Image

ഇറാ­ക്കില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌­ഫോടനത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു.

Published on 10 February, 2016
ഇറാ­ക്കില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌­ഫോടനത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു.
ബാഗ്ദാദ്: ഇറാ­ക്കില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌­ഫോടനത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു. ഇറാക്കിലെ റമാദിക്കു സമീപം ഐസിസ് ഭീകരരാണ് ബോംബ് സ്‌ഫോടനം നട­ത്തി­യ­ത്. റമാദിക്ക് 35 കിലോമീറ്റര്‍ പടിഞ്ഞാറ് അല്‍ അവാസില്‍ ഗ്രാമത്തിലാണ് ബുധനാഴ്ച ആക്രമണം ഉണ്ടായത്. സൈനിക പോസ്റ്റിലേക്കു സ്‌­ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചാവേര്‍ ഓടിച്ചുകയറ്റുകയായിരുന്നു. സ്‌­ഫോടനത്തില്‍ 16 സൈനികര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
റമാദിക്ക് കിഴക്ക് ഐസിസിന്രെ അവസാന സ്വാധീന മേഖലയും പിടിച്ചെടുത്തെന്ന് സൈന്യം അവകാശപ്പെട്ടതിനു പിന്നാലെയാണ് ബുധനാഴ്ച തിരിച്ചടിയുണ്ടായ­ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക