Image

കളക്­ടര്‍ ഭാ­ര്യ­യെ പാ­ട്ട് പഠി­പ്പിക്കും

അ­നില്‍ പെ­ണ്ണുക്കര Published on 28 April, 2016
കളക്­ടര്‍ ഭാ­ര്യ­യെ പാ­ട്ട് പഠി­പ്പിക്കും
ജില്ലാ ക­ള­ക്­ടര്‍ എസ്. ഹ­രി­കി­ഷോര്‍ ഇന്ന­ലെ ഒ­രു സു­പ്ര­ധാ­ന തീ­രു­മാ­ന­മെ­ടു­ത്തു. ഭാ­ര്യ ഗൗ­രി­യെ പാ­ട്ടു പഠി­പ്പി­ക്കും. ജില്ല­യി­ലെ പോ­ളിം­ഗ് ശ­ത­മാ­നം വര്‍­ദ്ധി­പ്പി­ക്കു­ന്ന­തി­നു­ള്ള വോ­ട്ടര്‍ ബോ­ധ­വ­ത്ക്ക­ര­ണ പ­രി­പാ­ടിയാ­യ സ്വീ­പിന്റെ ഭാ­ഗ­മാ­യി പു­റ­ത്തി­റക്കി­യ ഓ­ഡി­യോ സി.ഡിയില്‍ ഭാ­ര്യ­ പാടി­യ പാ­ട്ടു കേ­ട്ട ശേ­ഷ­മാ­യി­രു­ന്നു തീ­രു­മാ­നം. ക­ള­ക്­ട­റേറ്റില്‍ നടന്ന സി.ഡി പ്ര­കാ­ശ­ന ച­ട­ങ്ങില്‍ നി­റ­ഞ്ഞ സ­ദ­സി­നു മുന്നില്‍ പാ­ട്ടു പാടി­യ ഗൗ­രി­ക്ക് കിട്ടിയ കൈയ­ടി ക­ള­ക്ടറെ അമ്പര­പ്പി­ക്കു­കയും ചെ­യ്തു.

""സി.ഡി പു­റ­ത്തി­റക്കാന്‍ തീ­രു­മാ­നി­ച്ച­പ്പോള്‍ ഏ­ത് ഗാ­യി­ക­യെ­ക്കൊ­ണ്ട് പാ­ടി­ക്കു­മെന്ന് സ്വീ­പി­ന്റെ പ്ര­വര്‍­ത്ത­കര്‍ക്ക് സം­ശ­യ­മു­ണ്ടായി. വീട്ടില്‍ ചി­ല പാ­ട്ടു­ക­ളൊ­ക്കെ കേള്‍­ക്കാ­റു­ണ്ടെ­ന്നും വേ­ണ­മെങ്കില്‍ പ­രീ­ക്ഷി­ക്കാ­മെന്നും ഞാന്‍ പ­റഞ്ഞു. അങ്ങ­നെ സ്­റ്റു­ഡി­യോയില്‍ കൊ­ണ്ടു­പോ­യി പാ­ടി­ച്ചു. ന­ന്നാ­യി­രി­ക്കു­ന്നു­വെ­ന്ന് എല്ലാ­വരും പ­റഞ്ഞു.,"" കെ.എസ്.ഇ.ബി പ­ത്ത­നംതി­ട്ട ഇ­ല­ക്­ട്രി­ക്കല്‍ ഡി­വി­ഷന്‍ അ­സി­സ്റ്റന്റ് എന്‍­ജി­നി­യര്‍ കൂ­ടിയാ­യ ഗൗ­രി ഗാ­യി­ക­യായതി­നെ­ക്കു­റിച്ച് ക­ള­ക്­ടര്‍ പ­റ­ഞ്ഞു. ആ­ദ്യ­മാ­യി വേ­ദിയില്‍ പാ­ടു­ന്ന­തി­ന്റെ ടെന്‍­ഷ­നു­ണ്ടാ­യി­രു­ന്നു­വെ­ന്ന് പ്ര­കാ­ശ­ന ച­ട­ങ്ങി­നു ശേ­ഷം ഗൗ­രി പ­റ­ഞ്ഞു. നി­രവ­ധി വേ­ദി­കളില്‍ വിവി­ധ പ­രി­പാ­ടി­കളില്‍ പ­ങ്കെ­ടു­ത്തി­ട്ടു­ണ്ടെ­ങ്കിലും ഇ­ത്രയും ടെന്‍­ഷ­നോ­ടെ­യിരു­ന്ന മ­റ്റൊ­രു ച­ട­ങ്ങി­ല്ലെ­ന്നാ­യി­രു­ന്നു ജില്ലാ ക­ള­ക്­ട­റു­ടെ ക­മന്റ്.

""ബീ­പ്... ബീ­പ്... ബീ­പ്... ഇ­താ­ണെന്‍ സം­ഗീ­തം,
ബീ­പ്... ബീ­പ്... ബീ­പ്.. ഇ­തി­ന്ത്യ­തന്‍ സം­ഗീ­തം,
ജ­നാ­ധി­പ­ത്യത്തിന്‍ സം­ഗീ­ത­ം
വോ­ട്ടു ചെ­യ്യൂ... വോ­ട്ടു ചെ­യ്യൂ...."" എ­ന്ന ഗാ­ന­മാ­ണ് ഗൗ­രി ആ­ല­പി­ച്ച­ത്.

ബീ­പ് എ­ന്നു പേ­രി­ട്ടി­രിക്കു­ന്ന സി.ഡിയില്‍ ഗൗ­രി­ക്കു പുറ­മെ അ­നീഷ്, ബിജി­ല ഖാന്‍ എ­ന്നി­വ­ര്‍ പാ­ടി­യി­രി­ക്കു­ന്നു. ഇ­തിന്റെ വീ­ഡിയോ സി.ഡി­യു­ടെ ചി­ത്രീ­കര­ണം പു­രോ­ഗ­മി­ക്കു­ക­യാണ്. പ­ത്ത­നംതി­ട്ട സ്വീ­പ് സെല്ലാ­ണ് സി.ഡി നിര്‍­മ്മി­ച്ച­ത്. എ. ഷി­ബു­വി­ന്റേ­താ­ണ് ആ­ശ­യ­വും ര­ച­ന­യും. സം­വി­ധാ­നം ബി. വി. ധ­നുഷ്. ച­ന്തു­മി­ത്ര­യാ­ണ് സം­ഗീതം. ഇ­ല­ക്­ഷന്‍ ഡെ­പ്യൂ­ട്ടി ക­ള­ക്ടര്‍ ഐ.അ­ബ്ദുള്‍ സ­ലാ­മി­ന് നല്‍­കി ജില്ലാ ക­ള­ക്­ടര്‍ എസ്. ഹ­രി­കി­ഷോര്‍ സി. ഡി പ്ര­കാ­ശ­നം ചെ­യ്തു. സ്വീ­പ് പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­യി ജില്ലയില്‍ ന­ട­ത്തി­യ വിവി­ധ പ്ര­വര്‍­ത്തന­ങ്ങള്‍ ഉള്‍­ക്കൊ­ള്ളി­ച്ച പു­സ്ത­കം ഡെ­പ്യൂ­ട്ടി ക­ള­ക്­ടര്‍ അ­നു എസ്. നായര്‍ക്ക് ക­ള­ക്­ടര്‍ നല്‍­കി പ്ര­കാശ­നം നിര്‍­വ­ഹിച്ചു. എ. ഡി. എം എം. വി­ശ്വ­നാ­ഥന്‍ അ­ദ്ധ്യ­ക്ഷ­ത വ­ഹിച്ചു. ഡെ­പ്യൂ­ട്ടി ക­ള­ക്­ടര്‍ അതുല്‍ സ്വാ­മി­നാഥ്, ജില്ലാ ഇന്‍­ഫര്‍­മേഷന്‍ ഓ­ഫീ­സര്‍ കി­രണ്‍ റാം, സ്വ­ീ­പ് അസി. നോഡല്‍ ഓ­ഫീ­സര്‍­മാരാ­യ രാ­രാ­രാജ്, ജ­യിം­സ് എ­ന്നി­വര്‍ സം­സാ­രി­ച്ചു.
കളക്­ടര്‍ ഭാ­ര്യ­യെ പാ­ട്ട് പഠി­പ്പിക്കുംകളക്­ടര്‍ ഭാ­ര്യ­യെ പാ­ട്ട് പഠി­പ്പിക്കുംകളക്­ടര്‍ ഭാ­ര്യ­യെ പാ­ട്ട് പഠി­പ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക