Image

അച്ചടക്കവും കാര്യക്ഷമതയും കൈമുതലായി ബിജു തോമസ് ഫോമാ ട്രഷറര്‍ സ്ഥാനാര്‍ഥി

Published on 05 March, 2016
അച്ചടക്കവും കാര്യക്ഷമതയും കൈമുതലായി ബിജു തോമസ് ഫോമാ ട്രഷറര്‍ സ്ഥാനാര്‍ഥി
ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന പന്തളം ബിജു തോമസ് പോലീസില്‍  സബ് ഇന്‍സ്‌പെക്ടറായിരുന്നു. കളമശേരിയില്‍. 1992ല്‍ ജോലിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് സൗദിയിലേക്ക് ചേക്കേറിയിരുന്നില്ലെങ്കില്‍ ബിജു ഡി.വൈ.എസ്.പി റാങ്കിലോ അതിലധികമോ എത്തുമായിരുന്നു.

പോലീസില്‍ നിന്നു പഠിച്ച അച്ചടക്കവും ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിക്കാനുള്ള ജാഗ്രതയും ഫോ
യിലെ പ്രവര്‍ത്തനങ്ങളിലും കണ്ടു. ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍എന്ന നിലയില്‍ തോമസ് ടി. ഉമ്മനോടൊപ്പം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നിരന്തരം അധികൃത ശ്രദ്ധയിലും ജനശ്രദ്ധയിലും കൊണ്ടുവരുന്നതിന് ബിജു നടത്തിയ ശ്രമങ്ങള്‍ മറക്കാറായിട്ടില്ല. അതില്‍ പലതും ഫലവത്തായി.

ഒ.സി.ഐ കാര്‍ഡും, പി.ഐ.ഒ കാര്‍ഡും ഒന്നിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. ഇപ്പോഴത് ഒന്നായി. അമേരിക്കന്‍ പൗരന്മാര്‍ക്ക് (ഇന്ത്യന്‍ വംശജരടക്കം) ഇന്ത്യയില്‍ ചെന്ന് വിസയെടുക്കുവാനുള്ള സൗകര്യം (വിസ ഓണ്‍ അറൈവല്‍) നല്‍കണമെന്നതായിരുന്നു മറ്റൊന്ന്. അതും നടന്നു. അമേരിക്കയ്ക്ക് മാത്രമല്ല ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യമുണ്ട്. കോണ്‍സുലേറ്റുകളില്‍ തമ്പടിച്ച് വിസ മേടിക്കാതെ ഇന്ത്യയില്‍ ചെന്ന് വിസ വാങ്ങാമെന്ന സൗകര്യം സുപ്രധാനം തന്നെ. ചുരുക്കം ചില നിയന്ത്രണങ്ങള്‍ ഇതിനുണ്ടെന്നതു മറക്കുന്നുമില്ല.

കേരളത്തില്‍ പ്രവാസി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സംവിധാനം വേണമെന്നതും മറ്റൊരു ആവശ്യമായിരുന്നു. പ്രവാസികളുടെ സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങളും, കള്ളക്കേസുകളില്‍ കുടുക്കുന്നതുമൊക്കെ നേരിട്ട് ഇടപെട്ട് തീരുമാനിക്കാന്‍ അധികാരമുള്ള പ്രത്യേക സമിതിയാണ് ഫോറം മൂന്നോട്ടുവെച്ചത്. വൈകിയെങ്കിലും കേരള നിയമസഭ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെ പ്രവാസികള്‍ക്കായി െ്രെടബ്യൂണല്‍ സ്ഥാപിക്കാനുള്ള നിയമം പാസാക്കി. കഴിഞ്ഞ ദിവസം ജസ്റ്റീസ് ഭവദാസന്‍ ചെയര്‍മാനായി െ്രെടബ്യൂണല്‍ നിലവില്‍ വരികയും ചെയ്തു.

പ്രവാസി പ്രശ്‌നങ്ങളില്‍ പല ഏജന്‍സികളില്‍ കയറിയിറങ്ങുന്നതിനു പകരം െ്രെടബ്യൂണല്‍ വഴി തീരുമാനത്തിലെത്തുകയാണ് ലക്ഷ്യം. ഇനി അതിന്റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കുമെന്നാണ് അറിയേണ്ടത്. പ്രവാസി സ്വത്തു സംരക്ഷണത്തിനുവേണ്ടി ഫോമ രൂപംകൊടുത്ത കമ്മിറ്റിയില്‍ ബിജുവിനു പുറമെ രാജു എം. വര്‍ഗീസ്, സേവി മാത്യു, ജേക്കബ് തോമസ്, തോമസ് ടി. ഉമ്മന്‍ തുടങ്ങിയവരായിരുന്നു അംഗങ്ങള്‍.

ഫോമ ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ നിയോഗിച്ച ബൈലോ കമ്മിറ്റിയുടെ ചെയറും ബിജു ആയിരുന്നു. ബിജുവിനെ ഏല്‍പിച്ചാല്‍ കാര്യങ്ങള്‍ നടക്കുമെന്ന് നേതൃത്വം കരുതിയിരിക്കണം. സുപ്രധാനമായ പല നിര്‍ദേശങ്ങളും കമ്മിറ്റി മുന്നോട്ടുവെച്ചു. മിക്കതും ജനറല്‍ബോഡി പാസാക്കി. ജെ. മാത്യൂസ്, ഡോ. ജയിംസ് കുറിച്ചി, രാജു വര്‍ഗീസ് തുടങ്ങിയവരായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നത്.

പ്രധാനമായ ഒരു ഭേദഗതി നാഷണല്‍ കമ്മിറ്റി അംഗങ്ങളെ അതാത് റീജണില്‍ നിന്നുതന്നെ തെരഞ്ഞെടുക്കുക എന്നതായിരുന്നു. പഴയ രീതി മൊത്തം പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു. ന്യൂജേഴ്‌സിയില്‍ നിന്നുള്ളയാളെ കാലിഫോര്‍ണിയയില്‍ നിന്നുള്ളവര്‍ക്ക് പരിചയം പോലുമില്ലെങ്കിലും വോട്ട് ചെയ്യാം. അതിനുപകരം റീജണില്‍ നിന്നാക്കിയതോടെ പ്രാദേശികതലത്തില്‍ പ്രധാന്യവും അഝധികാര വികേന്ദ്രീകരണവുമായി. അസോസിയേഷനില്‍ നിന്നുള്ള പ്രതിനിധികളുടെ എണ്ണം ഇരട്ടിയാക്കിയതാണ് മറ്റൊന്ന്.ഏഴു പേര്‍. ജനപങ്കാളിത്തം കൂട്ടാന്‍ ഇതു വഴിയൊരുക്കും.

പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് എന്നു നിജപ്പെടുത്തി. അതിനു താഴെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും, നാഷണല്‍ കമ്മിറ്റിയും റീജണല്‍ കമ്മിറ്റിയും അംഗസംഘടനകളും.

ദേശീയതലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ വേണം നാഷണല്‍ എക്‌സിക്യൂട്ടീവില്‍ വരാന്‍ എന്ന ഭേദഗതി നല്ല ഉദ്ദേശത്തോടെ കൊണ്ടുവന്നതാണ്. പക്ഷെ അത് ജനറല്‍ബോഡി അംഗീകരിച്ചില്ല.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ സമീപ പ്രദേശത്തു നിന്നുവേണം ട്രഷറര്‍ എന്ന ചിന്താഗതിയെ ബിജു ചോദ്യം ചെയ്യുന്നു. ഇന്ന് ഓണ്‍ലൈനിലാണ് കാര്യങ്ങള്‍. ചെക്ക് ഒപ്പിടലോ, പണം കൈമാറ്റം ചെയ്യലോ ഒന്നും വിഷമമുള്ള കാര്യമല്ല. ഓണ്‍ലൈന്‍ സംവിധാനം അത്ര മികച്ചതാണ്. അതിനാല്‍ സ്ഥലം ഒരു പ്രശ്‌നമല്ല.

സമാന മനസ്‌കര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് നല്ലതാണ്. പക്ഷെ അധികാരത്തിനും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുമായി പാനലും മറ്റും വരുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുക്കപ്പെടുന്ന ആരുടെ കൂടെ പ്രവര്‍ത്തിക്കുന്നതിനും പ്രയാസമൊന്നുമില്ല. സംഘടനയുടെ ഉത്തമ താത്പര്യങ്ങളെപ്പറ്റി ബോധ്യമുള്ളവരാണല്ലോ വോട്ടര്‍മാരായ പ്രതിനിധികള്‍.

ട്രഷറര്‍ക്ക് അംഗീകാരം ലഭിക്കുന്നില്ല എന്നൊരു പരാതിയുണ്ട്. അതിനു മാറ്റം ഉണ്ടാകും. പുതുതായി പല പദ്ധതികളും രൂപപ്പെടുത്തിയിട്ടുണ്ട്. ഫോമയ്ക്ക് ഒരു സ്ഥിരം ഫണ്ട് സ്വരൂപിക്കുകയാണ് അതിലൊന്ന്. അതുപോലെ കണ്‍വന്‍ഷന്‍ ലാഭകരമായി നടത്തുക എന്നതാണു മറ്റൊന്ന്. ഇവിടെയുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സ്ഥിരം ഫണ്ട് നിക്ഷേപിച്ച് അതിന്റെ പലിശ ഉപയോഗപ്പെടുത്തുവാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

സ്ഥാനമൊഴിയുമ്പോള്‍ വെറുതെ ഇറങ്ങിപ്പോകരുതെന്ന ആഗ്രഹമുണ്ട്. ഇപ്പോഴത്തെ കാന്‍സര്‍ പ്രൊജക്ട് ഫോമയുടെ സ്വപ്നപദ്ധതി തന്നെയാണ്.

ഫോമയില്‍ വച്ച് പരിചയപ്പെട്ട്, ഫോമയില്‍ ഒരുമിച്ച് സൗഹ്രുദത്തിലയ വ്യക്തികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്റ്റാന്‍ലി കളത്തിലും, ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ജോസ് ഏബ്രഹാമും. ഇലക്ഷനിലും ഭാരവാഹിത്വത്തിലും ഈ കൂട്ടായ്മ തുടരണമെന്നാഗ്രഹിക്കുന്നു. സംഘടനാ പ്രവര്‍ത്തനം അര്‍ത്ഥവത്താകണമെങ്കില്‍ ആസൂത്രണം, ചിട്ടപ്പെടുത്തല്‍ (സ്‌കെഡ്യൂളിംഗ്), സമയപാലനം (ടൈമിംഗ്) അവതരണം എന്നിവ പ്രധാനമാണ്. മാനേജ്മന്റ് രംഗത്തെ ഈ തത്വങ്ങള്‍ പിന്തുടരുകയാണ് തന്റെ ലക്ഷ്യം.

എന്‍ജിനീയറിംഗും കൊമേഴ്‌സും പഠിച്ച ബിജു നാടക സംവിധായകനും, കോളജ് യുവജനോത്സവത്തില്‍ നല്ല നടനുമായിരുന്നു.

സൗദിയില്‍ നിന്നാണ് അമേരിക്കയിലെത്തിയത്. തുടക്കംമുതല്‍ ലാസ്‌വേഗസിലെ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഫോമയ്ക്ക് അടിസ്ഥാനമുറപ്പിച്ച ലാസ്‌വേഗസ് കണ്‍വന്‍ഷന്റെ കോ കണ്‍വീനറായിരുന്നു.

പോസ്റ്റല്‍ ഉദ്യോഗസ്ഥനായ ബിജു പന്തളം എന്‍.എസ്.എസ് കോളജ് യൂണിയന്‍ സെക്രട്ടറിയായിരുന്നു. ബാലജനസഖ്യം, സാക്ഷരതാ സമിതി എന്നിവയിലും നേത്രു രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ബിജു പന്തളം മാര്‍ത്തോമാ യുവജനസഖ്യം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2008ല്‍ ലാസ്‌വേഗസ് അസോസിയേഷന്‍ പ്രസിഡന്റ്, 2012ല്‍ ഫോമ ആര്‍.വി.പി തുടര്‍ന്ന് പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്ററും നാഷണല്‍ കമ്മിറ്റി അംഗവുമായി.

ബൈക്കിംഗും ഷൂട്ടിംഗും ഇഷ്ടവിനോദം. ഭാര്യ 
ജിസി തോമസ്. പത്തില്‍ പഠിക്കുന്ന ജോ കുര്യന്‍ തോമസ്, ഏഴില്‍ പഠിക്കുന്ന ജോവാന്‍ മേരി തോമസ് എന്നിവര്‍ മക്കള്‍. 
Join WhatsApp News
fomaa lover 2016-03-05 09:57:02
പുതിയ മുഖങ്ങള്‍. ഫോമാക്ക് ഇങ്ങനെയുള്ള നേതാക്കളാണു വേണ്ടത്. കണ്ടു മടുത്ത മുഖങ്ങള്‍ പിന്നണിയിലേക്കു പോകട്ടെ
Jopan 2016-04-15 13:10:01
പന്തളം  ബാലൻ  എന്ന്  കേട്ടിടുണ്ടേ
ഇ പറയുന്ന  കാര്യം   വല്ലതും  നടകുംമോ  എന്തിരോ
ആവൊ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക