Image

ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)

Published on 12 April, 2014
ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)
(2014)

"സുപ്രീം കോടതിവരെ എത്തിയ കോമിക്ക്‌ യുദ്ധത്തിലെ കഥാപാത്രങ്ങള്‍ അണിനിരന്ന പുസ്‌തകം' - ബോബനും മോളിയും കോമിക്കിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ചിറക്കിയ പ്രത്യേക പതിപ്പിന്റെ അടിക്കുറിപ്പ്‌ ഇങ്ങനെയായിരുന്നു. മലയാളിയെ ഇത്രയധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ഒരു രചന ഉണ്ടായിട്ടില്ലന്നതിനാല്‍ 85 വയസ്സെത്തിയ താന്‍ വര നിര്‍ത്തുകയാണെന്ന ടോംസിന്റെ വെളിപ്പെടുത്തല്‍ ലോകമാസകലം പരത്തിയ വിഷാദധ്വനി കെട്ടടങ്ങാന്‍ സമയമെടുക്കും.

ടോംസിന്‌ ജൂണ്‍ 6 നേ 85 തികയൂ. എന്നിരുന്നാലും അടുത്ത മാസം വരയോട്‌ വിടപറയുകയാണെന്ന്‌ ഒരു അനൗപചാരിക സംഭാഷണത്തില്‍ അദ്ദേഹം വെളിപ്പെടുത്തി ?എന്റെ കഥാപാത്രങ്ങളെ കുറിച്ചും അവരുടെ ചെയ്‌തികളെ കുറിച്ചും പലരും പറയുമ്പോഴാണ്‌ എന്റെ ?വരജീവിത?ത്തിലേക്ക്‌ തിരിഞ്ഞു നോക്കാന്‍ ഇടയാവുന്നത്‌. എത്രയെത്ര പതിറ്റാണ്ടുകള്‍, എത്രയെത്ര സംഭവങ്ങള്‍, എത്രയെത്ര കഥാപാത്രങ്ങള്‍. ഞാന്‍ തന്നെ വിസ്‌മയിച്ചു പോകുന്നു.? - ടോംസ്‌ പറയുന്നു.

ചങ്ങനാശ്ശേരിക്കടുത്ത്‌ കുട്ടനാടന്റെ പച്ചത്തുരുത്തായ വെളിയനാട്ട്‌ ജനിച്ച ആറടി ഉയരമുള്ള ടോംസ്‌ എന്ന അത്തിക്കളം വാടയ്‌ക്കല്‍ തോപ്പില്‍ വി.ടി. തോമസ്‌ എസ്‌.ബി. കോളേജില്‍ ഡിഗ്രിക്കു പഠിച്ചു, ബ്രിട്ടീഷ്‌ സൈന്യത്തില്‍ സേവനം ചെയ്‌തു. നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ജേഷ്‌ഠന്‍ പീറ്റര്‍ തോമസിനെ കണ്ടുപഠിച്ചാണ്‌ കാര്‍ട്ടൂണിലേക്ക്‌ തിരിഞ്ഞത്‌. ജേഷ്‌ഠന്‍ ഇപ്പോഴുമുണ്ട്‌. കാര്‍ട്ടൂണിസ്റ്റ്‌ ശങ്കറിനുവേണ്ടി 7 വര്‍ഷം വരച്ച ആളാണ്‌. പിന്നീട്‌ മലയായില്‍ പോയി കെമിസ്റ്റായി ജോലി ചെയ്‌തു. മടങ്ങിവന്ന്‌ തറവാട്ടില്‍ എഴുത്തും വായനയുമായി കഴിയുന്നു. വര നിര്‍ത്തി.

രണ്ടാം ലോക മഹായുദ്ധകാലത്ത്‌ വീട്ടില്‍ നിന്ന്‌ മദ്രാസിലേക്കു ഒളിച്ചോടി ബ്രിട്ടീഷ്‌ പട്ടാളത്തില്‍ ചേര്‍ന്നയാളാണ്‌ തോമസ്‌. ഇലക്‌ട്രീഷ്യന്‍ ആയിട്ടായിരുന്നു സെലക്ഷന്‍. പക്ഷേ യുദ്ധം പെട്ടെന്ന്‌ അവസാനിച്ചതിനാല്‍ ഒരു മാസം കഴിഞ്ഞ്‌ തിരികെ പോരേണ്ടിവന്നു. നാട്ടില്‍ മടങ്ങിയെത്തിയ ശേഷം കുറേക്കാലം മാവേലിക്കര സ്‌കൂള്‍ ഓഫ്‌ ആര്‍ട്ടില്‍ പോയി ചിത്രകല പഠിച്ചു.

ടോംസ്‌ കാര്‍ട്ടൂണുകള്‍ വരച്ചു തുടങ്ങിയിട്ട്‌ 56 വര്‍ഷങ്ങളായി. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ വരയോട്‌ താല്‍പര്യം ഉണ്ടായിരുന്നു. 30 -ാം വയസ്സിലാണ്‌ ബോബനേയും മോളിയേയും കണ്ടുമുട്ടുന്നുത്‌. അവര്‍ അയല്‍വക്കത്തെ കുട്ടികളായിരുന്നു. അവരെ കഥാപാത്രങ്ങളാക്കി മലയാളികളുടെ മനോരഥത്തിലേറ്റി സഞ്ചാരത്തിനയച്ചു. അതിന്റെ അലയൊലികള്‍ ലോകമാസകലം മലയാളി ഉള്ളിടത്തെല്ലാം പടര്‍ന്നു പന്തലിച്ചു. ഒറിജിനല്‍ ബോബനും മോളിക്കും മക്കളും കൊച്ചുമക്കളുമായിക്കാണും എന്തുവേണ്ടി, ടോംസിന്റെ സ്വന്തം മക്കളുടെ കൂട്ടത്തില്‍ തന്നെ ബോബനും മോളിയുമുണ്ടല്ലോ. അവര്‍ക്കും മക്കളായി. വളരെക്കാലത്തിനു ശേഷം ഒറിജിനല്‍ ബോബനേയും മോളിയേയും ഡെല്‍ഹിയില്‍ വച്ച്‌ കണ്ടു മുട്ടി കെട്ടിപ്പിടിച്ച കഥ ടോംസ്‌ തന്നെ പറയും. ബോബന്‍ ഗള്‍ഫില്‍ ജോലി കിട്ടിപ്പോയതാണ്‌. മോളിയാകട്ടെ അഗസ്റ്റിനെ വിവാഹം ചെയ്‌ത്‌ വീട്ടമ്മയായി കഴിയുന്നു.

ഒരിക്കല്‍ ബോബനും മോളിയും സിനിമയാക്കിയപ്പോള്‍ പറ്റിയ കഥാപാത്രങ്ങളെത്തേടി അധികം അലയേണ്ടി വന്നില്ല. എത്ര ബോബനും മോളിയുമാണന്നോ സ്വന്തം പട്ടികുട്ടിയുമായി എവര്‍ റെഡിയായി വന്നത്‌! മണ്ടശിരോമണിയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇട്ടുണ്ണാനാവാനും പെണ്‍കുട്ടികളുടെ പുറകെ നടക്കുന്ന അപ്പിഹിപ്പിയായി വേഷമിടാനും ആളുകള്‍ വന്നു.

കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ മലയാളികളുടെ സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്‌ട്രീയ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്‌ ബോബനും മോളിയും എന്ന പരമ്പര എന്ന്‌ നിസ്സംശയം പറയാം. അതിലെ പഞ്ചായത്ത്‌ പ്രസിഡന്റും കോണ്‍ട്രാക്‌ടറും രാഷ്‌ട്രീയ നേതാവും വേലയില്ലാ വക്കീലുമൊക്കെ കേരളത്തിലെ ജീവിക്കുന്ന കഥാപാത്രങ്ങളാണ്‌. തകഴി കുട്ടനാടിന്റെ കഥകള്‍ എഴുതി. ടോംസ്‌ ആകട്ടെ കുട്ടനാട്ടുകാരുടെ കാര്‍ട്ടൂണുകള്‍ വരച്ചു.

?ഇവരെയൊക്കെ ഇങ്ങനെ പച്ചയായി ചിത്രീകരിക്കുവാന്‍ എങ്ങനെ സാധിക്കുന്നു??

കോട്ടയത്ത്‌ മലയാള മനോരമയില്‍ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റായി സേവനം ചെയ്യുകയായിരുന്നു ജീവിതത്തിന്റെ നല്ലൊരു ഭാഗവും. ഓഫീസില്‍ നിന്ന്‌ ഒഴിവു കിട്ടുമ്പോഴൊക്കെ കോട്ടയം റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ ഫോമില്‍ പോയിരിക്കും. ട്രെയിനില്‍ വന്നിറങ്ങുന്നവരും മലബാറിലേക്കും മറ്റും കയറിപ്പോകാന്‍ ഇരിക്കുന്നവരും അവരുടെ തനി നാടന്‍ സംഭാഷണങ്ങളും മനസ്സില്‍ കയറിവരും. ?റെയില്‍വേ സ്റ്റേഷനുകള്‍ ജനജീവിതത്തിന്റെ ഒരു നേര്‍പതിപ്പാണല്ലോ. അവിടെ തുടിക്കുന്ന ജീവിതമാണ്‌ എന്റെ കഥാപാത്രങ്ങളായി വീണ്ടും ജനിക്കുന്നത്‌.? - ടോംസ്‌ പറയുന്നു.

ഫലിത സമ്രാട്ട്‌ ആണെങ്കിലും ടോംസ്‌ ചിരിച്ചു കാണുന്നത്‌ അപൂര്‍വ്വമാണ്‌. തമാശ പൊട്ടിക്കുമ്പോള്‍ ചെറുതായൊന്നു ചിരിച്ചാലായി. ടോംസിന്റെ രചനയില്‍ അമര്‍ഷം പൂണ്ട ഒരു രാഷ്‌ട്രീയ നേതാവ്‌ ? അദ്ദേഹം മന്ത്രിയുമാണ്‌ - ഒരിക്കല്‍ മനോരമയില്‍ വന്ന്‌ പത്രാധിപരോട്‌ പരാതി പറഞ്ഞു: ? ഇതെന്താ എന്നെ മാത്രമേ ഇയാള്‍ക്ക്‌ വരയ്‌ക്കാന്‍ കിട്ടുന്നുള്ളോ?? അതേസമയം, തന്നെ എന്തുകൊണ്ട്‌ വരയ്‌ക്കുന്നില്ല എന്നു ചോദിക്കുന്ന നേതാക്കന്മാരേയും - അവരില്‍ മുഖ്യമന്ത്രിമാരും ഉണ്ട്‌ - ടോംസിനറിയാം.

കാര്‍ട്ടൂണുകളുടെ പകര്‍പ്പവകാശത്തെച്ചൊല്ലി തന്റെ സ്ഥാപനവുമായി സുപ്രീം കോടതി വരെ കേസിനു പോയ ആളാണ്‌ ടോംസ്‌. എതിര്‍ കക്ഷി വലിയ വക്കീലന്മാരെ വച്ച്‌ പയറ്റിയതിനാല്‍ കേസ്‌ തോറ്റു. എങ്കിലും ടോംസിന്റെ കഥാപാത്രങ്ങളെ ടോംസ്‌ തന്നെ എടുത്തുകൊള്ളാന്‍ ഉടമകള്‍ സമ്മതിക്കുകയാണ്‌ ഉണ്ടായത്‌. അങ്ങനെ ടോംസ്‌ മാഗസിന്‍ ജനിച്ചു. ഒരു കാര്‍ട്ടൂണിസ്റ്റിന്‌ മാനമായി കഴിയാനാകണമെന്ന്‌ വായനക്കാര്‍ തീരുമാനിച്ചു. അവര്‍ ബോബനേയും മോളിയേയും നെഞ്ചിലേറ്റി നടന്നു.

? ഞാനൊരു ക്രിസ്‌ത്യാനിയല്ല? ? ടോംസ്‌ 2011 ഫെബ്രുവരി ലക്കം ?ഓശാന?യില്‍ എഴുതി. പക്ഷെ ഭാര്യ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ത്രേസ്യാകുട്ടി പതിവായി പള്ളിയില്‍ പോകുന്ന ആളാണ്‌. മക്കളില്‍ മിക്കവരും അങ്ങനെതന്നെ. അടുത്തകാലത്തായി അച്ചാച്ചന്‌ ഒരു മനം മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന്‌ മൂത്ത മകന്‍ ബോബന്‍ ഈ ലേഖകനോട്‌ അടക്കം പറഞ്ഞു. ടോംസ്‌ കന്യാസ്‌ത്രീകളെയും അച്ചന്മാരെയും കണക്കറ്റ്‌ പരിഹസിച്ചു കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്‌. പക്ഷേ അവരെല്ലാം വായിച്ച്‌ ചിരിച്ചതല്ലാതെ ടോംസിന്റെ നേരെ വിരോധം വച്ചു പുലര്‍ത്തിയിട്ടില്ല എന്നതാണ്‌ സത്യം.

വാടയ്‌ക്കല്‍ കുഞ്ഞോമാച്ചന്‍ എന്ന ടോംസിന്റെ അപ്പന്‍ വലിയ കൃഷിക്കാരനും പരോപകാരിയുമായിരുന്നു. 99 ലെ വെള്ളപ്പൊക്ക കാലത്ത്‌ (അന്ന്‌ ടോംസിന്‌ ഒന്നര വയസ്സ്‌) അത്തിക്കളം തറവാട്‌ നൂറുകണക്കിന്‌ കുട്ടനാടന്‍ പണിയാളുകളുടെ അഭയകേന്ദ്രമായിരുന്നു. അന്ന്‌ അവരെ ഒരാഴ്‌ചെ തീറ്റിപ്പോറ്റാന്‍ 5000 രൂപ ചെലവായെന്ന്‌ പറഞ്ഞു കേട്ടു. എല്ലാ മഴക്കാലത്തും കുഞ്ഞോമാച്ചനോടൊപ്പം വള്ളത്തില്‍ ചങ്ങനാശ്ശേരിയില്‍ പോയി അരിയും പയറും വാങ്ങി വന്ന്‌ വിതരണം ചെയ്യുന്ന പതിവ്‌ ടോംസ്‌ നന്നായി ഓര്‍ക്കുന്നു. അപ്പന്‍ തികഞ്ഞ കോണ്‍ഗ്രസുകാരനായിരുന്നു. ജയിലില്‍ പോയിട്ടുണ്ട്‌. സുഹൃത്തായ സി. കേശവനോടൊപ്പം പന്തിഭോജനത്തില്‍ പങ്കെടുത്തി ട്ടുണ്ട്‌.

കഥാപാത്രങ്ങളെ ഡിജിറ്റലൈസ്‌ ചെയ്‌തതിനാല്‍ ഇനി ആശയം മാത്രം കണ്ടുപിടിച്ചാല്‍ മതി. കഥ വേണം സംഭാഷണവും വേണം സംവിധാനം ടോംസ്‌ തന്നെ. സ്‌പൈഡര്‍മാനെയും ഫാന്റത്തേയും ടിന്റിനേയും സൃഷ്‌ടിച്ച പ്രതിഭാശാലികള്‍ എന്നേ മറഞ്ഞുപോയി. എന്നിട്ടും ആ കഥാപാത്രങ്ങള്‍ ഇന്നും ജീവിക്കുന്നില്ലേ. ടോംസ്‌ എന്ന പ്രതിഭാധനന്‍ ന്യൂയോര്‍ക്കിലോ ലണ്ടനിലോ പാരീസിലോ ജനിക്കുന്നതിനു പകരം കുട്ടനാട്ടിലെ വെളിയനാട്ടു പിറന്നത്‌ മലയാളിയുടെ ഭാഗ്യം.

ബോബനും മോളിയും ഉള്‍പ്പടെ ആറു മക്കള്‍ - ബോബന്‍, ബോസ്‌, മോളി, റാണി, പീറ്റര്‍, പ്രിന്‍സി, ഡോ. പീറ്റര്‍ മാഞ്ചസ്റ്ററിലാണ്‌. ഡോ. പ്രിന്‍സി ബോംബയില്‍, ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സണിലും എല്ലാവര്‍ക്കും കൂടി 9 കൊച്ചു മക്കള്‍.
ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)ബോബനും മോളിക്കും ഇനി ഡിജിറ്റല്‍ ജീവിതം (രചന, ചിത്രങ്ങള്‍, കുര്യന്‍പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക