Image

പിയാനോ പത്താം വാര്‍ഷികാഘോഷ സാഹിത്യ മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു

(ജോര്‍ജ് നടവയല്‍) Published on 20 February, 2016
പിയാനോ പത്താം വാര്‍ഷികാഘോഷ സാഹിത്യ മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) പത്താം വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 24ന് ഫിലഡല്‍ഫിയയില്‍ സമുചിതമാക്കുന്നു. തദവസരത്തില്‍ പ്രസിദ്ധീകരിക്കുന്ന സുവനീറിലേയ്ക്ക് സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു. സാഹിത്യ രചനാമത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാ ഫലകങ്ങളും സമ്മാനിക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സുമാരില്‍ നിന്നാണ് സാഹിത്യ രചനകള്‍ ക്ഷണിക്കുന്നത്. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ വേറിട്ട് രചനാ മത്സരമുണ്ട്. ആയിരം വാക്കുകളില്‍ കവിയാത്ത രചനകളാണ് വേണ്ടത്.

പ്രബന്ധ വിഷയം : "അമേരിക്കയിലെ മലയാളി നേഴ്‌സുമാരുടെ സേവന ഗാഥയെ മാനിക്കുന്നതില്‍ മലയാളി സമൂഹം നീതി പുലര്‍ത്തിയിട്ടുണ്ടോ? വസ്തുതകളും പാഴ്‌മൊഴികളും'. “Does the Malayaale community maintain justice in appreciating the services and contributions of Indian American Nurses?- Related facts and hollow words”.
ചെറുകഥയ്ക്കുള്ള ആശയം (തീം): "വേദനകള്‍ മായ്ക്കുന്ന കരങ്ങള്‍'. “Soothing Hands”
IhnXípÅ Bibw (Xow): “I®p\oêw ]\n\oÀ]qhpw”. “Tears and Roses”

മത്സര വിഭാഗത്തിലല്ലാതെയും സുവനീറിലേക്ക് ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ലേഖനങ്ങള്‍ ക്ഷണിക്കുന്നു. "അമേരിക്കയില്‍ എന്റെ സംസ്ഥാനത്തിലെ (സംസ്ഥാനത്തിന്റെ പേര്) മലയാളി നേഴ്‌സുമാരുടെ കുടിയേറ്റ ചരിത്രം', "മലയാളി നേഴ്‌സുമാര്‍ കേരളത്തിലും ഇന്ത്യയിലും ഗള്‍ഫിലും നേരിടുന്ന ചൂഷണങ്ങള്‍ക്ക് പ്രതിവിധി', "കേരളത്തിലെ അപകടകരമായ ശുചിത്വശീലം തിരുത്താന്‍ അമേരിക്കന്‍ മലയാളി നേഴ്‌സുമാര്‍ക്ക് എന്തു ചെയ്യാനാവും?' എന്നീ വിഷയത്തില്‍ അമേരിക്കന്‍ മലയാളി നേഴ്‌സുമാര്‍ രചിക്കുന്ന ലേഖനങ്ങളാണ് ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ പിയാനോ സുവനീറില്‍ പ്രസിദ്ധീകരിക്കും. ലേഖകര്‍ക്ക് പ്രശംസാ പത്രങ്ങള്‍ സമ്മാനിക്കും.

രചനകള്‍ പി ഡി എഫ് ഫോമാറ്റില്‍ മെുമയൃമവമാ@്യമവീീ.രീാ എന്ന ഇ മെയില്‍ അഡ്രസ്സില്‍ ജൂണ്‍ 30-ാം തിയതിയ്ക്കകം ലഭിക്കണം. Lila Mathew, President PIANO, 9748 Morefield,Philadelphia, PA19115,215 673 9805 എന്ന അഡ്രസ്സില്‍ എത്തിച്ചാലും മതിയാകും.

രചയിതാവിന്റെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും ഈമെയില്‍ അഡ്ഡ്രസ്സും രചനയ്‌ക്കൊപ്പം വേണം. പ്രശസ്തരായ സാഹിത്യകാരന്മാര്‍ മൂല്യ നിര്‍ണ്ണയം ചെയ്ത് സമ്മാനാര്‍ഹമായ കൃതികള്‍ നിശ്ച്ചയിക്കും. രചനകള്‍ പിയാനോ സുവനീറില്‍ പ്രസിദ്ധീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Souvenir Editor: Mary Abraham (Santhy), 1-610-850-2246, sapabraham@yahoo.com, Lila Mathew, President PIANO, 215 673 9805, lilamathew@aol.com; Education Chair: Bridget Parappurath (Sophy), sophy1965@hotmail.com, Vice President: Saramma Ipe , Ipesa88@yahoo.com; Secretary: Merly Palathinkal, merly_jose63@yahoo.com, Jt. Secretary: Leelamma Samuel, leelamma.K@rediffmail.com, Treasurer: Valsa Thatarkunnel, valsathatt@gmail.com, Conveners: Bridget Vincent, bridgetvincent@aol.com, Mariamma Abraham(Ammini), ,mabraham.abraham@gmail.com; Public Relations: Susan Sabu (Suja)

പിയാനോ പത്താം വാര്‍ഷികാഘോഷ സാഹിത്യ മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക