Image

ഫേസ്ബുക്ക് സൗജന്യ ഇന്റര്‍നെറ്റ് പ്‌ളാറ്റ്‌ഫോം പദ്ധതിയായ 'ഫ്രീ ബേസിക്‌സ്' ഉപേക്ഷിച്ചു

Published on 11 February, 2016
ഫേസ്ബുക്ക് സൗജന്യ ഇന്റര്‍നെറ്റ് പ്‌ളാറ്റ്‌ഫോം പദ്ധതിയായ 'ഫ്രീ ബേസിക്‌സ്' ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: നെറ്റ് സമത്വത്തിന് വെല്ലുവിളി ഉയര്‍ത്തി ഫേസ്ബുക്ക് അവതരിപ്പിച്ച സൗജന്യ ഇന്റര്‍നെറ്റ് പ്‌ളാറ്റ്‌ഫോം പദ്ധതിയായ 'ഫ്രീ ബേസിക്‌സ്' ഉപേക്ഷിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇനി 'ഫ്രീ ബേസിക്‌സ്' സേവനം ലഭ്യമാകില്ലെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാനുള്ള നീക്കം ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) തടഞ്ഞതോടെയാണ് നടപടി. എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന പേരില്‍ മൊബൈല്‍ കമ്പനികളുമായി സഹകരിച്ച് ചില വെബ്‌സൈറ്റുകള്‍ മാത്രം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിക്കെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു.

കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും സുക്കര്‍ബര്‍ഗ് ഫ്രീ ബേസിക്‌സ് പദ്ധതിയെ ന്യായീകരിച്ച് രംഗത്തുണ്ട്. ഇന്ത്യയില്‍ നെറ്റ് സമത്വമാവശ്യപ്പെട്ടുള്ള സമരം ശക്തമായതോടെയാണ് ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് പേരുമാറ്റി ഫ്രീ ബേസിക്‌സ് ആക്കി പുനരവതരിപ്പിച്ചത്. ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് 17 രാജ്യങ്ങളില്‍ നടപ്പാക്കിയതായും ഫേസ്ബുക്ക് അവകാശപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക