Image

'സാവിഷ്‌കാര' ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍ തുടക്കം കുറിച്ചു

Published on 11 February, 2016
'സാവിഷ്‌കാര' ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍ തുടക്കം കുറിച്ചു
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍ 'സാവിഷ്‌കാര' തുടങ്ങി. കോട്ടയം അതിരൂപതാ വികാരിജനറല്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി എം.ജെ., ഉഴവൂര്‍ ഫൊറോനാ വികാരി ഫാ. ജേക്കബ് കുറുപ്പിനകം, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 
പ്രദര്‍ശനത്തിനോടനുബന്ധിച്ച് കോളേജിലെ വിവിധവകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സ്റ്റോളുകള്‍ ശ്രദ്ധേയമാണ്. റിസര്‍വ്വ് ബാങ്ക്, കാര്‍ഷിക വിജ്ഞാനകേന്ദ്രം, കൃഷിവകുപ്പ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ജൈവവൈവിധ്യ രഥം, ജിയോജിത്ത്, ശാന്തിഗിരി ആയുര്‍വ്വേദകേന്ദ്രം, അനര്‍ട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് മുതലായ സ്റ്റോളുകളും അന്താരാഷ്ട്ര നാണയ, പതാക പ്രദര്‍ശനവും ഉണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ആദ്യദിവസം തന്നെ സ്റ്റോളുകള്‍ സന്ദര്‍ശിച്ചു. 
പ്രദര്‍ശനത്തിനോടനുബന്ധിച്ച് 11-ാം തീയതി വൈകിട്ട് 7 മുതല്‍ 10 വരെ വാനനിരീക്ഷണം ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം 12-ാം തീയതി വൈകുന്നേരം സമാപിക്കും.



'സാവിഷ്‌കാര' ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍ തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക