Image

അച്യുതാനന്ദനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി

Published on 11 February, 2016
അച്യുതാനന്ദനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വി.എസ്സിനൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ ഇനി ആര്‍ക്കൊപ്പവും തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായി ഇരിക്കേണ്ടി വന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് ഇന്നലെ വി.എസ് പറഞ്ഞതിനുള്ള മറപടിയായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

 മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗം നിയമസഭയെ പ്രക്ഷുബ്ധമാക്കി. സരിതയെ ശരിക്കുമറിഞ്ഞ നേതാവാണ് മുഖ്യമന്ത്രി എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

 ക്ലിഫ് ഹൗസിന്റെ അടുക്കളയില്‍ വരെ കേറാന്‍ സരിതയ്ക്ക് അനുവാദമുണ്ടായിരുന്നു.  മുഖ്യമന്ത്രിയും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത പ്രാര്‍ഥനാ യോഗത്തില്‍ പോലും സരിത പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യയെ ശുശ്രൂഷിക്കാന്‍ പോലും സരിതയ്ക്ക് അനുവാദമുണ്ടായിരുന്നുവെന്നും വി.എസ് പറഞ്ഞു. 

 മുഖ്യമന്ത്രിയുടെ മകനായ ചാണ്ടി ഉമ്മനെക്കുറിച്ച് വി.എസ് സംസാരിക്കാന്‍ തുടങ്ങിയപ്പോളാണ് ഭരണ പക്ഷം ബഹളമുണ്ടാക്കിയത്. ഈ അവസരത്തില്‍ ഇത്തരമൊരു മുഖ്യമന്ത്രി ഇരിക്കുന്ന സഭയില്‍ ഇരിക്കാന്‍ തനിക്ക് അപമാനമാണെന്നും പക്ഷേ ജനങ്ങളെ ഓര്‍ത്താണ് ഇവിടെ ഇരിക്കുന്നതെന്നും വി.എസ് പറഞ്ഞു. നുണകള്‍ പറയുന്നതില്‍ മുഖ്യമന്ത്രിക്ക് ഗിന്നസ് റെക്കോര്‍ഡുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക