Image

കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേ­രിക്ക (കെ.­സി.­സി.­എന്‍.­എ) ബിസിനസ് നൈറ്റ് മാര്‍ച്ച് 13­-ന്

ജോയി­ച്ചന്‍ പുതു­ക്കുളം Published on 10 February, 2016
കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേ­രിക്ക (കെ.­സി.­സി.­എന്‍.­എ) ബിസിനസ് നൈറ്റ് മാര്‍ച്ച് 13­-ന്
ന്യൂജേഴ്‌സി: ട്രൈസ്റ്റേറ്റ് ഏരി­യ­യിലെ ബിസി­ന­സു­കാ­രുടെ കൂട്ടാ­യ്മ­യായ കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേ­രിക്ക (കെ.­സി.­സി.­എന്‍.­എ) യുടെ "ബിസി­നസ് നൈറ്റ്' മാര്‍ച്ച് 13­-നു ഞായ­റാഴ്ച വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ ന്യൂജേ­ഴ്‌സി­യിലെ എഡി­സണ്‍ ഹോട്ട­ലില്‍ വച്ചു നട­ക്കും.

രണ്ടു­വര്‍ഷം മുമ്പ് പിറ­വി­യെ­ടുത്ത കെ.­സി.­സി.­എന്‍.­എ, ട്രൈസ്റ്റേ­റ്റ് ഏരി­യ­യിലെ ബിസി­ന­സു­കാ­രുടെ ഇട­യില്‍ വളരെ ആഴ­ത്തില്‍ സ്ഥാനം­പി­ടി­ച്ചു­ക­ഴി­ഞ്ഞു. വടക്കേ അമേ­രി­ക്ക­യിലെ പ്രമുഖ ബിസി­ന­സു­കാ­രായ ദിലീപ് വര്‍ഗീസ് ചെയര്‍മാ­നും, തോമസ് മൊട്ട­യ്ക്കല്‍ പ്രസി­ഡന്റു­മായി തുട­ക്കം­കു­റിച്ച കെ.­സി.­സി.­എന്‍.എ അമേ­രി­ക്ക­യിലും കേര­ള­ത്തിലും വെന്നി­ക്കൊടി പാറി­ച്ചു­ക­ഴി­ഞ്ഞു.

തോമസ് മൊട്ട­യ്ക്കല്‍, ഡോ. ഗോപി­നാ­ഥന്‍ നായര്‍, അലക്‌സ് ജോണ്‍ എന്നി­വ­രുടെ നേതൃ­ത്വ­ത്തില്‍ 2014 നവം­ബ­റില്‍ സോമര്‍സെറ്റ് 'ഹോയ് സലാ' റെസ്റ്റോ­റന്റില്‍ ബഹു­മാ­ന­പ്പെട്ട മുന്‍മന്ത്രിയും എം.­പി­യു­മായ എന്‍.­കെ. പ്രേമ­ച­ന്ദ്രന്‍ നില­വി­ളക്ക് കൊളുത്തി പ്രവര്‍ത്തനം ആരം­ഭി­ച്ചത്. തുടര്‍ന്ന് ഡിസം­ബ­റില്‍ നടന്ന കെ.­സി.­സി.­എന്‍.എ ബിസി­നസ് ബാങ്ക്വ­റ്റില്‍ ധാത്രി ചെയര്‍മാന്‍ ഡോ. സജി­കു­മാര്‍ മുഖ്യാ­തി­ഥി­യായി പങ്കെ­ടു­ത്തു.

2015 ജൂലൈ­യില്‍ കൊച്ചി­യില്‍ കെ.­സി.­സി.­എന്‍.­എ­യുടെ നേതൃ­ത്വ­ത്തില്‍ അമേ­രി­ക്ക­യിലെ നൂറില്‍പ്പരം ബിസി­ന­സു­കാ­ര­ടക്കം കേര­ള­ത്തി­ലേയും മിഡില്‍­ഈ­സ്റ്റി­ലേയും ഇരു­നൂ­റില്‍പ്പരം ബിസി­ന­സു­കാരെ സംഘ­ടി­പ്പിച്ച് ബിസി­നസ് സംഗമം നടത്തി കെ.­സി.­സി.­എന്‍.എ ശ്രദ്ധേയ നേട്ടം കൈവ­രി­ച്ചു. കൊച്ചി മുന്‍ മേയര്‍ ടോണി ചിമ്മ­ണി, എന്‍.­കെ. പ്രേമ­ച­ന്ദ്രന്‍ എം.­പി, തോമസ് ചാണ്ടി എം.­എല്‍.­എ, കൊച്ചൗ­സേഫ് ചിറ്റി­ല­പ്പ­ള്ളി, ജോയ് അലൂ­ക്കാ­സ്, ബീന കണ്ണന്‍, ഡോ. നജീബ്, അബാദ് ഗ്രൂപ്പ്, ഒലിവ് തമ്പി­ച്ചാ­യന്‍, അനൂപ് മെഡി­മി­ക്‌സ്, ജോസ് തോമ­സ്, ചോയ്‌സ് ഗ്രൂപ്പ് പൊറിഞ്ചു വലി­യ­ത്ത്, ടോമിന്‍ തച്ച­ങ്കരി ഐ.­പി.­എ­സ്. പി. വിജ­യന്‍ ഐ.­പി.­എസ് തുടങ്ങി ഒട്ടേറെ പ്രമു­ഖര്‍ പങ്കെ­ടുത്ത ബിസി­നസ് സംഗമം കേര­ള­ത്തിലെ ബിസി­ന­സു­കാ­രുടെ ഇട­യില്‍ വേറിട്ട സംഭ­വ­മാ­യി­രു­ന്നു. പിന്നീട് ഒട്ടേറെ ബിസി­നസ് നെറ്റ് വര്‍ക്ക് മീറ്റിം­ഗു­കള്‍ സംഘ­ടി­പ്പിച്ച കെ.­സി.­സി.­എന്‍.എ മാര്‍ച്ച് 13­-ന് ബിസി­നസ് നൈറ്റ് സംഘ­ടി­പ്പി­ക്കു­ക­യാ­ണ്.

ട്രൈസ്റ്റേറ്റ് ഏരി­യ­യിലെ വിവിധ മേഖ­ല­ക­ളില്‍ ബിസിനസ് നട­ത്തു­ന്ന­വര്‍ക്ക് കുടും­ബ­ത്തോ­ടൊപ്പം ആസ്വ­ദി­ക്കാ­വുന്ന തര­ത്തി­ലാണ് ബിസി­നസ് നൈറ്റ് ക്രമീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. വൈകു­ന്നേരം 5 മണി മുതല്‍ 6 മണി­വരെ സോഷ്യല്‍ ഗാത­റിം­ഗ്, കോക്‌ടെ­യില്‍ ഡ്രിംങ്ക്‌സോ­ടു­കൂടി ആരം­ഭി­ക്കുന്ന നൈറ്റില്‍ കെ.­സി.­സി.­എന്‍.എ പ്രോഗ്രാം, ഡിന്നര്‍, മ്യൂസിക് കണ്‍സേര്‍ട്ട് തുട­ങ്ങി­യ­വ­യോടെ പര്യ­വ­സാ­നി­ക്കും.

കെ.­സി.­സി.­എന്‍.എ ഭാര­വാ­ഹി­ക­ളായ തോമസ് മൊട്ട­യ്ക്കല്‍ (ചെ­യര്‍മാന്‍), അനി­യന്‍ ജോര്‍ജ് (പ്ര­സി­ഡന്റ്), ഡോ. ഗോപി­നാ­ഥന്‍ നായര്‍ (സെ­ക്ര­ട്ട­റി), അലക്‌സ് ജോണ്‍ (ട്ര­ഷ­റര്‍), ദിലീപ് വര്‍ഗീ­സ്, അറ്റോര്‍ണി തോമസ് അലന്‍, മധു രാജന്‍, രാജ് ദാനി­യേല്‍, ജിബി തോമസ്, ജോണ്‍ വര്‍ഗീസ് എന്നി­വ­രാണ് ബിസി­നസ് നൈറ്റിനു നേതൃത്വം നല്‍കു­ന്ന­ത്.
കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേ­രിക്ക (കെ.­സി.­സി.­എന്‍.­എ) ബിസിനസ് നൈറ്റ് മാര്‍ച്ച് 13­-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക