലൂടെ ഒരു യാത്ര (ടോം ജോസ് തടിയംപാട് , ജോസ് മാത്യു)

Published on 01 May, 2016
ചരിത്രം ഉറങ്ങുന്ന മനുഷ്യസംസ്കൃതിയുടെ ഗര്‍ഭഗ്രഹത്തിലൂടെ ഒരു യാത്ര (ടോം ജോസ് തടിയംപാട് , ജോസ് മാത്യു)
ഗ്രീസ് അല്ലെങ്കില്‍ ആതന്‍സ് എന്നു കേട്ടാല്‍ ഒരു സാധാരണ മലയാളിയുടെ മനസിലേക്ക് ഓടിവരുന്നത് ഒളിമ്പിക്‌സ്  കായിക വിനോദങ്ങളും ഗ്രീക്ക്ദേവന്മാരും തത്വചിന്തകരായ   സോക്രട്ടിസും പ്ലേറ്റോയും അരിസ്റ്റോട്ടിലും മഹാനായ അലക്‌സണ്ടാര്‍ ചക്രവര്‍ത്തിയും ഒക്കെയാണ്. 

എന്നാല്‍ യുറോപ്പ്യന്‍ സംസ്‌കാരത്തിന്റെ പിള്ളതോട്ടില്‍ കൂടിയാണ് ആതന്‍സ് . അതുകൊണ്ടാകാം ഇംഗ്ലീഷ് കവിയായ ഷെല്ലി ഇങ്ങനെ പറഞ്ഞത്. 'We are all Greeks. Our laws, our literature, our religion, our arts, have their root in Greece.'

ജനാധിപതിവും അതിന്റെ ഭാഗമായ ജുഡിഷറിയും ഇംഗ്ലീഷ്ഭാ ഷയും എല്ലാം ലോകത്ത്മുഴുവന്‍ വ്യപരിക്കുന്ന ഈ കാലത്ത് കുറച്ചു കൂടി കൂട്ടി പറഞ്ഞാല്‍ ലോക നാഗരികതയുടെ ഗര്‍ഭഗ്രഹം എന്നു ആതന്‍സിനെ വിശേഷിപ്പിച്ചാലും അധികമാകില്ല. അതുമാത്രമല്ല. പലപ്പോഴും ഭാഷയുടെ മൂലപദാന്വേഷണം  ചെന്ന് നില്‍ക്കുന്നത്ഗ്രീക്ക് ഭാഷയിലാണ്.
ലോകത്തെ എല്ലാ നാഗരികതകളും ഈശ്വര ആരാധനയുടെ ഭാഗം കൂടിയാണ്. ലോകത്ത് ആദ്യമായിഏക ദൈവത്തെ ആരാധിക്കാന്‍ സ്ഥാപിക്കപ്പെട്ട ജെറുസലേം ദേവാലയം ബി.സി എട്ടാം നൂറ്റാണ്ടില്‍ ആണെങ്കില്‍ അതിനടുത്ത 7 നൂറ്റാണ്ടില്‍ തന്നെ അഥീനിയക്കാര്‍ ഒളിമ്പിയിന്‍ മലകളില്‍ ജീവിക്കുന്ന12 ആരാധനാ മൂര്‍ത്തികളെ കണ്ടെത്തിയിരുന്നു. ആ ദേവന്മാരല്ലാം ഒരു കുടുംബത്തില്‍ പെട്ടവരോ ബന്ധുക്കളോ ആയിരുന്നു. അവിടെ നിന്നുമായിരുന്നു ആതനിയക്കാരുടെ നാഗരികതയുടെ ചരിത്രം ആരംഭിക്കുന്നത് .

ചരിത്രത്തോടും രാഷ്ട്രിയത്തോടും എന്നും നിലക്കാത്ത അഭിനിവേശം മനസില്‍ സൂക്ഷിച്ചിരുന്ന എനിക്ക് ആതന്‍സ് കാണുക എന്നത് ഒരു സ്വപ്നമായിരുന്നു. അതുകൊണ്ട്തന്നെ ഞാനുംഎന്റെ സുഹ്രുത്ത് ജോസ് മാത്യുവും കൂടിആതന്‍സിലേക്ക് കഴിഞ്ഞ 17ാംതിയതി രാവിലെ 6 മണിക്ക് മാ
ഞ്ചസ്റ്റര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ടില്‍ നിന്നും യാത്ര പുറപ്പെട്ടു . 

നാലു മണിക്കൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ ആതന്‍സ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ എത്തി. ആതന്‍സ്സമയം രണ്ടു മണിക്കൂര്‍ മുന്‍പില്‍ ആയതു കൊണ്ട് ഞങ്ങള്‍ ഗ്രീക്ക്സമയം 12 മണിക്കാണു അവിടെ എത്തിയത്. അവിടെ നിന്നും യുറോപ്പ്യന്‍ പാസ്‌പോര്‍ട്ട് ഉള്ളത് കൊണ്ട് വളരെ പെട്ടെന്ന് ക്ലിയറന്‍സ് കഴിഞ്ഞു പുറത്തിറങ്ങി നേരെ റെയില്‍വേ സ്റ്റേഷനിലേക്ക്നടന്നു.

 ആതന്‍സ് സിറ്റിയിലേക്ക്ട്രെയിന്‍ കയറി ഞങ്ങള്‍ക്ക്പോകേണ്ട അകിലെസ്സ്ട്രീറ്റ് കണ്ടുപിടിച്ചു മെട്രോയില്‍ കയറാന്‍ ഉള്ളവഴി അന്വഷിച്ച് അടുത്തിരുന്ന യാത്രക്കാരനോട്സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹവും ഞങ്ങള്‍ പോകേണ്ട അതെ സ്ഥലത്തേക്ക്പോകുന്ന ഒരു ഇംഗ്ലീഷ് കാരനായിരുന്നു. അദ്ദേഹത്തിന് ആതന്‍  പരിചയം ഉള്ള  സ്ഥലം ആയിരുന്നത് കൊണ്ട് ഞങ്ങള്‍ അദ്ധേഹത്തെ പിന്തുടര്‍ന്ന് എത്തേണ്ട സ്ഥലത്ത് എത്തി . ഒരു മണിക്കൂര്‍ നേരത്തെ ട്രെയിന്‍ യാത്ര രസകരമായിരുന്നു. ട്രെയിന്‍ ഇംഗ്ലണ്ട് ലെ പോലെ തന്നെ വളരെ നിലവാരം പുലര്‍ത്തുന്നവയായിരുന്നു.

പോകുന്ന വഴികളെ പറ്റി ഗ്രീക്ക്ഭാഷയിലും ഇംഗ്ലീഷിലും മുന്നറിയിപ്പുകള്‍ നല്‍കുന്നത്കൊണ്ട് ടൂറിസ്റ്റ് കള്‍ക്ക്വലിയ ബുദ്ധിമുട്ട്തോന്നുകയില്ല. അവിടെ നിന്നും ആളുകളോട് ചോദിച്ചു അപ്പോളോ ഹോട്ടലില്‍ എത്തി. വഴിയില്‍ കണ്ടു സംസാരിച്ച ഒട്ടു മിക്ക ആളുകള്‍ക്കും ഇംഗ്ലീഷ് ഭാഷ ചെറിയ തോതില്‍ കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നത് കൊണ്ട് അത്രയ്ക്ക് ബുദ്ധിമുട്ട് അനുഭവപെട്ടില്ല .

ഹോട്ടലില്‍ രണ്ടു മണിയോട് കൂടിയെത്തി. ഹോട്ടലില്‍ നിന്ന് തന്നെ കാണാനുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചശേഷം നേരെ ടാക്‌സിപിടിച്ചു ആതന്‍സ് സിറ്റിയുടെ ഹൃദയ ഭാഗംഎന്നു പറയാവുന്ന പരലമെന്റ്സ്‌ക്വയര്‍ കാണാന്‍പോയി. പാര്‍ലമെന്റിനു പുറത്തു നടക്കുന്ന പട്ടാളക്കാരുടെ മാര്‍ച്ചും ഒക്കെ കണ്ടുനടന്നു.

ഈ അടുത്തകാലത്ത് ആതന്‍സ്‌നെ മാറ്റി മറിച്ച ഇടതുപക്ഷ മുന്നെറ്റങ്ങള്‍ക്ക്വേദിയായത് ഈ പാര്‍ലമെന്റ്‌റ്സ്‌ക്വയര്‍ ആയിരുന്നു. അവിടെ വച്ച്സിറിയന്‍ യുദ്ധത്തിനു എതിരെ പ്രചരണം നടത്തുന്ന ഒരു ഗ്രൂപ്പിനെ കാണാന്‍ ഇടയായി. സിറിയന്‍ അഭായാര്‍ഥികള്‍കൊണ്ട് ആതന്‍സിന്റെ തെരുവുകള്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.

അവിടെ നിന്നും തൊട്ടടുത്തുള്ള നാഷണല്‍ ഗാര്‍ഡന്‍ കാണാന്‍ പോയി. ആതന്‍സ് സിറ്റിയുടെനടുക്ക് ഒരു വലിയ കാട് ആണ്ഗാര്‍ഡന്‍ എന്നുപറയുന്നത്. പുറത്തു ചൂട് 27 സെല്‍ഷ്യസ്. എങ്കിലുംഗാര്‍ഡനില്‍ കയറിയപ്പോള്‍ എയര്‍ കണ്ടിഷനില്‍ നില്‍ക്കുന്ന അവസ്ഥയാണ് അനുഭവപ്പെട്ടത് . ഗാര്‍ഡന്‍ കണ്ടുകഴിഞ്ഞു ടാക്‌സിപിടിച്ചു നേരെ ഹോടലില്‍ പോയി ഭക്ഷണംകഴിച്ചു കിടന്നുറങ്ങി .

മറ്റു യുറോപ്പ്യന്‍ പട്ടണങ്ങളെ അപേക്ഷിച്ച് ടാക്‌സി ചാര്‍ജ്വളരെ കുറവായിരുന്നു.  ഗ്രീസില്‍ ഡ്രൈവിംഗ് വലതു 
 വശത്തു കൂടിയാണ് .
ഗ്രീസ് ഇടുക്കിയെ പോലെ തന്നെ മലകളുടെയും ദീപുകളുടെയും നാടാണ്. അതുകൊണ്ട് ഈ രാഷ്ട്രത്തെ അറിയപ്പെടുന്നത്തന്നെ മലകളുടെനടു എന്നാണ്. ഫ്‌ളൈറ്റ്ലാന്‍ഡ്ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ കടലില്‍ അങ്ങിങ്ങായി കിടക്കുന്ന ദീപ സമൂഹം നമുക്ക്കാണാന്‍ കഴിയും . 

ഏഴു മലകളിലായിട്ടാണ് ആതന്‍സ് എന്ന ലോക നാഗരികതയുടെ എപ്പി സെ
ന്റര്‍ ആയ പട്ടണം. ഗ്രീസിലെ ജനസഖൃ ഒരുകോടിഎഴുപത്തി ഏഴായിരം മാത്രമാണ്. അതിന്റെ പകുതിയില്‍ കൂടുതല്‍ജനങ്ങള്‍ ജീവിക്കുന്നത് അതന്‍സിലാണ് . ആതന്‍സിലെ മാത്രം ജനസഖൃ ഏകദേശം അറുപത്തിആറുലക്ഷംവരും .

ആതന്‍സ് എന്നു ഈ മഹത്തായ പട്ടണത്തിനു പേരുകിട്ടന്‍ കാരണമായ മിത്ത് കൂടിപറഞ്ഞു കൊണ്ട്ഈ ചാപ്റ്റര്‍ അവസാനിപ്പിക്കാം.

പ്രാചിന ആഥീനിയക്കാര്‍ക്ക് രണ്ട്  ആരാധനാ മൂര്‍ത്തികളായിരുന്നു ഉണ്ടായിരുന്നത് , പോസിടോന്‍  ദേവനും അഥീനിയ ദേവിയുമായിരുന്നു അവര്‍. പോസിടോന്‍ സിയുസ്ദേവന്റെ സഹോദരനും അഥിന ദേവി സിയുസ് ദേവന്റെ മുഖത്തുനിന്നും ജന്മമേടുത്തതുമായിരുന്നു .

പോസിടോന്‍ കൊടുംകാറ്റിന്റെയും ഭൂമികുലുക്കതിന്റെയും ദേവനായിരുന്നു . ഇവരില്‍ ആരാണ് അഥീനിയക്കാരുടെ രക്ഷകന്‍എന്നു ഒരുതര്‍ക്കം വന്നു, അത് തെളിയിക്കുന്നതിന് വേണ്ടി ഇവര്‍ തമ്മില്‍ ഒരു മത്സരം നടന്നു . ആ മത്സരത്തില്‍ പോസിടോന്‍ ശക്തമായിനിലത്തടിച്ചു ഒരു അരുവി സൃഷ്ട്ടിച്ചു , എന്നാല്‍ ജ്ഞാനത്തിന്റെ ദേവിയായ അഥീന ലോക സംകാരത്തിന്റെ പിള്ളതോട്ടില്‍ എന്നു വിശേഷിപ്പികാവുന്ന അക്രോപോളിസ്മലയിലെ ഇവരുടെ ക്ഷേത്രത്തിനു മുന്‍പില്‍ പാറയില്‍ ഒരു ഒലിവ് മരം സൃഷ്ട്ടിച്ചു. അതുകണ്ട് അവിടുത്തെ ജനങ്ങള്‍ അറിവിന്റെ ദേവിയായ അഥീനയെ അവരുടെ രക്ഷകയായി സ്വികരിച്ചു കൊണ്ട് അഥീനയുടെ പേര് ആ നാടിനു നല്‍കി അങ്ങനെയാണ് ആതന്‍സ് എന്ന പേരുണ്ടായത് .

ചരിത്രം ഉറങ്ങുന്ന അക്രോപോളിസ് മലയില്‍ ഇവര്‍ രണ്ടു ദൈവങ്ങളും വസിച്ചിരുന്ന ഒരു ക്ഷേത്രമുണ്ട്. അതിനു മുന്‍പില്‍ ഒരു ഒലിവു മരവും  കാണാം ആ ഒലിവ് അന്ന് ആതിന സൃഷ്ട്ടിച്ച ഒലിവു മരം നിന്നിടത്താണ്നി ല്‍ക്കുന്നത് എന്നാണ്വിശ്വസം .

ടോം ജോസ് തടിയംപാട് , ജോസ് മാത്യു 
തുടരും 

ഫോട്ടോ
ഗ്രീക്ക് പാര്‍ലിമെന്റ് , 
 ആകാശത്തുനിന്നുംഉള്ള കാഴ്ച
ഗ്രീക്ക് ഗാര്‍ഡ് , 
നാഷണല്‍ഗാര്‍ഡന്‍ , 
അക്രോപോളിസ്  മലയിലെ ഒലിവ് . 
ചരിത്രം ഉറങ്ങുന്ന മനുഷ്യസംസ്കൃതിയുടെ ഗര്‍ഭഗ്രഹത്തിലൂടെ ഒരു യാത്ര (ടോം ജോസ് തടിയംപാട് , ജോസ് മാത്യു)ചരിത്രം ഉറങ്ങുന്ന മനുഷ്യസംസ്കൃതിയുടെ ഗര്‍ഭഗ്രഹത്തിലൂടെ ഒരു യാത്ര (ടോം ജോസ് തടിയംപാട് , ജോസ് മാത്യു)ചരിത്രം ഉറങ്ങുന്ന മനുഷ്യസംസ്കൃതിയുടെ ഗര്‍ഭഗ്രഹത്തിലൂടെ ഒരു യാത്ര (ടോം ജോസ് തടിയംപാട് , ജോസ് മാത്യു)ചരിത്രം ഉറങ്ങുന്ന മനുഷ്യസംസ്കൃതിയുടെ ഗര്‍ഭഗ്രഹത്തിലൂടെ ഒരു യാത്ര (ടോം ജോസ് തടിയംപാട് , ജോസ് മാത്യു)ചരിത്രം ഉറങ്ങുന്ന മനുഷ്യസംസ്കൃതിയുടെ ഗര്‍ഭഗ്രഹത്തിലൂടെ ഒരു യാത്ര (ടോം ജോസ് തടിയംപാട് , ജോസ് മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക