Image

സാഫ് ഗെയിംസില്‍ ഇന്ത്യയുടെ മയൂഖ ജോണിക്ക് ഇരട്ട സ്വര്‍ണം

Published on 10 February, 2016
സാഫ് ഗെയിംസില്‍ ഇന്ത്യയുടെ മയൂഖ ജോണിക്ക് ഇരട്ട സ്വര്‍ണം
ഗുവഹാത്തി: സാഫ് ഗെയിംസില്‍ ഇന്ത്യയുടെ മയൂഖ ജോണിക്ക് ഇരട്ട സ്വര്‍ണം. ട്രിപ്പിള്‍ ജംപില്‍ 13.89 മീറ്റര്‍ ചാടിയാണ് മയൂഖ രണ്ടാം സ്വര്‍ണം നേടിയത്. ഇന്നലെ ലോങ് ജംപില്‍ മയൂഖ സ്വര്‍ണം നേടിയിരുന്നു. മയൂഖക്കൊപ്പം മത്സരിച്ച എം.എ പ്രജുഷ നാലാം സ്ഥാനത്തെത്തി. വനിതാ വിഭാഗം 400 മീറ്ററില്‍ എം.ആര്‍ പൂവമ്മ ഒന്നാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തിലെ സ്വര്‍ണം ആരോഗ്യ രാജീവിന് ലഭിച്ചു. മലയാളി താരം പി.കുഞ്ഞിമുഹമ്മദിനാണ് വെള്ളി.

ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട അശ്വിനി പൊന്നപ്പ സഖ്യം ചാംപ്യന്‍മാരായി. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയെ തോല്‍പിച്ച് കെ.ശ്രീകാന്ത് സ്വര്‍ണം നേടി. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവിനെ അട്ടമറിച്ച് ഇന്ത്യയുടെ തന്നെ റിത്വിക ശിവാനി സ്വര്‍ണം നേടി. വനിത ഷൂട്ടിംഗില്‍ അപൂര്‍വി ചണ്ഡേല സ്വര്‍ണവും മലയാളി താരം എലിസബത്ത് സൂസന്‍ കോശി വെള്ളിയും നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക