Image

ജാതി ചോദിക്കുന്നു ഞാന്‍, സോദരാ....(ഒരു നര്‍മ്മഗീതം: സുധീര്‍ പണിക്കവീട്ടില്‍)

Published on 26 April, 2016
ജാതി ചോദിക്കുന്നു ഞാന്‍, സോദരാ....(ഒരു നര്‍മ്മഗീതം: സുധീര്‍ പണിക്കവീട്ടില്‍)
(സമര്‍പ്പണംഃ നാല്‍പ്പത് രാവും നാല്‍പ്പത് പകലും ഉപവസിച്ച് സാക്ഷാല്‍ പിശാച്ചിനെ മുട്ട് കുത്തിച്ച ദൈവപുത്രനായ ശ്രീ യേശുദേവന്റെ മാര്‍ഗ്ഗം സ്വീകരിച്ച്് ജാതി പിശാചിനെ തോല്‍പ്പിക്കാമെന്ന വ്യാമോഹത്തോടെ മതം മാറിയ, മതം മാറാനുദ്ദേശിക്കുന്ന നമ്പൂതിരിമാരല്ലാത്ത എല്ലാ ഹിന്ദുക്കള്‍ക്കും.)

ക്രുസ്തുവില്‍ വീണ്ടും ജനിച്ചു ഞാന്‍
പുണ്യസ്‌നാനവുമേറ്റനാള്‍കളില്‍
ത്രുപ്തനായ് ഞാന്‍ ഹിന്ദു ധര്‍മ്മത്തിന്‍ - ജാതി
പിശാച്ച് ഒഴിഞ്ഞ് പോയല്ലോ!!

ഭക്ത പ്രഹ്ലാദനായി ഞാന്‍ നിത്യം
ക്രുസ്തുനാമവും വാഴ്ത്തി വാഴവെ
ചുറ്റുവട്ടത്തുള്ളവരൊക്കെയും
സത്യ ക്രുസ്താനിയായെന്ന കാണവെ

ചൊല്ലെഴുമാര്യന്മാര്‍ ലോഹ്യവുമായി-
ട്ടൊന്നു കണ്ടാലല്‍പ്പം നിന്നീടവെ
ജാതി മാറ്റുവാന്‍ ഏകമാര്‍ഗ്ഗമീ
ക്രുസ്തുവിന്‍ മാര്‍ഗ്ഗമെന്ന് ധരിച്ചു ഞാന്‍

എന്റെ പൈത്രുക ജാതിയോര്‍ക്കാതെ
ഹൈന്ദവരെന്നെ മാനിച്ചുയര്‍ത്തവെ
പൂര്‍വ്വികരായിട്ട് ക്രുസ്തുമതത്തില്‍
ജനിച്ച് വളര്‍ന്നവര്‍, ചോദിച്ചു പുഛമായ്

പേരിപ്പോള്‍ ക്രുസ്താനി ശരി തന്നെ , എങ്കിലും
മുമ്പത്തെ ജാതി പറയുക, ഓര്‍ക്കുക
സ്ത്ബധനായ് ഞാന്‍, പിന്നെ ചിന്തിച്ചു
വീണ്ടും ജാതി കുരുക്കില്‍ വീണുവോ ദൈവമേ??

മനുഷ്യനായാല്‍ ചുമക്കേണം ജാതിയെന്ന -
മാറാപ്പ്, മരണം വരെ ഈ ഭൂമിയില്‍
പിന്നെന്തിന് മതം മാറി, എടുക്കുന്നു വേലിയില്‍
കിടക്കുന്ന പാമ്പിനെ കൗപീനമാക്കുവാന്‍


ശുഭം
Join WhatsApp News
വിദ്യാധരൻ 2016-04-26 09:50:36
ജാതിയെന്ന പിശാചിനാൽ 
ഭൂമിയെല്ലാം മലീമസം 
സ്ത്രീലംബടനും കള്ളനും 
കൃഷ്ണൻ എന്ന് പേര് 
നികുതി വെട്ടിപ്പ് കാരന് 
മത്തായി എന്ന് പേര്
ഇസ്ലാം എന്നാൽ സമാധാനം 
അസ്ലാം മാലേക്കും- 
ചൊന്നു  തലവെട്ടുന്നു 
മമ്മദും സലീമും  
വീണു കിട്ടിയ ദിനങ്ങളെ ഭൂമിയിൽ 
കേമമാക്കി ജീവിക്കണ്ടവർ 
ഭിന്നിപ്പൂ ജാതിമത 'കറുപ്പ് '  അടിച്ച് 
വെറുതെ വിടുക സ്നേഹിതാ 
ജാതിമത ചോദ്യങ്ങളാൽ 
ശ്വാസം മുട്ടിച്ചു കൊല്ലാതെ 
പാവങ്ങളാം ഞങ്ങളെ 
തിരിച്ചു പോകാം നമാക്കാ 
കഴിഞ്ഞ കാലങ്ങളിലേക്ക് 
ഉറക്കെ പാടിടാം 
'ജാതിചോതിക്കുന്നില്ല സോദരി' 
എന്നസൗഹൃദഗാനം 

John Philip 2016-04-26 15:59:38
ദളിതർ മത പരിവര്ത്തനം ചെയ്താലല്ലേ
കുഴപ്പമുള്ളു. നായര് മുതൽ മേലോട്ട് നമ്പൂരി വരെയുള്ളവർ നമ്മുടെ യേശു ക്രുസ്തുവിൽ വിശ്വസിക്കട്ടെ. ശ്രീ മാത്തുള്ളയുടെ ഒരു കമന്റിൽ അദ്ദേഹത്തിന്റെ അടുത്തിരുന്നു ഒരു ദളിതൻ പഠിച്ചുവെന്നു എഴുതിട്ടുണ്ട്. അപ്പോൾ മാത്തുള്ള നമ്പൂരിയാണെന്നയിരിക്കും. എന്തായാലും പവിത്രമായ കൃസ്തുമതത്തിൽ ഭാരതത്തിലെ
ജാതിവ്യവസ്ഥ വരരുതായിരുന്നു. കർത്താവിൽ
വിശ്വസ്സിക്കുന്നവൻ ഒരു പുതിയ ജീവിതം നയിക്കുന്നു അവൻ പഴയതിലേക്ക്  നോക്കണമെന്നില്ല.  എല്ലാവര്ക്കും യേശുക്രുസ്തുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. സുധീറിന്റെ കവിതയും വിദ്യാധരന്റെ കവിതയും ജാതിയെ പരാമർശിക്കുന്നു. ജാതി ചോദിക്കുന്നില്ല സോദരി എന്ന് മതിയെന്ന
വിധ്യാധാരന്റെ ആഗ്രഹം നല്ലത്.പക്ഷെ പുറത്ത് നടക്കുന്ന കാര്യമല്ലേ സുധീര് എഴുതിയിരിക്കുന്നത്. 
andrew 2016-04-26 19:20:33

വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്തു കൌപീനത്തില്‍

വച്ചാല്‍ അതു ഇറങ്ങി പോകുകയും ഇല്ല എന്നു മാത്രം അല്ല ഇടക്കിടെ കടിക്കുകയും ചെയും .

another great philosophical analysis of the society by Sri Sudhir

my humble comments,additions and analysis:-

Christianity & Hinduism are not 'religions'. Christianity has several to thousands of different groups and they have only few things in common. Even Jesus being ''son of god or even Christ is disputed widely among different Christian groups. In the beginning they were all 'Jesus movements'- it was a way of life. The modern Christianity are different type of profit mongering corporations.

Hinduism is also a culture, a way of life very closely associated with the nature of the land. Hinduism is a collection of different thoughts from monotheism to atheism to no-theism. What we see now as Hinduism is -temple religion- and is not a reflection or representation of Hinduism.

If you convert or change your religion by your choice, you are not choosing a better way, but moving from one prison to another. It is foolishness to brag about your past. You chose the new one because it is better ?

If you got converted forcefully it is a different story ? ????

there is only one race = human race, everything is fiction and cunning tricks to exploit others. Remember ! Ice cream is served in jail too. Religions has done good things here and there. But the evil they have done and still continuing out weigh all the good.

All religions are evil. What we need is not one religion, one race, but no religion, no race.



Mohan Parakovil 2016-04-27 05:52:07
സുധീറിന്റെ ഒരു കഥയു ടെ  ചുവട്ടിൽ മാത്തുള്ള
എഴുതിയ ഒരു കമന്റ് പ്രകാരം ഈ കവിത
ഒരു ആർ എസ എസ് ചിന്താഗതിയിൽ എഴുതിയെന്നാണു . കാരണം മതം മാറിയിട്ടും
ജാതിയിൽ നിന്നും മോചനമില്ലെങ്കിൽ അത് കൂടുതൽ വഷളാകുകയാണെങ്കിൽ അതിനു പോകണ്ടെന്നല്ലെ കവി പറയുന്നത് അത് മത പരിവര്ത്തനം നടത്തുന്നവർക്ക് സുഖകരമല്ലല്ലോ മത പരിവര്ത്തനതിനു എന്ത് തടസ്സമാകുന്നൊ
അതെല്ലാം ആര എസ എസ് എന്ന് ചിന്തിക്കുന്നത് വര്ഗീയതയല്ലേ ശ്രീ മാത്തുള്ള. അമേരിക്കയിൽ
മലയാളി സമൂഹം ഈ ജാതി പിശചിനെ എന്തുകൊണ്ട്  ആരാധിക്കുന്നു  ഇ മലയാളിയിൽ
ഒരു കമന്റ് കണ്ടു കേരളത്തിൽ നിന്നും വന്ന താഴ്ന്ന ജാതിക്കാര് അമേരിക്കയിൽ മുന്തിയ ജാതിയായി പെരുമാരുന്നുവെന്ന്. പ്രിയ ചങ്ങാതിമാരെ അമേരിക്ക പോലുള്ള ഒരു സ്ഥലത്ത്
ദൈവം എത്തിച്ചതിനു നന്ദി പറയാതെ ഭാരതത്തിലെ ദുരാചാരം തലയിൽ കൊണ്ടു നടക്കുന്ന നിങ്ങൾക്ക് , ഹാ കഷ്ഠം നായ കടലിൽ
പോയാലും നക്കി കുടിക്കും. ആൻഡ്രൂസ്സും , അന്തപ്പനും സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ അവരെ നിരീശ്വരവാദികളായി കരുതുന്നവരാണ് വാസ്തവത്തിൽ ദൈവത്തെ മറന്നവർ
Ninan Mathullah 2016-04-27 06:24:52
It is easy for a person to write an article about the problems of Dalit while doing nothing not even moving the little finger to improve their plight. Those who are blamed here do not go for propaganda as they are working to help Dalits. They are busy helping them to improve their education and standard of living as with education only things will change. Those who see the negative side only do not see the education imparted to Dalit children from the schools and colleges run by these Christian groups. Racism is in the mind of everybody. When it comes to the marriage of the children of these hypocrites, they go after children in their own race and religion. Dalits were here all along. God had to bring British here to force the ruling class to change laws to consider them as equals. Still human mind is hardened by superiority feelings and racism. Things change with each generation. My Dad was from the older generation. He had difficulty to put his hands around the shoulder of a Dalit. To my friend in S.B. College, Kuttappan, we were close friends. When my son asked me about marrying somebody outside my culture, I told it his decision. At the same time I reminded him that because of the nature of human mind, it is better to look for similar background in relationship to avoid conflicts later in life. If you are broad minded enough to consider as equal partner it is fine to marry a Dalit.
Indian 2016-04-27 06:39:37
പറക്കോവില്‍ വായിച്ചറിയാന്‍,
താരതമ്യേന താണ ജാതിക്കാരായിരുന്നവര്‍ ആണു അമേരിക്കയില്‍ വന്ന് ഏറ്റവും വലിയ വര്‍ഗീയ വാദം പരയുന്നത്. അതു സത്യ്ം തന്നെ. ക്രിസ്റ്റ്യാനികല്‍ക്ക് എതിരെ അവ്ര എഴുതുനതു കാണുമ്പോള്‍ ചൊദിക്കാന്‍ തോന്നും-ക്രിസ്ത്യാനി അവര്‍ക്ക് എന്തു ദ്രോഹം ചെയ്‌തെന്ന്? ചെയ്തിട്ടുണ്ടോ? അതൊന്നു പറയൂ? നാട്ടില്‍ എല്ലാവര്ക്കും വിദ്യാഭ്യാസം കൊടുത്തു. ഒരു വേര്‍തിരിവും കാട്ടിയില്ല. അമേരിക്കയിലെ മഹഭൂര്‍പക്ഷം ക്രെസ്തവ്ര് എല്ല മതക്കാരെയും സ്വാഗതം ചെയ്തു. പക്ഷെ ആര്‍.എസ്.എസ്. അനുകൂലികള്‍ അമേരിക്കയില്‍ പഠിപ്പിക്കുന്നത് ഇന്ത്യയിലെ ക്രിസ്താനികളെ ആക്രമിക്കാനാണു. അതിനാണു പലരും ചൂട്ടു പിടിക്കുന്നത്. അതു പറയുമ്പോള്‍ ജാതി പരഞ്ഞു എന്നു പറയരുത്.
താണ ജാതിക്കാര തങ്ങളെ ദ്രോഹിച്ച സവര്‍ണര്‍ക്കെതിരെ നിലകൊള്ളൂന്നതിനു പകരം ഒരു ദ്രോഹവൗം ചെയ്യാത്ത ക്രെസ്തവ്രെ ആക്രമിക്കുന്ന്നു. ഇതു ശരിയോ എന്നു ചിന്തിക്കുക
------
മതം മാറണമെന്നു ആരു നിര്‍ബന്ധിക്കുന്നു? ഇഷ്ടമുള്ളവര്‍ക്കു മാറാന്‍ സ്വാതന്ത്ര്യം വേണമെന്നു മാത്രം. മതം മാറ്റം എന്തോ ഭയങ്കര സംഭവമാണെന്നു ആര്‍.എസ്.എസ്. പറയുന്നു. ചിലര്‍ അതു ഏറ്റു പാടുന്നു. മതം മാറ്റം അത്ര ഭയങ്കര കാര്യമൊന്നുമല്ല. മതം മാറിയാല്‍ ദേശീയത മാറുമെന്നാണു ആര്‍.എസ്.എസ്. പഠിപ്പിക്കുന്നത്. ആണോ? അങ്ങനെ എങ്കില്‍ അമേരിക്കയിലെ ഹിന്ദുക്കളുടെ ദേശീയത എന്ത്?
എത്ര ഹീനമായ ചിന്തയാണിത്. ഒരേ മതത്തില്‍ പെട്ട പല രാജ്യങ്ങള്‍ ലോകത്തുണ്ട്. അവരുടെയൊക്കെ ദേശീയത വ്യത്യസ്ഥം. അതു കൊണ്ടാണല്ലോ അവ തമ്മില്‍ യുദ്ധങ്ങളൊക്കെ ഉണ്ടാകുന്നത്. തെക്കെ അമേരിക്ക മുഴുവന്‍ കത്തോലിക്കരാണു. പക്ഷെ അവിടെ എത്ര രാജ്യം.
ജാതിയില്‍ നിന്നു രക്ഷപ്പെടാനല്ല മതം മാറ്റം. അങ്ങനെ എങ്കില്‍ ജാതി ഭേദമില്ലാത്ത പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്തുമതം എങ്ങനെ വളര്‍ന്നു? ക്രിസ്തുവില്‍ വിശ്വസിക്കാനാണു മതം മാറുന്നത്.
ഇത്യന്‍ ക്രിസ്ത്യാനികളില്‍ ജാതി ഉണ്ടെങ്കില്‍ അതു ഹിന്ദു മതത്തിന്റെ ചിന്ത പേറുന്നതു കൊണ്ടാണു. അതു ചുരുക്കം കേരളത്തിലെ 'നമ്പുതിരി' ക്രിസ്ത്യാനികളിലേയുള്ളു. കേരളത്തിനു പുറത്ത് അവര്‍ ഇല്ല താനും.
ജാതിഭേദം സ്രുഷ്ടിച്ച മതത്തില്‍ നിന്നു താണ ജാതിക്കാര്‍ ഓടി രക്ഷപ്പെടണം.
ദുഖകരമായ ഒരു കാര്യവും ചൂണ്ടിക്കാട്ടട്ടെ. ഇന്ത്യയിലെ താണ ജാതിക്കാര ക്രൈസ്തവ രാജ്യമായ അമേരിക്കയില്‍ വരുമ്പോള്‍ ജാതിഭ്രാന്തില്‍ നിന്നു രക്ഷപ്പെടുന്നു. പക്ഷെ ജാതി ഇല്ലാതാകുന്ന അവര്‍ സ്വയം ബ്രാഹ്മണരാണെന്നു നടിക്കുന്നു. കേരളത്തില്‍ അതു നടക്കില്ല. അമേരിക്കയില്‍ ഏറ്റവും വര്‍ഗീയത പറയുന്നതും ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്നതും കേരളത്തില്‍ നിന്നു വന്ന താണ ജാതിക്കാരാണു. ആവരാണു ആര്‍.എസ്.എസിന്റെ അമേരിക്കയിലെ മുഖം.ഹിന്ദുത്വ ചര്‍ച്ചവേദികളില്‍ കേരളത്തില്‍ നിന്നു വന്നവരുടെ പേരുകള്‍ കാണുമ്പോള്‍ ലജ്ജ തോന്നും. എന്തു കഷ്ടം.
ഇനി അമേരിക്ക ക്രിസ്ത്യന്‍ രാജ്യമാണോ എന്നു. ഇവിടെ 95 ശതമാനം ക്രിസ്ത്യാനികളാണു. ഇന്ത്യയില്‍ 80 ശതമാന്മാനു ഹൈന്ദവ ജനസംഖ്യ. ജനസംഘ്യ വച്ചാണല്ലോ ആര്‍.എസ്.എസ്. കളിക്കുന്നത്‌ 
SchCast 2016-04-27 11:13:01
ഇങ്ങള് ചാതീന്നു കൂടിയ തമ്പുരാക്കന്മാരെല്ലാം കൂടി ഞങ്ങടെ ജീവിതം മലയത്തി അടിച്ചു . ഞങ്ങള് ഹിന്ദുവാണെന്നു പറഞ്ഞാൽ സമ്മതിക്കില്ല ഞങ്ങള് ക്രിസ്തിയാനിയാന്നു പറഞ്ഞാൽ ഞങ്ങളെ മാർഗ്ഗവാസി ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു പുറത്തു നിറുത്തും . ഞാൻ ഇംഗ്ലീഷില് SchCast എന്ന് പറഞ്ഞ് എഴുതിയാൽ പിടിക്കില്ല. ഇത് എന്തൊരു ലോകം എന്റെ അയ്യൻകാളി മൂപ്പാ 
SchCast 2016-04-29 10:22:04

Dear Editor,

This is the third time I am commenting on this article hoping that in your goodness you will publish it. Even the person counterfeiting my name gets published, but it is a pity that only people who are in the inner circle gets their opinions published without fail. In order to enlarge the view of the reading public, please include all the coments that come your way unless it is legally offensive.

All I want to say is: Christian institutions paved a way for the upliftment of the so-called "lower caste". The discrimination practice/ed by the so-called Christain "higher caste" are by far, was much less than that of the Hindu upper caste. For example, an 'avarnan' could enter the church for worship whereas he/she was (in olden times) summarily banned from entering anywhere near the temple. 

A true Christian cannot discriminate against a fellow human being. He takes after the example from Jesus Christ, who deliberately told the parable of 'Good Samritan' and also asked for a drink from the 'Samaritan woman' at the well.

Race is like flowers. All that the Crator needs is that all of them should keep its human fragrance of love!

SchCast 2016-04-29 16:00:03

Dear Editor

I don’t want you to be confused.  We are not people but we are cast; SchCast.  Just like God and Satan originated in the same head, we are from one entity and that is SchCast.  Or we are like a worm.  It is very difficult to identify the head and tail of a worm.  If the other SchCast rejects me then it is because of the conflict within us.  For you it is very difficult to understand because to you it is one and the same and that is SchCast.  I love SchCast because we are one and same only thing we are multiple personality within one brain; just like God and Satan. 

vayanakaran 2016-04-29 18:39:22
അമേരിക്കൻ മലയാളികളിൽ താഴ്ന്ന ജാതിയെന്ന്
പറയുന്നത് ഈഴവരെയായിരിക്കും. പക്ഷെ അവർ പിന്നോക്ക സമുധായകാരല്ലേ, താഴ്ന്ന ജാതിയാണോ?  അവർ
കൃസ്ത്യാനികളെ കുറിച്ച് എന്തെഴുതുന്നു. കൃസ്ത്യാനികളെ സുഖിപ്പിക്കാൻ ഒരാള്
എഴുതുന്നുവെന്ന് കേട്ടിരുന്നു . എന്നാൽ
അവര്ക്ക് എതിരായി  എഴുതുന്നു എന്ന കേട്ടിട്ടില്ല. ആരാണു, എന്താണു എന്നൊക്കെ എഴുതുക സുഹൃത്തെ.  സത്യം പറയാൻ ഒരു സത്യാ കൃസ്ത്യാനി എന്തിനു ഭയക്കണം. ഒരു പക്ഷെ
പത്രാധിപർ മുക്കി കളയുമെന്നാണെങ്കിൽ
എനിക്കും ഒന്നും പറയാനില്ല. സവർണ്ണരായ
ഹിന്ദുക്കൾ ഏതായാലും കൃസ്ത്യാനികളെ
കുറിച്ച് ഒന്നുമെഴുതുന്നില്ലല്ലോ. നല്ല കാര്യം.
അവർണർ എഴുതുന്നത് തടയിടണം.  കെ. എച്ച്.
എൻ എ ഇത് ഗൗനിക്കുമോ, അവർണ്ണരാകുമ്പോൾ അവരും ഈ കാര്യത്തിൽ ഇടപെടുകയില്ല. നമുക്ക് അവർണ്ണരുറ്റെ
പേരില് കേസ് എടുക്കാം.
Anthappan 2016-04-30 11:34:27
ut of these two SchCast one is fake and the other one is honest.  The fake one is a self righteous person and no tolerance towards the other one.  By saying that the other SchCast is counterfeit, the fake one is expressing his intolerance towards the other one.  Let us analyse his sentences one by one. 

 "This is the third time I am commenting on this article hoping that in your goodness you will publish it. Even the person counterfeiting my name gets published, but it is a pity that only people who are in the inner circle gets their opinions published without fail. In order to enlarge the view of the reading public, please include all the comments that come your way unless it is legally offensive."

in order to understand his true nature one should analyse the following statement from him and then read the firs part and we will find out that there is no honesty in him.  "A true Christian cannot discriminate against a fellow human being. He takes after the example from Jesus Christ, who deliberately told the parable of 'Good Samaritan' and also asked for a drink from the 'Samaritan woman' at the well."  note the statement he made, "A true Christian cannot discriminate against a fellow human being", and we know that is what exactly he is  doing to the other Schcast.  He is discriminating the other SchCast by saying that he is counterfeit.  Only a person with multiple personality can talk like this.  So my conclusion is that the SchCst who admitted that he has dual personality within him and that conflict is what making him to say like this.  Paul in the bible says that, he wants to do good thing but end up doing  wrong  because he has duel personality within him.  But, many Christians don't want to admit it. Only  followers of Jesus can say that they have evil also withing them.  I think Christians sholdn't call  themselves  SchCast because that conflicts with the teachings of Jesus and his practical applications inlife. He was always trying to motivate people out of their depressed state of mind.  

The SchCast who made the following statement is the true SchCast and a follower of Jesus.

"I don’t want you to be confused.  We are not people but we are cast; SchCast.  Just like God and Satan originated in the same head, we are from one entity and that is SchCast.  Or we are like a worm.  It is very difficult to identify the head and tail of a worm.  If the other SchCast rejects me then it is because of the conflict within us.  For you it is very difficult to understand because to you it is one and the same and that is SchCast.  I love SchCast because we are one and same only thing we are multiple personality within one brain; just like God and Satan"

I am too busy working for Hillary Clinton but I thought of responding to these comments which has some connotations with the human nature.  

Anthappan 
Observer 2016-04-30 17:31:59
Anthappan's analysis a good one.  The SchCast who preaches gospel all the time is really fraud. The one is truly honest with his admission.  We all have double personality within us and time to time it pops up.   And, to admit it one needs lots of courage.
Sch Cast { real true one} 2016-04-30 17:59:16
Both schcast are fake. i am the real one. But i like one, the one who praise Jesus.Anthappan is getting smarter, he is close that he can touch me.
i support Hilary. Trump will destroy this country if elected. But he won't be.
un educated Malayalees are supporting him too, what a shame.
real SchCast
SchCast 2016-04-30 20:06:04
Oh! my God.  I can't stand this crap anymore. These people make me pull my hair.  I am a born SchCast.  I get all the government benefit. I got my job under the SchCast quota.  I got converted as a Christian but later came back to my original cast.  Please go back to your hole all fake SchCast and leave me and my people alone.
SchTribe 2016-05-01 05:45:37
Very true Sudhir what you said in poem. I was Xtian in Kerala ( converted ). When came to US , mainstream Malayali churches won't accept. Now I'm happy penetecost . We are a growing big pentecost family. we don't have time for malayali politics, assoiciation  and showing off wealth . we are happy doing daiva seva.
we don't want our kids to be identifid as malayalis. malayalis are hypocrites - top hypocrites in the world.

nothing 2016-05-01 08:20:52
Andrew,mohan, ninan,anthappa, all these guys, I think  these people are retired and nothing to do in their home and putting uunwanted comments for all articles coming in   e-malayalee. we all know how these people are converted to christanity. like a drug leader  give drugs to starter without asking any money and  when he become an addict to drugs, the leader asks for money andno other choice he has to pay money  like that the begining  these people give free services to all these poor sc/st , advivasees   and after a while they will say if u need any more help convert to chrisanity. no other choice, in order to live they all are convetrting to christanity. really speaking ask to all these  poor people who converted to christanity how  many of them converted to christanity  with their own mind. not a single
christian 2016-05-01 11:29:55
പ്രിയ നതിംഗ്,
ഒരു മതത്തില്‍ വിശ്വസിക്കുന്നത് എന്തെങ്കിലും കിട്ടാന്‍ വേണ്ടിയാണോ? അത് ആര്‍.എസ്.എസിന്റെ ചിന്താഗതി. സ്വാതന്ത്ര്യത്തിനു മുന്‍പ് താണ ജാതിക്കാരുടെ മത്മറ്റം സവരണര്‍ അനുകൂലിച്ചിരുന്നു! കാരണം അവരെ ഹിന്ദുക്കലായി കണക്കാക്കിയിരുന്നില്ല. പക്ഷെ ജനാധിപത്യത്തില്‍ എണ്ണം നല്ലതാണെന്നു കണ്ടപ്പോള്‍ അവരും ഹിന്ദുക്കളായി.
ഒരാള്‍ എങ്ങനെയാണു ഒരു മതത്തില്‍ അംഗമാകുന്നത്? ചരിത്രത്തില്‍ എപ്പോഴോ ഒരു കാലത്താണു മതമൂണ്ടായത്. ഒരോന്നിലും ആളുകള്‍ ചേരുകയോ ചേര്‍ക്കുകയോ ചെയ്തു. ഹിന്ദു മതത്തിന്റെ സ്ഥിതിയും അങ്ങനെ തന്നെ.
ഇനി ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുക്കളായി തുടര്‍ന്നിരുന്നെന്നു എന്നു വയ്ക്കുക.അതു കൊണ്ട് എന്ത്താ കാര്യം? ഹിന്ദുമതത്തില്‍ എന്തോ വലിയ കാര്യമുണ്ടോ? ഇല്ലെങ്കില്‍ പിന്നെ എന്തിനു നില്‍ക്കണം? (മറ്റു മതങ്ങളിള്‍ ഉണ്ടേന്നു ഇതിനര്‍ഥമില്ല) 
പാസ്റ്റർ മത്തായി 2016-05-02 08:24:13
സ്കെട്യയൂൽ കാസറ്റുകൾ എല്ലാം പോയി 
അന്തരീക്ഷം ശാന്തമായി 
എവിടെ നിന്നാണ് അമേരിക്കയിൽ ഇത്ര മാത്രം 
കടന്നു കൂടിയത്.  മാർഗ്ഗവാസി കൃത്യാനിക്ക് 
അവസരം കിട്ടിയാൽ തലപൊക്കും. താൻ ഇരിക്കണ്ടടെത്തു 
താൻ ഇരുന്നിലെങ്കിൽ താൻ ഇരിക്കണ്ടടെത്തു നായിരിക്കും എന്ന് പറഞു കേട്ടിട്ടുണ്ട് 
സ്കെട്യയൂൽ കാസ്റ്റിനു എങ്ങനെ ധൈര്യം കിട്ടി ഒരു ബഹുമാനിന്തനായ പത്രധിപരെ 
ചോദ്യമ ചെയ്യാൻ.  മുഷ്ക്ക് എന്നല്ലാതെ എന്ത് പറയാനാ. ഇവനെ പോലുള്ളവനെ നിലക്ക് 
നിറുത്താൻ ട്രംമ്പിനെ പോലെയുള്ള ക്രിസ്തു ഭക്തന്മാരെയാണ് വേണ്ടത്.  ഇവനെ ഒക്കെ ചമ്മട്ടി കൊണ്ട് 
അടിച്ചു ഓടിച്ചു പഴയ ജാതിയിൽ കൊണ്ട് കേറ്റി ഇരുത്തണം .  അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ 

SchCast 2016-05-02 11:37:33
തന്നെപ്പോലുള്ളവ്ന്മാരാണ് ഞങ്ങളെ നശിപ്പിച്ചത് .  ഇപ്പോൾ സ്വർഗ്ഗത്തിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു മാനസാന്തരപ്പെടുത്തി അമേരിക്കയിൽ നിന്ന് കിട്ടുന്ന പണം എല്ലാം അടിച്ചു മാറ്റി സുഖിച്ചിട്ടു ഞങ്ങളെ തിരിഞ്ഞു നോക്കാത്ത പസ്ടരിൻമാര്ക്കിട്ടു വച്ചിട്ടുണ്ട് . സൂക്ഷിച്ചോ?  ഞങ്ങളുടെ വംശം മുഴുവൻ നശിപ്പിച്ചു .അയ്യൻന്കാളി യാണെ സത്യം പകരം ഏനും എന്റ ചാതിയും ചോതിക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക