Image

മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന സമ്മേളനം ജൂലൈ 15 മുതല്‍ ചിക്കാഗോയില്‍

Published on 08 March, 2016
മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന സമ്മേളനം ജൂലൈ 15 മുതല്‍ ചിക്കാഗോയില്‍
ചിക്കാഗോ: ചരിത്ര സ്മരണകളുറങ്ങുന്ന ചിക്കാഗോയുടെ മണ്ണില്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ 18-മത് ഭദ്രാസന സമ്മേളനം നടക്കും. ജൂലൈ 15 മുതല്‍ 17 വരെ ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം ആതിഥ്യമരുളുന്ന സമ്മേളനം ഹോളിഡേ ഇന്‍(800 South Route 31, Crystal Lake, IL 60014) ല്‍ വെച്ച് നടക്കും. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ചിക്കാഗോയില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു. 'Re-presenting Christ In A Chaotic World' എന്ന ആനുകാലിക ചിന്താവിഷയമാണ് കോണ്‍ഫ്രന്‍സിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അഭി.ഡോ.ഐസക്ക്മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പ, റവ.ഏബ്രഹാം സ്‌കറിയ, ഡോ.തോമസ് ഇടിക്കുള, മിസിസ്. പ്രീനാ മാത്യു എന്നിവര്‍ ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡൊഷ്യസ് തിരുമേനി രക്ഷാധികാരിയായി ഭദ്രാസന യുവജന സഖ്യം കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന സമ്മേളനത്തിന് ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ.എബ്രഹാം സ്‌കറിയ, വൈ.പ്രസിഡന്റ് റവ.സോനു വര്‍ഗ്ഗീസ്, കോണ്‍ഫ്രന്‍സ് ജനറല്‍ കണ്‍വീനര്‍ മോനിഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സമ്മേളനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി യുവജന സഖ്യാംഗങ്ങളും, വൈദീകരും പങ്കെടുക്കുന്ന ഈ സമ്മേളനത്തിനെ അവിസ്മരണീയമാക്കുവാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം ചെയ്തു വരുന്നു.

ഭദ്രാസന മീഡിയാ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന സമ്മേളനം ജൂലൈ 15 മുതല്‍ ചിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക