ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ നഴ്‌സസ് വാരാഘോഷം വളരെയധികം വിശിഷ്ടാതിഥികളുടേയും നേഴ്‌സുമാരുടേയും സാന്നിധ്യത്തില്‍ ഏപ്രില്‍ 23 ന് വിപുലമായി നടത്തി. ഐ.എന്‍.എ.ഐ. പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സീറോ മലങ്കര പള്ളി വികാരി റവ. ഫാ. ബാബു മഠത്തിപറമ്പില്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി എത്തിയ കുക്ക് കൗണ്ടി ഹെല്‍ത്ത് സിംസ്റ്റത്തിന്റെ നഴ്‌സിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആഗ്നസ് തേരാടി നേഴ്‌സസിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയമായ കള്‍ചറല്‍ സേഫ്ടി എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
ജി.എസ്.എ. ഗ്രേറ്റ് ലേക് റീജിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍കാലായില്‍, ഡെമോക്രാറ്റിക് ലീഡര്‍ രാജാ കൃഷ്ണമൂര്‍ത്തി, ഹോംലാന്‍ഡ് സെക്യൂരിറ്റി അഡ് വൈസര്‍ ജയിംസ് ജോസഫ്, ഏഷ്യന്‍ അമേരിക്കന്‍ ഔട്ട് റീച്ച് സീനിയര്‍ പോളിസി അഡ് വൈസര്‍ തെരേസ മാ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
നാഷ്ണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫിലോഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ നടക്കുന്ന നാഷ്ണല്‍ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫും തദവസരത്തില്‍ നടത്തപ്പെട്ടു.
നഴ്‌സിംഗിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രശസ്തസേവനം അനുഷ്ഠിച്ചവരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. മികച്ച എ.പി.എന്‍. ഡോ.സിമി ജോസഫ്, മികച്ച ക്ലിനിക്കല്‍ നഴ്‌സ് ത്രേസ്യാക്കുട്ടി ജോയി, ഏറ്റവും കൂടുതല്‍ എക്‌സ്പീരിയന്‍സ് ഉള്ള നഴ്‌സ് ആയി ചിന്നമ്മ ഫിലിപ്പ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ജോര്‍ളി തരിയത്ത്, ഷോണ്‍ തോമസ്, ലിയ ജോയി, ഷോബിന്‍ കുര്യന്‍ എന്നിവര്‍ അര്‍ഹരായി. മേരി റജീന സേവ്യറും റാണി കാപ്പനും അവാര്‍ഡുകമ്മറ്റിയുടെ കോര്‍ഡിനേറ്ററായി വര്‍ത്തിച്ചു.
ശോഭ ജിബി കോര്‍ഡിനേറ്റ് ചെയ്ത് 30-ഓളം നഴ്‌സുമാര്‍ പങ്കെടുത്ത വൈവിധ്യമാര്‍ന്ന ഫാഷന്‍ഷോ വളരെ ശ്രദ്ധേയമായി. ജൂലി വള്ളിക്കളം& ടീം, സോഫിയ സാക്കര്‍& ടീം, ശോഭ ജിബി എന്നിവരുടെ നൃത്തങ്ങളും ശാന്തി ജയ്‌സണ്‍, സാലി മാളിയേക്കല്‍ എന്നിവരുടെ ഗാനങ്ങളും പരിപാടികള്‍ ആകര്‍ഷകമാക്കി.
സെക്രട്ടറി ജൂബി വള്ളിക്കളം സ്വാഗതവും വൈസ് പ്രസിഡന്റ് മോളി സക്കറിയ കൃതജ്ഞതയും അര്‍പ്പിച്ചു. ഡോ.സിമി ജോസഫ് പരിപാടികളുടെ എം.സി. ആയിരുന്നു. മേരി റെജീന സേവ്യര്‍, മോളി സക്കറിയ, ജൂലി തോമസ്, അനു സിറിയക്, സോഫി ലൂക്കോസ്, ചിന്നമ്മ ഫിലിപ്പ്, ടിന്റു തോമസ്, മേരി ബന്നീ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം