Image

അമേരിക്കന്‍ മലയാളികള്‍ക്ക് "അക്ഷയ ത്രിദീയ " സമ്മാനിച്ച്­ ബോബി ചെമ്മണ്ണൂര്‍

അനില്‍ പെണ്ണുക്കര Published on 01 May, 2016
അമേരിക്കന്‍ മലയാളികള്‍ക്ക് "അക്ഷയ ത്രിദീയ " സമ്മാനിച്ച്­ ബോബി ചെമ്മണ്ണൂര്‍
അമേരിക്കന്‍ മലയാളികള്‍ക്ക് "അക്ഷയ ത്രിദീയ " ഒരുക്കി സ്വര്‍ണ്ണ രാജാവ് അമേരിക്കയിലും .കേരളത്തിലെ സ്വര്‍ണ്ണ വ്യാപാര രംഗത്ത് വെന്നിക്കൊടിപാരിക്കുകയും ,ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യവുമായ ബോബി ചെമ്മണ്ണൂര്‍ തന്റെ നുറ്റിഇരുപത്തി ഒന്നാമത്തെ ജുവലറി ആണ് ബോബി ആന്‍ഡ് മറഡോണാ ഫിനാന്‍സ് ആന്‍ഡ്­ ഇവസ്റ്റുമെന്റ് എന്ന പേരില്‍ ടെക്‌സാസില്‍ ആരംഭിച്ചത് .അമേരിക്കയില്‍ ഇത്തരം ഒരു ജുവലറി പ്രവര്‍ത്തനം ആരംഭിക്കുന്നത് ഒരു പക്ഷെ ആദ്യമായി ആയിരിക്കും .ഏപ്രില്‍ 30 നു അമേരിക്കന്‍ മലയാളികള്‍ക്കായി തുറന്നു നല്‍കിയ ജുവലറിയില്‍ ആദ്യ ദിനം തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടു .മെയ് ഒന്‍പതിന് ഏവരുംപ്രതീക്ഷിച്ചിരിക്കുന്ന "അക്ഷയ ത്രിദീയ"ദിനത്തില്‍ അമേരിക്കന്‍ മലയാളി കുടുംബങ്ങളെ തന്റെ ജുവലറി യിലേക്ക് പ്രതീക്ഷിക്കുന്നു ബോബിയും സംഘവും .

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്.അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ഗുരുവായൂര്‍ക്ഷേത്രത്തിലും ഇന്നേ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. ജൈനമതവിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങി സൂക്ഷിച്ചാല്‍ സമ്പത്തിനു നാശമുണ്ടാകില്ല എന്നാണു വിശ്വാസം .സര്‍വപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും.

അക്ഷയതൃതീയ ദിനത്തില്‍ അനുഷ്ട്ടിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നും പറയുന്നു . പരശുരാമന്‍ ജനിച്ചത് അക്ഷയതൃതീയയിലാകയാല്‍ ആ ദിവസം പരശുരാമരൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായം ഭാരതത്തിലെങ്ങുമുണ്ട്. അക്ഷയതൃതീയയ്ക്ക് എല്ലാ ക്ഷേത്രങ്ങളിലുംതന്നെ വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട്.അക്ഷയ എന്ന വിശേഷണം ചില പ്രത്യേകവിശ്വാസങ്ങളെ ആധാരമാക്കി ചതുര്‍ഥി, സപ്തമി, അമാവാസി തുടങ്ങിയ തിഥികളോടും ചേര്‍ത്തു പ്രയോഗിക്കാറുണ്ട്. ചൊവ്വാഴ്ചയും ശുക്‌ളചതുര്‍ഥിയും കൂടിയത് അക്ഷയചതുര്‍ഥിയും ഞായറാഴ്ചയും കറുത്തവാവും ചേര്‍ന്നത് അക്ഷയ­അമാവാസിയുമായി കരുതിപ്പോരുന്നു. ഈ ദിവസങ്ങളില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങളുടെ ഫലം ക്ഷയമില്ലാത്തതാണെന്ന സങ്കല്പമാണ് ഈ സംജ്ഞകള്‍ക്ക് ആസ്പദം.

ഭാരതീയ വിശ്വാസപ്രകാരം സ്വര്ണം വാങ്ങാന് ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ.
അന്താരാഷ്ട്ര സ്വര്ണവിപണിക്കനുസരിച്ചാണ് ഇന്ത്യന് മാര്ക്കറ്റും പ്രവര്ത്തിക്കുന്നത്. ഇന്ത്യയില്‍ േആളുകളുടെ നിക്ഷേപം സ്വര്ണത്തിലേക്ക് മാറ്റുന്നതിനോട് സര്ക്കാറിനു വലിയ താത്പര്യമില്ല. അതുകൊണ്ടു തന്നെ സ്വര്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഒട്ടേറെ നിയന്ത്രണങ്ങള് കൊണ്ടു വന്നിട്ടുണ്ട്. ആഭരണങ്ങള്, നാണയങ്ങള്, ബിസ്കറ്റ് തുടങ്ങിയ രൂപങ്ങളില് സ്വര്ണനിക്ഷേപം നടത്തുന്നതിനോടാണ് സര്ക്കാറിന് എതിര്പ്പുള്ളത്. ഇത്തരം സ്വര്ണത്തെ പുറത്തുകൊണ്ടു വരുന്നതിനുവേണ്ടിയാണ് ബജറ്റില് 'സോവറിന് ഗോള്ഡ് ബോണ്ട്' എന്ന പദ്ധതി സര്ക്കാര് പ്രഖ്യാപിച്ചത്. ഇതു പ്രകാരം നിങ്ങളുടെ കൈവശമുള്ള സ്വര്ണം ബാങ്കിനു നല്കിയാല് പലിശ ലഭിക്കും. സ്വര്ണം അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ഓഹരികളിലും ബോണ്ടുകളിലും മ്യൂച്ചല് ഫണ്ടുകളിലും പണം നിക്ഷേപിക്കുന്നതിനെ സര്ക്കാര് എന്നും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്വര്ണ നിക്ഷേപം ശരിയ്ക്കും ലാഭകരമാണോ?അന്താരാഷ്ട്രവിപണിക്കനുസരിച്ചാണ് ഇന്ത്യയിലെയും വില നിശ്ചയിക്കപ്പെടുന്നത്. നിലവിലുള്ള സാഹചര്യത്തില് വില കുത്തനെ കുതിച്ചുയരാനുള്ള സാധ്യത വളരെ കുറവാണ്. സ്വര്ണത്തിന്റെ വില നിശ്ചയിക്കാന് സാധ്യതയുള്ള രണ്ടു ഘടകങ്ങളെ പറ്റി പറയാം. ഇന്ത്യയിലെ റിസര്വ് ബാങ്കിനു സമാനമായി അമേരിക്കയിലുള്ള ഫെഡറല് റിസര്വ് പലിശ നിരക്കില് വ്യത്യാസം വരുത്താനുള്ള സാധ്യതയുണ്ട്. നിരക്ക് കൂട്ടിയാല് അത് സ്വര്ണത്തിന് കൂടുതല് സമ്മര്ദ്ദം നല്കും. ഭൂരിഭാഗം പേരും സ്വര്ണത്തിലുള്ള നിക്ഷേപങ്ങള് വിറ്റൊഴിച്ച് സര്ക്കാര് ബോണ്ടുകളിലേക്ക് മാറ്റുമെന്ന കാര്യത്തില് സംശയമില്ല. ഇന്ത്യയില് സ്വര്ണത്തിന്റെ വില നിശ്ചയിക്കുന്നതില് രൂപയുടെ മൂല്യവും നിര്ണായക പങ്കുവഹിക്കുന്നുണ്ട്.

ഡോളറിന് വില കൂടുമ്പോള് സ്വര്ണത്തിനും വില കൂടുമെന്ന് ചുരുക്കം. ഓഹരി വിപണികള് തകര്ന്നടിയുന്ന സാഹചര്യം വന്നാല് അത് അനുഗ്രഹമാവുക സ്വര്ണത്തിനു തന്നെയായിരിക്കും. സുരക്ഷിത നിക്ഷേപമെന്ന രീതിയില് എല്ലാവരും സ്വര്ണത്തിലേക്ക് പണമൊഴുക്കും. പണപ്പെരുപ്പത്തിനെതിരേ ഒരു പരിച പോലെ പല രാജ്യങ്ങളും സ്വര്ണനിക്ഷേപത്തെ ഉപയോഗപ്പെടുത്തിയിരുന്നു. രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങള് കൊണ്ടും സ്വര്ണ വിലയില് വ്യത്യാസം വരാം. ആശങ്കയുണ്ടാക്കുന്ന സംഭവങ്ങള് സ്വര്ണത്തെ ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമാക്കി മാറ്റും. എന്തായാലും നിലവിലുള്ള സാഹചര്യത്തില് സ്വര്ണത്തില് പണം നിക്ഷേപിക്കുന്നതുകൊണ്ട് വലിയ ലഭാമുണ്ടാകാനാണ് സാധ്യത .ഐശ്വര്യത്തിനുവേണ്ടിയും വിശ്വാസത്തിനുവേണ്ടിയും സ്വര്ണം വാങ്ങാം. ലാഭം കിട്ടിയാല് അതു ബോണസ്. എന്തായാലും ഓഹരി വിപണി പോലെയല്ല, വലിയ നഷ്ടം സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയാനാകും. ഒരു നിഷേപം എന്ന നിലയില്‍ ഫ്‌ലാറ്റ് ,,തുടങ്ങി പലയിടത്തും പണം മുടക്കിയ അമേരിക്കന്‍ മലയാളികള്‍ക്ക് ബോബി ചെമ്മന്നുരിന്റെ സുവര്‍ണ്ണ സ്ഥാപനം ഒരു ആശ്വാസമാകും .
അമേരിക്കന്‍ മലയാളികള്‍ക്ക് "അക്ഷയ ത്രിദീയ " സമ്മാനിച്ച്­ ബോബി ചെമ്മണ്ണൂര്‍
Join WhatsApp News
നാടന്‍ വേണ്ട 2016-05-01 12:17:01
നാട്ടിലെ സ്വര്‍ണക്കട, തുണിക്കട, ചിട്ടിക്കമ്പനി ഒക്കെ കേരളത്തില്‍ മതി. അമേരിക്കയില്‍ ജനം സമാധാനത്തോടെ ജീവിക്കട്ടെ. ഇവിടെ ആവശ്യമില്ലാത്ത സാധനങ്ങളാണു ഇക്കൂട്ടര്‍ വിപണിയില്‍ കൊണ്ടു വരുന്നത്. അതില്‍ ഭ്രമം തോന്നിയാല്‍ ഇവിടെയും ആത്മഹത്യ ഉണ്ടാകും.
ഇവിടെ സ്വര്‍ണം വാങ്ങി നാട്ടില്‍ പോയാല്‍ അതിനു നികുതി കൊടുക്കുകയും വേണം. ഇനി തുണിക്കടകള്‍. സാരി കൂമ്പാരം കൂട്ടി വയ്ക്കാമെന്നല്ലാതെ ഇവിടത്തെ വനിതകള്‍ എപ്പോള്‍ ഉടുക്കുന്നു? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക