Image

പിണറായി ഒളിച്ചോടരു­ത്: വി.എം.സുധീരന്‍

Published on 09 February, 2016
പിണറായി ഒളിച്ചോടരു­ത്: വി.എം.സുധീരന്‍
ലാവ്‌­ലിന്‍ കേസ് സംബന്ധിച്ച സി.പി.എം പി.ബി അംഗം പിണറായി വിജയന്റെയും ഡോ. തോമസ് ഐസക്കിന്റെയും പ്രതികരണങ്ങള്‍ വസ്തുതാവിരുദ്ധമാണ് . വിദേശവായ്പയടക്കം 243.98 കോടി രൂപയാണു ലാവ്‌­ലിന്‍ കമ്പനിയുമായി ഉണ്ടണ്ടാക്കിയ കരാറില്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ (പി.എസ്.പി.) പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാരിന് 389.98 കോടി രൂപ ചിലവഴിക്കേണ്ടണ്ടിവരികയും വൈദ്യുതി ഉല്‍പ്പാദനം നവീകരണത്തിനു മുമ്പുണ്ടണ്ടായിരുന്നതിനേക്കാള്‍ കുറയുകയും ചെയ്തു. ഇതും, നവീകരണത്തോടനുബന്ധിച്ചു ഷട്ടറുകള്‍ അടച്ചുപൂട്ടിയതുമൂലം ഉല്‍പ്പാദനം നിലച്ചതുള്‍പ്പെടെ കണക്കാക്കിയാണു 374.5 കോടിരൂപ ചിലവഴിച്ചിട്ടും ഉദ്ദേശിച്ചഫലമുണ്ടായില്ലെന്നു സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ടേണ്‍കീ വ്യവസ്ഥയില്‍ 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റിയാടി അഡീഷണല്‍ എക്‌­സ്‌റ്റെന്‍ഷന്‍ സ്­കീമെന്ന പുതിയ ഹൈഡ്രോ ഇലക്ട്രിക്കല്‍ പദ്ധതി പൂര്‍ത്തീകരണത്തിനു ഭാരത് ഹെവി ഇലക്ട്രിക്കല്‍ എല്‍.ആന്‍ഡ്.ടിയ്ക്കു നല്‍കിയത് 66.05 കോടി രൂപയ്ക്കായിരുന്നു.

മെഗാവാട്ട് നിരക്ക് 0.66 കോടി. വൈദ്യുതി ബോര്‍ഡ് 2004 ഡിസംബര്‍വരെ മേല്‍പറഞ്ഞ മൂന്നുപദ്ധതികള്‍ക്കുമായി ശരാശരി ചിലവഴിച്ച തുകയായ 374.50 കോടിരൂപയുടെ അടിസ്ഥാനത്തില്‍ മെഗാവാട്ട് നിരക്ക് 3.24 കോടി രൂപയാണെന്നും അതില്‍നിന്നുതന്നെ അധികരിച്ച് ചിലവഴിച്ച 316.75 കോടി രൂപ മാനദണ്ഡങ്ങള്‍ മറികടന്നാണെന്നുമുള്ള സി.എ.ജി. റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വസ്തുത കണ്ണടച്ച് നിഷേധിക്കുന്നതു നട്ടുച്ചയെ കൂരിരുട്ടാക്കുന്നതിനു തുല്യമാണ്.

പി.എസ്.പി. പദ്ധതിയുടെ നവീകരണത്തിനായി മുന്‍യു.ഡി.എഫ് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് കരാര്‍ മാത്രമാണ് ഒപ്പിട്ടത്. അതനുസരിച്ച് നിര്‍മാതാക്കളല്ലാത്ത ലാവ്‌­ലിന്‍ കമ്പനിക്ക് വിതരണക്കരാര്‍ നല്‍കാന്‍ ബാധ്യസ്ഥമാണെന്നു പ്രചരിപ്പിക്കുന്നതു നുണയാണ്. കണ്‍സള്‍ട്ടന്‍സി കരാറില്‍ സപ്ലൈ കരാര്‍ നല്‍കുന്നതു സംബന്ധിച്ചു വ്യവസ്ഥ ഉണ്ടെണ്ടങ്കില്‍പ്പിന്നെ എന്തിനു മന്ത്രിയായിരുന്ന പിണറായിയുടെ നേതൃത്വത്തില്‍ വിദഗ്ധരെയൊഴിവാക്കി ഒരു സംഘം കാനഡ സന്ദര്‍ശിച്ചു ലാവ്‌­ലിന്‍ കമ്പനിയുമായി ചര്‍ച്ചചെയ്ത് ആഗോള ടെണ്ടന്‍ഡര്‍പോലും വിളിക്കാതെ 239.81 കോടി രൂപയുടെ കരാര്‍ ഒപ്പു­വച്ചു?

ലാവ്‌­ലിന്‍ കമ്പനിയുമായി ഉണ്ടണ്ടാക്കിയ സപ്ലൈ കരാറിലെ നിരക്ക് വളരെകൂടുതലാണെന്നു പിന്നീട് നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പറേഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലും വൈദ്യുതി ബോര്‍ഡു തന്നെ നിയമിച്ച സുബൈദാ കമ്മിറ്റി റിപ്പോര്‍ട്ടിലും കണ്ടെണ്ടത്തിയതു സര്‍ക്കാരിനും ബോര്‍ഡിനുമുണ്ടണ്ടായ വന്‍നഷ്ടം വെളിവാക്കുന്നതാണ്.

നവീകരണത്തിന് മുമ്പു പദ്ധതിമേഖലയിലെ മഴയുടെ അളവ് 3499 എം.എം മുതല്‍ 4277 എം.എം വരെയാണ്. ഇതനുസരിച്ചു മൂന്നുപദ്ധതികളില്‍നിന്നായി ഉല്‍പ്പാദിപ്പിച്ച വൈദ്യുതി 462.55 എം.യു. മുതല്‍ 555.17 എം.യു വരെ ആയിരുന്നു. നവീകരണത്തിനുശേഷം പദ്ധതിപ്രദേശത്തെ മഴയുടെ അളവ് 4069 എം.എം മുതല്‍ 5609 എം.എം ആയി വര്‍ധിച്ചെങ്കിലും വൈദ്യുതിയുടെ അളവ് 396.67 തൊട്ട് 533.56 എം.യു വരെയായി കു­റഞ്ഞു.

കേരള നിയമസഭ നിയോഗിച്ച ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി വസ്തുതാവിരുദ്ധമായ ഐസകിന്റെ വിവരണം ബാലാനന്ദന്റെ സ്മരണയോടു കാട്ടുന്ന ക്രൂരതയാണ്. ബാലാനന്ദന്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന വി.ബി ചെറിയാനെയും കെ.എന്‍ രവീന്ദ്രനാഥിനെയും സി.പി.എം പാലക്കാട് സമ്മേളനത്തില്‍ തരംതാഴ്ത്തിയതും പുറത്താക്കിയതുമൊക്കെ ചരിത്രവസ്തുതകളാണ്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പി.എസ്.പി പദ്ധതികളുടെ നവീകരണം ആവശ്യമില്ലെന്നും സ്‌­പെയര്‍ പാര്‍ട്ടുകള്‍ മാറ്റിയാല്‍ മതിയെന്നും 100.5 കോടി രൂപ ചെലവില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഏല്‍പ്പിക്കാവുന്നതാണെന്നും ശുപാര്‍ശ ചെയ്തിരുന്നു. ബാലാനന്ദന്‍സമിതി റിപ്പോര്‍ട്ട് പിണറായിക്കു നല്‍കിയെങ്കിലും പഠിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ ലാവ്‌­ലിന്‍ കമ്പനിയുമായി സപ്ലൈ കരാറില്‍ ഒപ്പിടുകയാണു ചെയ്തത്.
മലബാര്‍ കാന്‍സര്‍ സെന്ററിനു വെറും ഇടനിലക്കാര്‍ മാത്രമായ ലാവ്‌­ലിന്‍ കമ്പനി വാഗ്ദാനം ചെയ്തു 98.4 കോടി രൂപ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ സാധിക്കത്തക്കവിധം കരാര്‍ ഒപ്പിടണമെന്ന് അന്നത്തെ വൈദ്യുതി ബോര്‍ഡ് സെക്രട്ടറി കുറിപ്പെഴുതിയിട്ടും വാഗ്ദാനം ചെയ്ത 98.4 കോടി ലാവ്‌­ലിന്‍ കമ്പനിയില്‍നിന്ന് ഈടാക്കാന്‍ സാധിക്കത്തക്ക വ്യവസ്ഥ ഉറപ്പുവരുത്തുന്നതിലെ വീഴ്ച കുറ്റകരമായ ഗൂഢാലോചനയുടെ ഫലമാണെന്നാണു സി.ബി.ഐ.യുടെ കണ്ടെ­ണ്ടത്തല്‍.

വൈദ്യുതപദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് ടെന്‍ഡണ്ടര്‍ വിളിക്കേണ്ടണ്ടതു നിര്‍ബന്ധമാണെന്നു കാണിച്ചു കേന്ദ്രഊര്‍ജ വകുപ്പു സ്‌­പെഷല്‍ സെക്രട്ടറി സംസ്ഥാന ഊര്‍ജ വകുപ്പു സെക്രട്ടറിക്ക് കത്തയച്ചതു പാടെ അവഗണിച്ചുകൊണ്ടു യാതൊരു ടെണ്ടന്‍ഡറും വിളിക്കാതെ പിണറായി വൈദ്യുതി ബോര്‍ഡും ലാവ്‌­ലിന്‍ കമ്പനിയുമായി പി.എസ്.പി പദ്ധതി നവീകരണത്തിനായി കരാര്‍ ഒപ്പിട്ടതിനെയും സംസ്ഥാന ഖജനാവിനുണ്ടണ്ടായ നഷ്ടത്തെയും ന്യായീകരിക്കുന്ന ഐസക്കിന്റെ തൊലിക്കട്ടി അപാരം തന്നെ.

ലാവ്‌­ലിന്‍ കമ്പനിയുമായി ഉണ്ടണ്ടാക്കിയ കരാറില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണത്തിനായി കാന്‍സര്‍ സെന്റര്‍ സ്വന്തം ആര്‍ക്കിട്ടെക്കിനെ വച്ചു നിര്‍മാണംനടത്തുമെന്ന വ്യവസ്ഥകള്‍ക്കെതിരായിട്ടാണു ലാവ്‌­ലിന്‍ കമ്പനി സ്വന്തം ഏജന്റായ ടെക്‌­നിക്കാലിയയെന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചത്. കാന്‍സര്‍ സെന്ററിന്റെ നിര്‍മാണവുമായി ലാവ്‌­ലിന്‍ ചിലവഴിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു രൂപപോലും സംസ്ഥാന സര്‍ക്കാരിനോ വൈദ്യുതി ബോര്‍ഡിനോ ലഭിച്ചിട്ടില്ല. വിദേശസംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ അതിനായി പ്രത്യേക അക്കൗണ്ടണ്ടും ഇന്ത്യാ ഗവണ്മെന്റിന്റെ അനുമതിയും വേണമെന്ന് ഐസക്കിന് നല്ലവണ്ണം അറിവുള്ളതാണല്ലോ? തലശ്ശേരി എസ്.ബി.ഐയില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ 500 രൂപ മുടക്കി അക്കൗണ്ടണ്ട് തുടങ്ങിയെങ്കിലും ഒരു രൂപപോലും അക്കൗണ്ടണ്ടില്‍ വന്നില്ല.

ടെക്‌­നിക്കാലിയയുടെ കൈയിലേയ്ക്കാണുപോയത്. ധാരണാപത്രത്തിലെ 2 സി വകുപ്പിലെ വ്യവസ്ഥ അനുസരിച്ച് അന്തിമ ഡിസൈന്‍ ഉള്‍പ്പെടെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടണ്ടതു സംസ്ഥാനസര്‍ക്കാര്‍ നിയമിക്കുന്ന ആര്‍ക്കിടെക്റ്റും എഞ്ചിനീയര്‍മാരുമാണെന്ന സത്യം മറച്ചുവച്ച് അതുചെയ്യേണ്ടതു ലാവ്‌­ലിന്‍ ആണെന്ന കള്ളംതന്നെ വിളിച്ചുപറയുന്ന ഐസക്കിന്റെ നടപടി തികച്ചും ലജ്ജാകരമാണ്.

വിചാരണക്കോടതിയില്‍ നാലുപ്രതികള്‍ വിടുതല്‍ ഹരജി ബോധിപ്പിച്ചപ്പോള്‍ മുഴുവന്‍ പ്രതികളെയും കുറ്റമുക്തരാക്കിയ നടപടിയാണ് സംശയാസ്പദമെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളത.് ലാവ്‌­ലിന്‍ കമ്പനി വൈസ് പ്രസിഡന്റ് ക്ലോസ് ട്രെണ്ടന്‍ഡലിനെതിരേ ഇന്റര്‍പോള്‍ വഴി വാറന്‍ഡ്ണ്ട് നിലനില്‍ക്കുമ്പോഴാണു പ്രതികളെയെല്ലാം കുറ്റമുക്തരാക്കിയത്. തനിക്കെതിരേ കേസില്ലെന്നു സ്വയം മഹത്വവല്‍ക്കരിക്കുന്നതു നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

വിടുതല്‍ഹരജി വേഗത്തില്‍ വാദംകേള്‍ക്കണമെന്നു ഹൈക്കോടതിയെ സമീപിച്ച് ഉത്തരവു വാങ്ങിയ പിണറായി, ഇപ്പോള്‍ റിവിഷന്‍ ഹരജിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ഹരജിയെ എതിര്‍ക്കുന്നതിന്റെ യുക്തിഹീനത ജനങ്ങള്‍ സംശയത്തോടെ കാണുന്നു. ജുഡീഷ്യറി മുമ്പാകെയുള്ള എല്ലാ പരിശോധനകള്‍ക്കും പിണറായി വിധേയനാകണം. ഒളിച്ചോടരുത്. ലാവ്‌­ലിന്‍ അഴിമതി സംബന്ധിച്ചു പൊതുസമൂഹത്തില്‍നിന്നുയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ അസഹിഷ്ണുത കാട്ടാതെ പിണറായി തന്നെ മറുപടി പറഞ്ഞേ തീരൂ.
പിണറായി ഒളിച്ചോടരു­ത്: വി.എം.സുധീരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക