Image

കെ.എസ്.ആര്‍.ടി സി യാത്രാ നിരക്ക് കുറക്കാന്‍ തീരുമാനിച്ചു

Published on 10 February, 2016
കെ.എസ്.ആര്‍.ടി സി  യാത്രാ നിരക്ക് കുറക്കാന്‍ തീരുമാനിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി സി ഓര്‍ഡിനറി ബസുകളില്‍ യാത്രാ നിരക്ക് കുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്നും ആറ് രൂപയാക്കി.  മറ്റ് ടിക്കറ്റുകളിലും ഒരു രൂപയുടെ കുറവുണ്ടാകും. ഓര്‍ഡിനറി ബസുകള്‍ക്ക് മാത്രമേ നിരക്ക് കുറവ് ബാധകമാകൂ.

സ്വകാര്യ ബസുകളും ടിക്കറ്റ് നിരക്ക് കുറക്കണമെന്ന്? മുഖ്യമന്ത്രി  ആവശ്യപ്പെട്ടു. ഇക്കാര്യം ഗതാഗത മന്ത്രി  ബസുടമകളുമായി ചര്‍ച്ച നടത്തും. പെട്രോള്‍, ഡീസല്‍ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നിരക്ക്? കുറക്കാന്‍ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക