Image

സി.ബി.ഐ നടപ്പിലാക്കൂന്നത് ആര്‍.എസ്.എസിന്റെ അജണ്ടയെന്ന് പിണറായി

Published on 11 February, 2016
സി.ബി.ഐ നടപ്പിലാക്കൂന്നത് ആര്‍.എസ്.എസിന്റെ അജണ്ടയെന്ന്  പിണറായി

തിരുവനന്തപുരം: പി. ജയരാജനെതിരെ സി.ബി.ഐ നടപ്പിലാക്കൂന്നത് ആര്‍.എസ്.എസിന്റെ അജണ്ടയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.  സംസ്ഥാന ആര്‍.എസ്.എസ് നേതൃത്ത്വം അമിത് ഷാക്ക് കത്തൈഴുതിയത് ജയരാജനെ കുടുക്കാനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഒട്ടേറെ സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് ആര്‍.എസ്.എസ്. അതുകൊണ്ട് സി.പി.എമ്മിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തികുന്നത് മനസിലാക്കാന്‍ കഴിയും പക്ഷെ സി.ബി.ഐ അര്‍.എസ്.എസിന്റെ ചട്ടുകമാവുന്നത് ഗുരുതരമായ അവസ്ഥയാണ്. ആര്‍.എസ്.എസിന്റെ ആക്രമണത്തിന് ഇരയായ ജയരാജന്‍ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ ആശ്ചര്യകരമാണ്. ആര്‍.എസ്.എസ് അക്രമി സംഘത്തിന്റെ വെട്ടേറ്റു വീണ ജയരാജന്‍ മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക