Image

യെച്ചൂരി മദ്യനയത്തിലെ നിലപാടുമാറ്റിയത് സമ്മര്‍ദം മൂലമാണെന്ന് സുധീരന്‍

Published on 01 May, 2016
യെച്ചൂരി മദ്യനയത്തിലെ നിലപാടുമാറ്റിയത്  സമ്മര്‍ദം മൂലമാണെന്ന്   സുധീരന്‍
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മദ്യനയത്തിലെ നിലപാടുമാറ്റിയത് സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം മൂലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് പ്രഖ്യാപിച്ച യെച്ചൂരി ഇപ്പോള്‍ പറയുന്നത് മദ്യനിരോധനം തങ്ങളുടെ നയമല്ലെന്നും മദ്യലഭ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ്. ഈ നിലപാട് മാറ്റത്തിന് പിന്നില്‍ സംസ്ഥാന നേതാക്കളുടെ സമ്മര്‍ദമാണ് സുധീരന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക