Image

കനേ­ഡി­യന്‍ മല­യാളി നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് ഡിന്നര്‍­-­റെ­ക്ക­ഗ്നേ­ഷന്‍ നൈറ്റ് ഏപ്രില്‍ 23­-ന്

ജോയി­ച്ചന്‍ പുതു­ക്കുളം Published on 11 February, 2016
കനേ­ഡി­യന്‍ മല­യാളി നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് ഡിന്നര്‍­-­റെ­ക്ക­ഗ്നേ­ഷന്‍ നൈറ്റ് ഏപ്രില്‍ 23­-ന്
മിസി­സ്സാഗാ: കാന­ഡ­യിലെ മല­യാളി നേഴ്‌സു­മാ­രു­ടേയും കുടും­ബാം­ഗ­ങ്ങ­ളു­ടേയും കൂട്ടാ­യ്മ­യായ സി.­എം.­എന്‍.­എ­യുടെ ആനു­വല്‍ ഡിന്നര്‍ ആന്‍ഡ് റെക്ക­ഗ്നേ­ഷന്‍ നൈറ്റ് മിസ്സാ­സാ­ഗാ­യിലെ നട­രാജ് ബാങ്ക്വറ്റ് ഹാളില്‍ (7275 Torbram Road, L4TIG8) വച്ച് വൈവി­ധ്യ­മാര്‍ന്ന കലാ­പ­രി­പാ­ടി­ക­ളോ­ടു­കൂടി നട­ത്ത­പ്പെ­ടു­ന്നു. കാന­ഡ­യിലെ മല­യാളി ആരോ­ഗ്യ­-­ക­ലാ­-­സാ­മൂ­ഹി­ക­-­സാം­സ്കാ­രിക രംഗ­ങ്ങ­ളിലെ അഭി­വൃ­ദ്ധിക്കും പുതിയ കുടി­യേ­റ്റ­ക്കാ­രായ മല­യാളി നേഴ്‌സു­മാ­രുടെ ഉന്ന­മ­ന­ത്തിനും സി.­എം.­എന്‍.­എ­യുടെ പ്രവര്‍ത്ത­ന­ങ്ങള്‍ ലക്ഷ്യ­മി­ടു­ന്നു.

കനേ­ഡി­യന്‍ സമൂ­ഹ­ത്തി­നു­വേണ്ടി ബ്ലഡ് ഡോണര്‍ ക്ലിനി­ക്കു­കള്‍, ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേ­ഷന്‍ സെഷ­നു­കളും മറ്റും അസോ­സി­യേ­ഷന്‍ നട­ത്തി­വ­രു­ന്നു.

ഇന്റര്‍നാ­ഷ­ണല്‍ സ്റ്റുഡന്റ്‌സ് ആയി എത്തി­ച്ചേ­രുന്ന വിദ്യാര്‍ത്ഥി­കള്‍ നേരി­ടുന്ന പ്രശ്‌ന­ങ്ങള്‍ക്ക് പരി­ഹാരം കാണു­ന്ന­തി­നായി, ഒരേ വിദ്യാ­ഭ്യാസ യോഗ്യ­തയ്ക്ക് പല ഗ്രേഡു­ക­ളി­ലായി വിവിധ ഏജന്‍സി­കള്‍ Credential Evaluvation Assessment-കള്‍ നല്‍കു­ന്ന­ത് നിര്‍ത്ത­ലാക്കി ഏകീ­കൃത സംവി­ധാനം ഉറ­പ്പാ­ക്കു­ന്ന­തിനും, ഒരു­വര്‍ഷത്തെ കോഴ്‌സു­കള്‍ക്കു ചേരുന്ന വിദ്യാര്‍ത്ഥി­കള്‍ക്ക് ഒരു­വര്‍ഷത്തെ സ്റ്റേ ബായ്ക് ഒപ്ഷന്‍ നല്‍കു­ന്ന­തിനു പക­രം, നല്ല ഒരു ജോലി കണ്ടു­പി­ടി­ക്കു­ന്ന­തിനും, പി.­ആര്‍ കര­സ്ഥ­മാ­ക്കു­ന്ന­തിനു സഹാ­യ­ക­മാകും വിധം ഒരു­വര്‍ഷത്തെ കോഴ്‌സു­കള്‍ക്ക് ചേരു­ന്ന­വര്‍ക്ക് രണ്ടു­വര്‍ഷത്തെ സ്റ്റേബായ്ക് അനു­വ­ദി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു­കൊണ്ടും കനേ­ഡി­യന്‍ ഫെഡ­റല്‍ ഇമി­ഗ്രേ­ഷന്‍ ആന്‍ഡ് റെഫ്യൂജി മിനി­സ്റ്റര്‍ക്ക് നിവേ­ദനം നല്‍കു­ന്ന­തി­നും­വേണ്ട ഒപ്പു­ശേ­ഖ­രണം ആരം­ഭി­ക്കു­ന്ന­തിനും അസോ­സി­യേ­ഷന്‍ തീരു­മാ­നി­ച്ചി­ട്ടു­ണ്ട്.

ഈവര്‍ഷത്തെ ഡിന്നര്‍ ആന്‍ഡ് റക്ക­ഗ്നേ­ഷന്‍ നൈറ്റിന്റെ മുഖ്യാ­തി­ഥി­ക­ളായി കനേ­ഡി­യന്‍ ഫെഡ­റല്‍ മിനി­സ്റ്റര്‍, ഒന്റാ­രിയോ പ്രോവിന്‍ഷ്യാള്‍ മിനി­സ്റ്റേ­ഴ്‌സ്, എം.­പി­മാര്‍ തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ക്കും. കാന­ഡ­യിലെ ഹെല്‍ത്ത് കെയര്‍ മേഖ­ല­യില്‍ ദീര്‍ഘ­കാലം സേവനം അനു­ഷ്ഠിച്ച മല­യാളി നേഴ്‌സു­മാര്‍ക്ക് ലോംഗ് സര്‍വീസ് അവാര്‍ഡു­കള്‍ നല്‍കി തദ­വ­സ­ര­ത്തില്‍ ആദ­രി­ക്കു­ന്ന­താ­ണ്. വെബ്‌സൈറ്റ് സന്ദര്‍ശി­ക്കുക: www.canedianmna.com
കനേ­ഡി­യന്‍ മല­യാളി നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് ഡിന്നര്‍­-­റെ­ക്ക­ഗ്നേ­ഷന്‍ നൈറ്റ് ഏപ്രില്‍ 23­-ന്കനേ­ഡി­യന്‍ മല­യാളി നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് ഡിന്നര്‍­-­റെ­ക്ക­ഗ്നേ­ഷന്‍ നൈറ്റ് ഏപ്രില്‍ 23­-ന്കനേ­ഡി­യന്‍ മല­യാളി നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് ഡിന്നര്‍­-­റെ­ക്ക­ഗ്നേ­ഷന്‍ നൈറ്റ് ഏപ്രില്‍ 23­-ന്കനേ­ഡി­യന്‍ മല­യാളി നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് ഡിന്നര്‍­-­റെ­ക്ക­ഗ്നേ­ഷന്‍ നൈറ്റ് ഏപ്രില്‍ 23­-ന്കനേ­ഡി­യന്‍ മല­യാളി നേഴ്‌സസ് അസോ­സി­യേ­ഷന്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് ഡിന്നര്‍­-­റെ­ക്ക­ഗ്നേ­ഷന്‍ നൈറ്റ് ഏപ്രില്‍ 23­-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക