Image

ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ വരെ -6 (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 25 April, 2016
ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ വരെ -6 (ബ്‌ളസന്‍ ഹൂസ്റ്റന്‍)
വിദ്യാഭ്യാസരംഗത്തും ആഭ്യന്തര വകുപ്പിലും പരിഷ്ക്കാര ങ്ങള്‍ നടത്താനും 82-ലെ കരുണാകരന്‍ മന്ത്രിസഭയ്ക്ക് കഴിഞ്ഞെങ്കിലും കോണ്‍ഗ്രസിനകത്തും പുറത്തുമുണ്ടായ ചേരി പ്പോരും തൊഴിത്തില്‍ കുത്തും മന്ത്രിസഭയുടെ പ്രതിച്ഛായ തക ര്‍ത്തു എന്നുതന്നെ പറയാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മുഖ്യമന്ത്രി കെ. കരു ണാകരനും ആഭ്യന്തര മന്ത്രിയായിരുന്ന വയലാര്‍ രവിയും തമ്മിലുള്ളത്. ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രി കൈകടത്തികൊണ്ടുള്ള പ്രവര്‍ത്തനം താനറിയാതെ നടത്തുന്നു എന്നതായിരുന്നു ആഭ്യന്തരമന്ത്രി വയലാര്‍ രവിയുടെ ആക്ഷേപമത്രെ. ആഭ്യന്ത രവകുപ്പിലെ പല തീരുമാനങ്ങളും താനറിയാതെയാണ് എടുക്കുന്നതെന്നതായിരുന്നു കരു ണാകരന്റെ പരാതി. ആഭ്യന്തര വകുപ്പ് എന്നും ബലഹീനനായ കരുണാകരന് ആ വകുപ്പ് നഷ്ടപ്പെട്ടപ്പോള്‍ അതില്‍ ഉരിത്തിരിഞ്ഞതാണ് ഈ ആരോപണമെ ന്നതായിരുന്നു എ കാരായ കോണ്‍ഗ്രസ്സുകാരുടെ അന്നത്തെ ഭാഷ്യം. ഐ കാരനായ കരുണാ കരനും എ കാരനായ രവിയും ഏറ്റുമുട്ടിയതിന് വേറെ കാരണ മൊന്നും വേണ്ടല്ലോ. അത് കൊണ്ടെത്തിച്ചത് ഗ്രൂപ്പ് കളിയിലായിരുന്നു. വയലാര്‍ രവി പറയുന്ന തൊന്നും അനുസരിക്കരുതെന്ന് ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരോട് കരുണാകരന്‍ പറഞ്ഞു എന്നാണ് അദ്ദേഹത്തിനെതിരെ ആരോപിച്ചത്.

ആഭ്യന്തരമന്ത്രി വയലാര്‍ രവി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ അതിന്റെ മുന യൊടിക്കാന്‍ കരുണാകരന്‍ മന്ത്രിസഭാ പുന:സംഘടനയുമായി രംഗത്തു വന്നു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു കൊണ്ട് വയലാര്‍ രവിയെ കൃ ഷിവകുപ്പിലേക്ക് മാറ്റിയപ്പോള്‍ അത് അതിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധി വരുത്തിതീര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ഏ ഗ്രൂപ്പു കാരനായ ഉമ്മന്‍ചാണ്ടി യു.ഡി. എഫ്. കണ്‍വീനര്‍സ്ഥാനം രാജിവച്ചു. ആന്റണിയും, വി.എം. സുധീരനും മറ്റും പ്രതികരിച്ചുകൊ ണ്ട് ശക്തമായി രംഗത്തു വരികയുണ്ടായി. കോണ്‍ഗ്രസ്സ് ഹൈ ക്കമാന്റ് ഇടപെട്ട് അതിന് വിരാ മമിട്ടെങ്കിലും അത് മന്ത്രിസഭയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നു തന്നെ പറയാം.

ഇങ്ങനെയെല്ലാം കെട്ടടങ്ങിയെന്നു പ്രതീക്ഷിച്ചിരിക്കുമ്പോ ഴാണ് മുഖ്യമന്ത്രിയും നിയമസ ഭാസ്പീക്കറും തമ്മില്‍ ചീഫ് വിപ്പിന്റെ അധികാരപരിധിയെ ചൊല്ലി രൂക്ഷമായ അഭിപ്രായ വ്യ ത്യാസമുണ്ടാകുന്നത്. നിയമസ ഭയില്‍ നിയമസഭാ നേതാവുകൂടിയായ മുഖ്യമന്ത്രിയില്‍ നിന്ന് ചില അധികാരം മാറ്റി ചീഫ് വിപ്പിന് കൊടുത്തുകൊണ്ട് സ്പീ ക്കര്‍ വി.എം. സുധീരന്‍ നടപടി എടുക്കുകയുണ്ടായി. ഐ കാരനായ കരുണാകരനും എ കാ രനായ സുധീരനും തമ്മില്‍ ഇട ര്‍ച്ചയുണ്ടാകാന്‍ ഇത് ധാരാളം മ തിയായിരുന്നു. കരുണാകരനെ ഏറ്റവുമധികം എതിര്‍ത്തവരില്‍ സുധീരന്‍ ആദ്യത്തെ പട്ടികയില്‍ തന്നെ വരുന്നുവെന്നു തന്നെ പറയാം. അന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് കുട്ടനാട് എം.എല്‍.എ. ഡോ.കെ.സി.ജോസഫായിരുന്നു.

അങ്ങനെ സഭാപിതാവും സഭാ നേതാവും തമ്മില്‍ ചീഫ് വിപ്പിന്റെ അധികാരത്തെ സഭയ്ക്ക കത്തു മാത്രമല്ല പുറത്തും ഏറ്റുമുട്ടിയത് മന്ത്രിസഭയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ശക്തമായി രംഗത്തു വന്നതോടെ പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റു മുട്ടി. അത് പലപ്പോഴും രക്ത ച്ചൊരിച്ചിലില്‍ വരെയെത്തിയെന്നു പറയാം. അങ്ങനെ കല്ലിലും മുള്ളിലുമായി മുന്നോട്ടുപോകുന്നതിനിടയില്‍ മന്ത്രിസഭ മിനുക്കിയെടുക്കാന്‍ മുഖ്യമന്ത്രി മന്ത്രിസഭയിലേക്ക് യുവാവായ മന്ത്രിയെ എടുക്കുകയുണ്ടായി. അന്ന് കരുണാകരന്റെ മാനസപുത്രനെന്ന് വിളിച്ചിരുന്ന രമേശ് ചെന്നിത്തലയെയായിരുന്നു മുഖ്യമ ന്ത്രി കരുണാകരന്‍ തന്റെ മന്ത്രി സഭയിലേക്ക് എടുത്തത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അന്ന് രമേശ് ചെന്നിത്തല. തച്ചടി പ്രഭാകരനേയും ര മേശ് ചെന്നിത്തലയ്‌ക്കൊപ്പം മ ന്ത്രിയായി എടുത്തുയെന്നും പറ യട്ടെ.

അതുകൊണ്ടും മന്ത്രിസഭയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കരുണാകരനായില്ല. ഇങ്ങനെയിരിക്കെ യൂത്ത് കോണ്‍ഗ്രസ്സുകാരും മുന്നണിയിലെ ഘടക കക്ഷികളായ മുസ്ലീംലീഗും കേരള കോണ്‍ഗ്രസ്സുകാരും തമ്മില്‍ മറ്റൊരു ഏറ്റുമുട്ടലു ണ്ടായി. അന്ന് കോണ്‍ഗ്രസ്സിനെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കണമെന്ന് ഘടകകക്ഷികളെ മന്ത്രിസഭയില്‍ നിന്നും മാറ്റണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജി. കാര്‍ത്തി കേയന്‍ ആവശ്യപ്പെടുകയുണ്ടായി. ഇത് ലീഗിനേയും കേരള കോണ്‍ഗ്രസ്സിനേയും ചൊടിപ്പി ക്കുകയുണ്ടായി. അവര്‍ യൂത്ത് കോണ്‍ഗ്രസ്സിനെതിരെ യു.ഡി. എഫ്. സമിതിക്ക് മുന്നില്‍ പ രാതി സമര്‍പ്പിച്ചു. പരാതി സ്വീകരിച്ച യു.ഡി.എഫ്. സമിതി ഐക്യജനാധിപത്യ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആ യോഗത്തില്‍ തങ്ങളെ കോണ്‍ഗ്രസ് വിലകുറച്ച് കാണിച്ചു എന്ന് പറ ഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. ഐക്യമുന്നണിവിട്ട് ഇടതുപാളയത്തില്‍ കയറുകയായിരുന്നു ലക്ഷ്യമെങ്കിലും ലീഗിനേയും കേരള കോണ്‍ഗ്രസ്സിനേയും വര്‍ ഗീയ കക്ഷികളായി ഇ.എം.എസ്. ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ ചിത്രീകരിച്ചതുകൊണ്ട് ആ ശ്രമം നടന്നില്ല. എന്നാല്‍ അ ത് ചായകോപ്പയിലെ ഒരു കൊ ടുങ്കാറ്റായി മാറുകമാത്രമാണു ണ്ടായത്. അധികാരമില്ലാതെയും ഇരുമുന്നണികളിലും ഇല്ലാതെയുമിരുന്നാല്‍ തങ്ങള്‍ ഒന്നുമല്ലാതാകുമെന്ന് ഇവര്‍ കരുതിയതുകൊണ്ട് അത് അവിടംകൊണ്ട് കെട്ടടങ്ങി.

മന്ത്രിസഭയെ പിടിച്ചുലച്ച മറ്റൊരു സംഭവം കേരളാ കോണ്‍ ഗ്രസ് നേതാവും മന്ത്രിയുമായിരു ന്ന ആര്‍. ബാലകൃഷ്ണപിള്ള യുടെ പഞ്ചാബ് മോഡല്‍ പ്രസം ഗമായിരുന്നു. കേരളത്തില്‍ സ്ഥാപിക്കാനിരുന്ന റെയില്‍വേ കോച്ചു ഫാക്ടറി പഞ്ചാബിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനമെടുക്കുകയുണ്ടായി. രാജീ വ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയായിരുന്നു ആ തീരുമാനമെടുത്തത്. അന്ന് പഞ്ചാബ് ഖാലിസ്ഥാന്‍ വാദികളായ ഭീകരര്‍ക്ക് കുപ്രസി ദ്ധി നേടിയ സംസ്ഥാനമായിരുന്നു. കേരള മന്ത്രിസഭയില്‍ റെയില്‍വേയുടെ ചുമതല അന്ന് ആര്‍. ബാലകൃഷ്ണപിള്ളക്കായിരുന്നു.
കേന്ദ്രത്തിന്റെ ഈ തീരുമാനത്തില്‍ അന്ന് കേരളത്തില്‍ ശക്തമായ അമര്‍ഷം അലയടിക്കുന്ന സമയമായിരുന്നു. കേരള കോണ്‍ഗ്രസ്സിന്റെ കൊച്ചിയിലെ സമ്മേളനത്തില്‍ വച്ച് കേരളത്തില്‍ അനുവദിക്കേണ്ട കോച്ചുഫാക്ടറി പഞ്ചാബില്‍ അനുവദിച്ചത് നന്ദികേടും നീതിക്കു നിരക്കാ ത്തതുമാണെന്നും കേരളത്തില്‍ ഭീകര പ്രവര്‍ത്തനം നടത്താത്ത തുകൊണ്ടാണോ ഇങ്ങനെ ചെ യ്യുന്നതെന്നും അദ്ദേഹം തുറന്ന ടിക്കുകയുണ്ടായിയെന്നാണ് പറയുന്നത്. മാധ്യമങ്ങള്‍ അത് കേ രളത്തില്‍ പഞ്ചാബ് മോഡല്‍ ഭീകരപ്രവര്‍ത്തനം നടത്തണമെന്നും അങ്ങനെ ചെയ്താല്‍ കേരളത്തില്‍ കോച്ചു ഫാക്ടറിയും വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രം ചെയ്യുമെന്നും ആര്‍. ബാല കൃഷ്ണപിള്ള പറഞ്ഞുവെന്ന് എഴുതുകയുണ്ടായി.

ആ വിവാദ പ്രസ്താവന കേ രള രാഷ്ട്രീയത്തെ ഇളക്കിമറി ച്ചു. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി രാജ്യദ്രോഹകുറ്റം നടത്തുന്നതിനു തുല്യമായി പ്രസംഗിച്ചു വെന്നുവരെ ആരോപണമുണ്ടായി. പ്രതിപക്ഷവും കോണ്‍ഗ്ര സ്സും ബാലകൃഷ്ണപിള്ളക്കെ തിരെ ആഞ്ഞടിച്ചു. ഹൈക്കോടതിയില്‍ ഇതിനെതിരെ പൊതു താല്പര്യ ഹര്‍ജി വരെ സമര്‍പ്പിക്കുകയുണ്ടായി. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണ മാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷവും യൂത്ത് കോണ്‍ഗ്രസ്സും രംഗത്തു വന്നതോടെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ജാനകിയമ്മയായിരുന്നു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍.

ആ പ്രസംഗത്തില്‍ ബാലകൃഷ്ണപിള്ള എന്താണ് പറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പലരീ തിയില്‍ പറയുകയുണ്ടായി. പൊ ട്ടന്‍ ആനയെ കണ്ടപോലെ. എന്നാല്‍ സ്കറിയ എന്നയാള്‍ അത് വീഡിയോയില്‍ എടുത്തിരുന്നു. എന്നാല്‍ അത് വിസ്തരിച്ച പ്പോള്‍ പലഭാഗങ്ങളും അതില്‍ നിന്ന് മാറ്റപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്തായാലും അതിന്റെ സത്യം ഇന്നും എന്തെന്ന് ആര്‍ക്കുമറിയില്ല. ഇങ്ങനെ പ്രതിസന്ധികളില്‍ കൂടിയും പ്രതിഷേധത്തില്‍കൂടിയും അഴി മതിയാരോപണത്തില്‍ കൂടിയും നീങ്ങിയ മന്ത്രിസഭയ്ക്ക് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കാന്‍ കഴി ഞ്ഞു. മന്ത്രിസഭയുടെ അവസാന നാളുകളില്‍ പ്രതിപക്ഷം ശ ക്തമായ സമരങ്ങളുമായി രംഗ ത്തു വരികയുണ്ടായി. ഡി.വൈ.എഫ്.ഐ. മന്ത്രിമാരെ വഴിയില്‍ തടഞ്ഞുകൊണ്ട് വഴിതടയല്‍ സമരംവരെ നടത്തുകയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച സ ര്‍ക്കാരായി മാറ്റാന്‍ കരുണാകരന് കഴിഞ്ഞു.

1987 മാര്‍ച്ച് വരെ ആ മന്ത്രിസഭ തുടര്‍ന്നു. 1987മാര്‍ച്ചില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇട തുജനാധിപത്യ മുന്നണിക്ക് ഭൂരി പക്ഷം ലഭിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഇടതുപക്ഷ ജ നാധിപത്യ മുന്നണിയുടെ ഇ. കെ. നയനാരുടെ നേതൃത്വത്തി ലുള്ള ഒരു പതിനെട്ടംഗ മന്ത്രി സഭ അധികാരമേറ്റു. ഈ മന്ത്രി സഭയില്‍ നയനാര്‍, കെ.ആര്‍. ഗൗരി, ബേബി ജോണ്‍ ടി.കെ. ഹംസ, കെ. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീനിവാസന്‍ തുടങ്ങിയ പ്രഗത്ഭരുടെ ഒരു നിരതന്നെയു ണ്ടായി.

കേരളത്തില്‍ അധികാരവികേന്ദ്രീകരണത്തിന് തുടക്കമിട്ട ഒരു ജനകീയ മന്ത്രിസഭയായിരുന്നു ഇതെന്ന് തുറന്നു പറയാം. അധികാരം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായ ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിച്ചുകൊണ്ട് ഒരു സുപ്രധാന തീരുമാനത്തിന് തു ടക്കമിട്ടത് എടുത്തു പറയേണ്ട ഒന്നാണ്. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ എന്ന ആശയത്തിന് അര്‍ത്ഥവും വ്യാപ്തിയും നല്‍കാന്‍വേണ്ടി ഇ.എം.എസ്സിന്റെ ആശയമായിരുന്നു ജില്ലാ കൗണ്‍സിലെങ്കിലും അത് ചുവ പ്പു നാടയില്‍ കുരുങ്ങാതെ കാര്യ ങ്ങള്‍ മുന്നോട്ടുപോകാന്‍ സഹായിച്ചു. അന്തിമ തീരുമാനം സെ ക്രട്ടറിയേറ്റ് എന്നതു മാറ്റി അതാ തു ജില്ലാ ആസ്ഥാനത്തു തന്നെയെന്ന രീതിയില്‍ ലക്ഷ്യമിട്ടുകൊ ണ്ട് സ്ഥാപിച്ച ജില്ലാ കൗണ്‍സിലിനെ ഗ്രാമപ്രദേശങ്ങളില്‍ വികസനം നടത്താന്‍ കുറെയൊക്കെ കഴിഞ്ഞു.

എന്നാല്‍ അത് പൂര്‍ണ്ണ ഫല പ്രാപ്തിയിലെത്താന്‍ കഴിഞ്ഞില്ല. നടപ്പാക്കിയ രീതിയിലെ പിഴ വും വ്യക്തമായ നിര്‍വ്വചനവു മില്ലാത്തതായിരുന്നു അതിനു കാരണം. അത് ഏറെ താമസി യാതെ ത്രിതല പഞ്ചായത്തായി ജില്ലാ പഞ്ചായത്തായി മാറി വിക സന പ്രവര്‍ത്തനം ഗ്രാമങ്ങളിലു മെത്തിച്ചു. പഞ്ചായത്ത്‌രാജ് സം വിധാനത്തിന്റെ ആശയവും ആ വിഷ്ക്കാരവുമായി ഇന്നും നി ലകൊള്ളുന്ന ജില്ലാ പഞ്ചായ ത്തിന്റെ തുടക്കം ജില്ലാ കൗണ്‍ സിലും അത് സ്ഥാപിച്ചത് ഇ. കെ. നയനാര്‍ മന്ത്രിസഭയുമെന്നത് ആ മന്ത്രിസഭയുടെ നേട്ടമായിതന്നെ കാണണം.

ജനകീയാസൂത്രണം, സമ്പൂര്‍ണ്ണ സാക്ഷരത എന്നീ രണ്ട് ആ ശയങ്ങള്‍ക്കും തുടക്കം കുറിച്ച ത് ഈ മന്ത്രിസഭയായിരുന്നു. കോട്ടയം പട്ടണം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത നേ ടിയ പട്ടണവും എറണാകുളം ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത നേ ടിയ ജില്ലയുമായി മാറിക്കൊണ്ട് കേരളം ലോകത്തിനു തന്നെ മാ തൃകയായത് ഇതിന്റെ വിജയമാ യി കാണാം. അന്ന് അതിനു നേ തൃത്വം നല്‍കിയ കോട്ടയം കള ക്ടര്‍ അല്‍ഫോന്‍സ് കണ്ണന്താ നവും എറണാകുളം ജില്ലാ കള ക്ടര്‍ ഇ.കെ. ഭരത്ഭൂഷണും? (കെ.ആര്‍. രാജന്‍) ചെയ്ത സേ വനം വിലമതിക്കാത്തതു തന്നെ യാണ്. ഭരത് ഭൂഷണ്‍ പിന്നീട് ചീ ഫ് സെക്രട്ടറിയും കണ്ണന്താനം പിന്നീട് എം.എല്‍.എ.യുമായി. ഇതിന്റെ ആവേശമുള്‍ക്കൊണ്ടു കൊണ്ട് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ സാക്ഷരത സംസ്ഥാനമെന്ന ആ ശയത്തിന് ശക്തി പകരാന്‍ പല ആശയങ്ങളും കൊണ്ടുവരികയുണ്ടായി. അത് കേരളത്തെ ലോകത്തിനു മുന്നില്‍ മാതൃകയാക്കി.

(തുടരും)

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക