Image

705,000 മെഴ്‌സിഡസ് ബെന്‍സ് വാഹനങ്ങള്‍ തിരികെ വിളിയ്ക്കുന്നു

പി.പി.ചെറിയാന്‍ Published on 10 February, 2016
705,000 മെഴ്‌സിഡസ് ബെന്‍സ് വാഹനങ്ങള്‍ തിരികെ വിളിയ്ക്കുന്നു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വില്പന നടത്തിയ 705, 000 മെഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പെടെ 840,000 വാഹനങ്ങള്‍ എയര്‍ ബാഗ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരികെ വിളിച്ചു.
136,000 ഡെയിംലര്‍ വാനുകളും(Daimler van) തിരികെ വിളിച്ചവയില്‍ ഉള്‍പ്പെടുന്നതായി ജെര്‍മന്‍ ഓട്ടോ മേക്കര്‍ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുന്‍ കരുതല്‍ നടപടി എന്ന നിലയില്‍ തിരികെ വിളിച്ച വാഹനങ്ങളിലെ തകരാറുകള്‍ പരിഹരിക്കുന്നതിന് 400 മില്യണ്‍ ഡോളര്‍ ചിലവു വരുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.
റ്റക്കാറ്റ(Takata) എയര്‍ ബാഗുകള്‍ പെട്ടെന്ന് വികസിക്കുകയും, പാസഞ്ചര്‍ സൈഡിയില്‍ ശക്തമായി അടിക്കുകയും ചെയ്തതിനാല്‍ പത്തു മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എയര്‍ ബാഗ് സുരക്ഷാ സംവിധാന തകരാറിനെ കുറിച്ചു യു.എസ്. നാഷ്ണല്‍ ഹൈവെ ട്രാഫിക്ക് സേഫ്റ്റി ജനുവരിയില്‍ കമ്പനി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോക വിപണയില്‍ വിറ്റഴിച്ച 20 മില്യണ്‍ കാറുകളാണ് എയര്‍ബാഗ് മാറ്റിവെക്കുന്നതിന് തിരികെ വിളിച്ചിരിക്കുന്നത്.

705,000 മെഴ്‌സിഡസ് ബെന്‍സ് വാഹനങ്ങള്‍ തിരികെ വിളിയ്ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക