Image

കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ ഭൗതികശരീരം സംസ്‌കരിച്ചു

Published on 01 May, 2016
കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ ഭൗതികശരീരം സംസ്‌കരിച്ചു
കോട്ടയം: അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ഉച്ചയോടെ കോട്ടയം മുട്ടമ്പലം അത്തിക്കളം വീട്ടില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം വിലാപയാത്രയായി ഭൗതികശരീരം പള്ളിയിലെത്തിച്ചു. ചടങ്ങുകള്‍ക്കു ശേഷം ലൂര്‍ദ് പള്ളി അങ്കണത്തില്‍ കാര്‍ട്ടൂണ്‍ അക്കാദമി നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു.

രാവിലെ മുട്ടമ്പലത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരത്തില്‍ നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക