Image

പാകിസ്ഥാനില്‍ വാലന്റൈന്‍സ് ഡേ ആഘോ­ഷ­ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ­ടു­ത്തി­യേക്കും

Published on 10 February, 2016
പാകിസ്ഥാനില്‍ വാലന്റൈന്‍സ് ഡേ ആഘോ­ഷ­ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ­ടു­ത്തി­യേക്കും
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വാലന്റൈന്‍സ് ഡേ ആഘോ­ഷ­ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ­ടു­ത്തി­യേക്കും. തീവ്ര ഇസ്ലാംമത സംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് ആഘോ­ഷ­ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ­ടു­ത്താന്‍ ആലോ­ചി­ക്കു­ന്ന­ത്.

തലസ്ഥാനമായ ഇസ്ലാമബാദില്‍ പ്രണയദിനവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും വിലക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രി നിസാര്‍ അലി ഖാന്രെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം തലസ്ഥാനത്ത് പ്രണയദിനം വിലക്കാന്‍ ഉത്തരവായതായി മന്ത്രാലയ വൃത്തങ്ങളാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക