Image

നെറ്റ്​ ന്യൂട്രാലിറ്റി:ഇന്ത്യ​െയ കുറ്റപ്പെടുത്തി ട്വീറ്റ്​ , വിവാദമായി

Published on 10 February, 2016
നെറ്റ്​ ന്യൂട്രാലിറ്റി:ഇന്ത്യ​െയ കുറ്റപ്പെടുത്തി ട്വീറ്റ്​ , വിവാദമായി

വാഷിങ്ടണ്‍: നെറ്റ് ന്യൂട്രാലിക്ക് അനുകൂല തീരുമാനമെടുത്ത ഇന്ത്യ?െയ കുറ്റപ്പെടുത്തി ഫേസ്ബുക്ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റ ട്വീറ്റ് വിവാദമായി. പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന കോളനി വിരുദ്ധത  സാമ്പത്തിക മേഖലക്ക്ദുരന്തമാണ്. ഇന്ത്യക്കാര്‍ക്ക് ഇത് അവസാനിപ്പിച്ചൂകൂടേ എന്നായിരുന്നു മാര്‍ക് ആന്‍ഡ്രീസന്റ ട്വീറ്റ്.

ഫേസ്ബുക്കിന്റ ഫ്രീബേസിക് പദ്ധതിക്ക് കനത്ത തിരിച്ചടി നല്‍കി ഇന്റര്‍നെറ്റ് നിഷ്പക്ഷതക്ക് അനുകൂലമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) നിലപാടെടുത്തിരുന്നു.  വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വ്യത്യസ്ത നിരക്കുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക് ഡയറടര്‍ ബോര്‍ഡ് അംഗവും ടെക് സംരംഭകനുമായ ആന്‍ഡ്രീസന്റ ട്വീറ്റ്.

പ്രതിഷേധം കനത്തതോടെ ആന്‍ഡ്രീസണ്‍ ട്വീറ്റ് പിന്‍വലിച്ചു.  ഇന്ത്യയെ കോളനിയാക്കാനായിരുന്നു ഫേസ്ബുക്കി?െന്റ നീക്കമെന്നും അത് നടക്കാതെ പോയതിലെ അമര്‍ഷമാണിതെന്നും ട്വിറ്ററില്‍ വിമര്‍ശമുയര്‍ന്നു.  ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള എല്ലാ ചര്‍ച്ചയില്‍ നിന്നും പിന്മാറുന്നുവെന്നും താന്‍ ഒരു രാജ്യത്തും കൊളോണിയലിസത്തെ അംഗീകരിക്കുന്നില്ലെന്നും പിന്നീട്  ആന്‍ഡ്രീസണ്‍ ട്വിറ്ററില്‍ കുറിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക