Image

ഒറ്റപ്പെട്ടവന്‍ (കവിത: അനശ്വരം മാമ്പിള്ളി)

Published on 26 April, 2016
ഒറ്റപ്പെട്ടവന്‍ (കവിത: അനശ്വരം മാമ്പിള്ളി)
ഒറ്റയാളിനെ, സ്‌നേഹത്തിലേക്കും സൗഹൃദത്തിലേക്കും
ഓടിച്ചുകയറ്റിടേണം.
ഒറ്റപ്പെടലിനെ, സര്‍ഗാത്മകമായ രചനയിലേക്കും
സംഗീതത്തിലേക്കുമുള്ള ഓളങ്ങളാക്കിടേണം.

ഒറ്റപ്പെടുത്താത്ത, നഷ്ടപ്പെടുത്താത്ത, ചോരചിന്താത്ത
ഇഷ്ടപ്പെടുത്തുന്ന യുദ്ധമായി മാറ്റിടേണം.
ഒറ്റപ്പെട്ടവന്‍, ശുദ്ധ ഹൃദയത്തിന്‍, ശുദ്ധരില്‍
ശുദ്ധനാണെന്നു ദര്‍ശിച്ചേണം.

ഒറ്റപ്പെടുത്തുമ്പോള്‍; അകതാരില്‍ ദരിദ്രനും സ്‌നേഹ-
ധാരയില്‍ ബധിരനും മൂകനുമാണെന്നറിയിച്ചിടേണം
....ഒറ്റപ്പെടുത്തുന്നതിനെ ഒറ്റപ്പെടുത്തി.....
സൗമ്യനും സ്‌നേഹമഹിമനുമായി,
സധര്‍മ്മമാകേണ്ട ജീവിതത്തില്‍;സാഹോദര്യ സമ്മോഹന
സൗഗന്ധികച്ചോലയായി നീ മാറിടേ­ണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക