Image

എല്‍ ഡി എഫിന്റെ അടുത്ത മുഖ്യമന്ത്രി ആര് ? (അഴിമതിക്കഥകള്‍ വോട്ടാകുമോ ...2)

അനില്‍ പെണ്ണുക്കര Published on 10 February, 2016
എല്‍ ഡി എഫിന്റെ അടുത്ത മുഖ്യമന്ത്രി ആര് ? (അഴിമതിക്കഥകള്‍ വോട്ടാകുമോ  ...2)
അടുത്ത മുഖ്യമന്ത്രികുപ്പായം തയ്പ്പിച്ചു വച്ചിരിക്കുകയാണ് പിണറായി വിജയന്‍.പക്ഷെ ലാവ്‌ലിന്‍ കീറാമുട്ടിയാകാനാണ് സാധ്യത എന്നത് സത്യം .ലാവ്‌ലിന് കേസ് ആണ് ഈ ഗണത്തില് ആദ്യം പരിശോധിക്കേണ്ടത്. എല് ഡി എഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്ഥിയെന്ന് കരുതപ്പെടുന്ന സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ ലക്ഷ്യമിടുന്നു. സര്‍ക്കാറിന് നഷ്ടം സംഭവിച്ചെന്ന് സി എ ജിയും സി ബി ഐയും കണ്ടെത്തിയ കേസെങ്കിലും ഇതൊന്നും ഇപ്പോള് പ്രസക്തമല്ല. വേണമെങ്കില് സര്ക്കാറിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് കെ എസ് ഇ ബി ആദ്യം നല്കിയ സത്യവാങ്മൂലവും തിരുത്തും.

കോടതി­അന്വേഷണ ഏജന്‍സികളേക്കാള്‍ കൂടുതല്‍ മാധ്യമങ്ങള്‍ വിചാരണ നടത്തിയ കേസാണിത്. ഒരു ഉന്നത രാഷ്ട്രീയ നേതാവ് എന്ന നിലയില് ലഭിക്കുമായിരുന്ന പദവികളില് നിന്ന് പിണറായി വിജയന് ഒന്നര പതിറ്റാണ്ട് മാറി നില്‌ക്കേണ്ടി വന്ന സാഹചര്യം. സി പി എം ഉള്‍പാര്‍ട്ടി വിഭാഗീയത ആളിപ്പടര്ത്തിയ പ്രധാന ഇന്ധനങ്ങളിലൊന്ന്. ഒട്ടും ചെറുതല്ല ലാവ്‌ലിന് കേസിന് കേരള രാഷ്ട്രീയത്തിലുള്ള ഇടം. ഈ പ്രാധാന്യം തന്നെയാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇക്കാര്യം വീണ്ടും ചര്ച്ചയാക്കാന് സര്ക്കാറിനെ പ്രേരിപ്പിക്കുന്നതും. അന്തരീക്ഷത്തില് വലിയൊരു ആശയക്കുഴപ്പവും അനിശ്ചിതത്വവും സൃഷ്ടിക്കുക. കേസില് സി ബി ഐ നല്കിയ അപ്പീല് വേഗം പരിഗണിക്കണമെന്ന് ഹൈക്കോടതിയില് ഉപഹരജി നല്കിയതിലൂടെ ഇത് മാത്രമാണ് സര്ക്കാര് ലക്ഷ്യമിട്ടത്. തിരഞ്ഞെടുപ്പില് നായകന്റെ റോളില് നില്ക്കുന്ന പിണറായി വിജയനെ ഇതിലൂടെ പ്രതിരോധത്തിലാക്കുക. പിണറായി വിജയന് നയിക്കുന്ന കേരള രക്ഷാമാര്ച്ച് തുടങ്ങുന്നതിന്റെ തൊട്ടുതലേന്നാള് ആണ് ഉപഹരജി വാര്ത്ത മാധ്യമങ്ങലില്‍ വന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

പിണറായി വിജയന് അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയ സി ബി ഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയാല് സ്ഥിതിഗതികള് ആകെ മാറും. സര്ക്കാറിന്റെ ഉപഹരജി നീക്കത്തെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി പി എം വിലയിരുത്തിയിട്ടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് തികഞ്ഞ മൗനം പാലിക്കുന്നത് ഇതോട് ചേര്ത്ത് വായിക്കണം. കാരണം, ലാവ്‌ലിന് കേസില് പിണറായിയെ കുരുക്കാന് വി എസിനോളം ആഗ്രഹിച്ച മറ്റൊരാളില്ലെന്നത് ചരിത്രം. തിരഞ്ഞെടുപ്പില് ഒരിക്കല് കൂടി മത്സരിക്കാന് ആഗ്രഹിച്ച് നില്ക്കുന്ന വി എസ്, പിണറായിക്ക് പ്രതികൂലമായൊരു കോടതി ഉത്തരവ് ഉണ്ടായാല് ഉയര്‌ത്തെഴുന്നേല്ക്കുമെന്ന കാര്യം ഉറപ്പ്. സി ബി ഐ കോടതി വിധി ശരിവെക്കുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കുന്നതെങ്കില് വടി കൊടുത്ത് അടി വാങ്ങിയ സാഹചര്യം സര്ക്കാറും നേരിടേണ്ടി വരും.
എല്‍ ഡി എഫിന്റെ അടുത്ത മുഖ്യമന്ത്രി ആര് ? (അഴിമതിക്കഥകള്‍ വോട്ടാകുമോ  ...2)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക