Image

സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ്- കിം ഡേവിസ് കോടതിവിധി അനുസരിക്കുന്നുവെന്ന് ജഡ്ജി

പി.പി.ചെറിയാന്‍ Published on 11 February, 2016
സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ്- കിം ഡേവിസ് കോടതിവിധി അനുസരിക്കുന്നുവെന്ന് ജഡ്ജി
ലൂയിസ് വില്ല: സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ് നിയമവിധേയമാക്കിയതിനുശേഷം വിവാഹ ലൈസെന്‍സ് നല്‍കുവാന്‍ വിസമ്മതിച്ച കെന്റക്കി ക്ലാര്‍ക്ക് കിം ഡേവിഡ് ഇപ്പോള്‍ കോടതി വിധി അനുസരിക്കുന്നതായി ഫെബ്രുവരി 9 ചൊവ്വാഴ്ച ഫെഡറല്‍ കോടതി ജഡ്ജി റൂളിങ്ങ് നല്‍കി.

സ്വവര്‍ഗ്ഗ വിവാഹലൈസെന്‍സ് നല്‍കുന്നതു ക്രിസ്തീയ വിശ്വാസത്തിന് നിരക്കുന്നതല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും, സുപ്രീം കോടതി വിധിയെ മാനിക്കാതിരിക്കുകയും ചെയ്തു ക്ലാര്‍ക്ക് കിം ഡേവിസിന് കോടതി അഞ്ചുദിവസത്തെ ജയില്‍ ശിക്ഷ നല്‍കിയിരുന്നു.

വിവാഹ ലൈസെന്‍സില്‍ നിന്നും കിം ഡേവിസിന്റെ പേര് നീക്കം ചെയ്തു തിരുത്തി ലൈസെന്‍സ് വീണ്ടും നല്‍കുവാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ സമര്‍പ്പിച്ച പരാതിയാണ് ഡിസ്ട്രിക്ക്റ്റ് ജഡ്ജി ഡേവിഡ് ബണ്ണിങ്ങ് തള്ളികളഞ്ഞ് റൂളിങ്ങ് നടത്തിയത്.

ഡേവിസ് കേസിനെ തുടര്‍ന്ന് വിവാഹ ലൈന്‍സെന്‍സില്‍ നിന്നും ക്ലാര്‍ക്കിന്റെ പേര്‍ നീക്കം ചെയ്തുകൊണ്ട് റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറായിരുന്ന മാറ്റ് ബെവിന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയിരുന്നു.

കിം ഡേവിസിന് ലഭിച്ച ജയില്‍ ശിക്ഷ സുപ്രീം കോടതി മതസ്വാതന്ത്ര്യത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും കൂച്ചു വിലങ്ങിടുന്നു എന്നതിന് തെളിവാണെന്ന് ചൂണ്ടികാട്ടി ദേശീയതലത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ക്ലെന്റക്കി ക്ലാര്‍ക്ക് കിം ഡേവിസിനെ സംരക്ഷിക്കുന്നതിന് സ്റ്റേറ്റ് സെനറ്റ് കമ്മറ്റി ഒരു പ്രത്യേക ബില്‍ ഇന്ന് പാസ്സാക്കി. സ്വവര്‍ഗ്ഗ വിവാഹത്തിനനുകൂലമായി സുപ്രീംകോടതി വിധി നിലനില്‍ക്കുമ്പോള്‍ കിം ഡേവിസിന് ചുറ്റും ഒരു സുരക്ഷാ കവചനം സൃഷ്ടിക്കുന്നതിനാണ് സെനറ്റ് കമ്മറ്റി ശ്രമിക്കുന്നത്.

സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ്- കിം ഡേവിസ് കോടതിവിധി അനുസരിക്കുന്നുവെന്ന് ജഡ്ജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക